ആദിവാസികളെയും പാവപ്പെട്ടവരെയും സംരക്ഷിക്കാനല്ല കൊല്ലുന്നവനെ സംരക്ഷിക്കാനാണ് പിണറായി സർക്കാർ കോടികൾ ചിലവഴിക്കുന്നത്; 20000 ആദിവാസികൾക്കു വീടുവച്ചു നൽകാൻ കഴിയാത്ത സർക്കാരാണ് ഒരു ലക്ഷം കോടിയുടെ സിൽവർ ലൈനുമായി ഇറങ്ങിയിരിക്കുന്നത് ;വിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ

ആദിവാസികളെയും പാവപ്പെട്ടവരെയും സംരക്ഷിക്കാനല്ല കൊല്ലുന്നവനെ സംരക്ഷിക്കാനാണ് പിണറായി സർക്കാർ കോടികൾ ചിലവഴിക്കുന്നതെ ന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. വിലക്കയറ്റത്തിനും പണപെരുപ്പത്തിനുമെതിരെ കോൺഗ്രസ് ദേശവ്യാപകമായി സംഘടിപ്പിക്കുന്ന ജന ജാഗ്രത ക്യാമ്പയിന്റെ രണ്ടാം ദിവസം നടന്ന ആദിവാസി ദളിത് സംഗമത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
20000 ആദിവാസികൾക്കു വീടുവച്ചു നൽകാൻ കഴിയാത്ത സർക്കാരാണ് ഒരു ലക്ഷം കോടിയുടെ സിൽവർ ലൈനുമായി ഇറങ്ങിയിരിക്കുന്നത് .ജനവിരുദ്ധതയുടെ കാര്യത്തിൽ പിണറായി സർക്കാർ മോദി സർക്കാരിന് പഠിക്കുകയാണ്.ആദിവാസി സമൂഹത്തെ നെഞ്ചോട് ചേർത്ത് പിടിക്കാൻ ഒരു മടിയുമില്ലാത്ത നേതാവാണ് രാഹുൽ ഗാന്ധി . ആദിവാസികൾക്ക് പ്രതിനിത്യമില്ലാത്ത ഒരു ജില്ലാ കോൺഗ്രസ് കമ്മിറ്റിയും ഉണ്ടാകില്ല. പാർട്ടിയുടെ വിവിധ കമ്മിറ്റികളിലും പ്രാധിനിത്യം ഉണ്ടാകും. ഇത് എ ഐ സി സി ഉറപ്പുവരുത്തും.. ആദിവാസി മേഖലയിൽ നിന്നും നേതാക്കൾ ഉയർന്നു വരണം .
ആദിവാസികളെ ചൂഷണം ചെയ്യുന്ന പാർട്ടി യായി സി പി എം മാറിയിരിക്കുകയാണ്. പോളിറ്റ് ബ്യൂറോ യിൽ ഒരു ദളിതനെ ഉൾപ്പെടുത്താൻ സി പി എം ഇതുവരെ തയാറായിട്ടില്ല. ആദിവാസി ദലിത് പട്ടിക വിഭാഗങ്ങളെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിൽ കേരളത്തിലെ കോൺഗ്രസീനും വീഴ്ച്ച ഉണ്ടായിട്ടുണ്ട് . അതേ സമയം ദേശീയ തലത്തിലും മറ്റു സംസ്ഥാനങ്ങളിലും ഇക്കാര്യത്തിൽ കോൺഗ്രസ് ഏറെ മുന്നിലാണ് .
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ കാർഗെ അടക്കമുള്ള നേതാക്കൾ ഇതിന്റെ തെളിവാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. വനവകവശ നിയമം പോലീസിന് കളിക്കാനുള്ളതല്ല.ആദിവാസികളെ ശാക്തീകരിക്കൻ ലക്ഷ്യമിട്ടു കോൺഗ്രസ് നേതൃത്വം നൽകിയ സർക്കാർ കൊണ്ടുവന്നതാണ് . ഇതിനെ കേന്ദ്ര സർക്കാർ ദുർബലപ്പെടുത്തകുകയാണ്. ആദിവാസി സമൂഹത്തെ ചൂഷണത്തിൻ്റെ വേദിയാക്കി കേന്ദ്ര സംസ്ഥാന സർക്കാരുകൾ മാറ്റുന്നൂവെന്നും കെ.സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.
പാങ്ങോട് ഗ്രാമ പഞ്ചായത്തിലെ അംബേദ്‌കർ കോളനിയിലെ വീടുകൾ കെ.സി വേണുഗോപാലിന്റെ നേതൃത്വത്തിലെ സംഘം സന്ദർശിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ക്യാമ്പയിൻ നടത്തി. തുടർന്ന് ഭരതന്നൂർ ജംഗ്ഷനിൽ നടന്ന ആദിവാസി ദലിത് സംഗമത്തിൽ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ നാനൂറ് ആദിവാസി കുടുംബങ്ങളുമായി സംവാദം നടത്തി. സേവാ ദൾ , മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ,കെ.എസ്.യു പ്രവർത്തകരും പങ്കെടുത്തു.
ഡി.സി.സി പ്രസിഡന്റ് പാലോട് രവി,അടൂർ പ്രകാശ് എം.പി കെ.പി.സി.സി ട്രഷറർ പ്രതാപചന്ദ്രൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ .ജി. എസ് ബാബു, കെ.പി ശ്രീകുമാർ ,പഴകുളം മധു , ജി.സുബോധൻ, എംഎം നസീർ ,ദീപ്തി മേരി വർഗീസ്, ജോസി സബാസ്റ്റ്യൻ നേതാക്കളായ വി.എസ് ശിവകുമാർ, നെയ്യാറ്റിൻകര സനൽ, മണക്കാട് സുരേഷ്, ജി.വി ഹരി,കെ.എസ് ശബരീനാഥൻ, ആർജിഐഡിഎസ് ഡയറക്ടർ ബി.എസ് . ഷിജു,വിതുര ശശി , രമണി പി നായർ, ഇ ഷംസുദ്ദീൻ, ലക്ഷ്മി ആർ , സുധീഷ് ഷാ, സെയ്തലി കായ്പാടി, ബാജിലാൽ, സതി തിലകൻ തുടങ്ങിയവർ പങ്കെടുത്തു.
https://www.facebook.com/Malayalivartha