തൃശൂർ ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജില്‍ കെഎസ്‌യു- എസ്‌എഫ്‌ഐ സംഘര്‍ഷം; പരിക്കേറ്റ വിദ്യാർത്ഥികളെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൃശൂർ ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജില്‍ സംഘര്‍ഷം.കെഎസ്‌യു- എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് എംഎസ്‌എഫ് പ്രവര്‍ത്തകര്‍ക്കും മൂന്ന് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തങ്ങളെ മര്‍ദ്ദിച്ചതായി കെഎസ്‌യു പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു. ഇതിനിടെ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ നിലവില്‍ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ വിയ്യൂര്‍ പൊലീസ് കേസെടുത്തു. കോളേജിലെ കൊടിതോരണങ്ങള്‍ കേട്ടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ക്യാമ്ബസില്‍ കൊടി കെട്ടുന്നതിനിടെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് കെഎസ്‌യു ആരോപിച്ചു. ക്യാമ്ബസിന് പുറത്ത് നിന്നുള്ളവര്‍ ക്യാമ്ബസില്‍ അതിക്രമിച്ച് കടന്ന് ആക്രമിക്കുകയായിരുന്നുവെന്ന് എസ്‌എഫ്‌ഐ പ്രവര്‍ത്തകരും പരാതിപ്പെട്ടു.
https://www.facebook.com/Malayalivartha