കോവളം മുക്കോല ബൈപ്പാസിലെ സര്‍വീസ് റോഡിലൂടെ ഒറ്റയ്ക്കുപോകുന്ന സ്‌കൂള്‍ കുട്ടികളെയും സ്ത്രീകളെയും ബൈക്കില്‍ പിന്‍തുടര്‍ന്ന് ശക്തിയായി കൈകൊണ്ട് അടിക്കുകയും തള്ളിയിട്ട് കടന്നുകളയുകയും ചെയ്യുന്നത് ഫൈസലിന്റെ പൂതി! ചുവന്ന മാസ്‌ക് ധരിച്ച യുവാവിനെ വിഴിഞ്ഞം പോലീസ് പൊക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ...

കുട്ടി നല്‍കിയ മൊഴിയനുസരിച്ച് പോലീസ് നടത്തിയ തിരച്ചിലിൽ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി ഫൈസല്‍ ഖാന്‍ ആണ് അറസ്റ്റിലായത്. സ്‌കൂള്‍ വിദ്യാര്‍ഥിയെ ഉപദ്രവിച്ച് കടന്നുപോയപ്പോള്‍ ഇയാള്‍ ഇത്തരത്തിലുള്ള ചുവന്ന മാസ്‌ക് ധരിച്ചിരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളേയും കുട്ടികളേയും കണ്ടാല്‍ അക്രമിക്കുന്ന പ്രതി പിടിയില്‍. ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചാണ് ഇയാള്‍ ആക്രമണം നടത്തിയിരുന്നത്.
വിഴിഞ്ഞം പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോവളം മുക്കോല ബൈപ്പാസിലെ സര്‍വീസ് റോഡിലൂടെ പോകുന്നവരാണ് ഇയാളുടെ ആക്രമണത്തിന് ഇരയായിരുന്നത്. ഒറ്റയ്ക്കുപോകുന്ന സ്‌കൂള്‍ കുട്ടികളെയും സ്ത്രീകളെയും ബൈക്കില്‍ പിന്‍തുടര്‍ന്ന് ശക്തിയായി കൈകൊണ്ട് അടിക്കുകയും തള്ളിയിട്ട് കടന്നുകളയുകയും ചെയ്യുന്നതാണ് ഫൈസലിന്റെ പൂതി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് വിഴിഞ്ഞം എസ്.ഐ. കെ.എല്‍.സമ്പത്തിന്റെ നേതൃത്വത്തില്‍ കോവളം മുക്കോല ബൈപ്പാസിലെ സര്‍വീസ് റോഡില്‍ മഫ്തി പോലീസിനെ നിയോഗിച്ചിരുന്നു.
https://www.facebook.com/Malayalivartha