ഒമിക്രോണിൽ കേന്ദ്ര മാർഗനിർദേശം പുറത്തിറക്കിയത് നടപ്പാക്കുന്നതിന് മുന്നേ കേരളത്തിലെത്തിയവരെ കണ്ടെത്തി മുൻകരുതലെടുക്കുന്നതിൽ ആരോഗ്യ വകുപ്പിന് വീഴ്ച്ച സംഭവിച്ചു;നവംബർ 29ന് റഷ്യയിൽ നിന്നെത്തിയവരിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ് സ്ഥീരീകരിച്ചിരുന്നു;ഇദ്ദേഹത്തിനൊപ്പം യാത്ര ചെയ്തവരെ പൂർണമായും നിരീക്ഷണത്തിലാക്കുന്ന കാര്യത്തിൽ വീഴ്ച്ച പറ്റി

ഒമിക്രോൺ തടയുന്നതിൽ കേരളത്തിലെ ആരോഗ്യ വകുപ്പിന് വീഴ്ച സംഭവിച്ചു എന്ന് റിപ്പോർട്ടുകൾ പുറത്തു വരികയാണ്. ഒമിക്രോണിൽ കേന്ദ്ര മാർഗനിർദേശം പുറത്തിറക്കിയിരുന്നു. ഇത് നടപ്പാക്കുന്നതിന് മുന്നേ കേരളത്തിലെത്തിയവരെ കണ്ടെത്തി മുൻകരുതലെടുക്കുന്നതിലാണ് ആരോഗ്യ വകുപ്പിന് വീഴ്ച്ച സംഭവിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം, നവംബർ 29ന് റഷ്യയിൽ നിന്നെത്തിയവരിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ് സ്ഥീരീകരിച്ചിരുന്നു.
ഇദ്ദേഹത്തിനൊപ്പം യാത്ര ചെയ്തവരെ പൂർണമായും നിരീക്ഷണത്തിലാക്കുന്ന കാര്യത്തിൽ വീഴ്ച്ച പറ്റി. ഈ സംഘത്തിൽ ഏറ്റവും കൂടുതൽ പേർ വിമാനമിറങ്ങിയത് എറണാകുളത്താണ്.എന്നാൽ അവിടെ പലരും പരിശോധന പോലുമില്ലാതെ പോകുകയും ചെയ്‌തു. ഇക്കാര്യത്തിൽ യാത്രാസംഘത്തിൽ ഒപ്പമുണ്ടായിരുന്നയാൾ തന്നെ പരാതി നൽകി.പക്ഷേ യാതൊരു തരത്തിലുള്ള ഇടപെടലുകളും ഉണ്ടായില്ല .
കോവിഡ് പോസിറ്റിവായ ആളുടെ സാംപിൾ ഇന്നലെ മാത്രമായിരുന്നു ജനിതക പരിശോധനയ്ക്ക് അയച്ചത്. 28ന് റഷ്യയിൽ നിന്ന് വിനോദസഞ്ചാരം കഴിഞ്ഞ് തിരികെയെത്തിയപ്പോൾ മുപ്പതംഗ സംഘത്തിൽ പലരും പരിശോധന പോലുമില്ലാതെ കടന്നുപോയി എന്ന വിവരം നേരത്തെ പുറത്തു വരികയും ചെയ്തു. എന്നാൽ ഈ വിവരം പരിശോധിക്കുമെന്ന് സർക്കാരും വ്യക്തമാക്കിയിരുന്നു . 2ന് സാംപിളെടുത്ത കോട്ടയം സ്വദേശി പിന്നീട് കോവിഡ് പോസിറ്റീവാകുകയായിരുന്നു .
പക്ഷേ കൂടെ യാത്ര ചെയ്തവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതിൽ വൻവീഴ്ച്ച സംഭവിക്കുകയുണ്ടായി . കൂടെ യാത്ര ചെയ്ത, എറണാകുളത്ത് വിമാനമിറങ്ങിയ 24 പേരുടെ പട്ടിക ഇന്നലെ വൈകിട്ട് എറണാകുളത്ത് തയാറാക്കുകയും ചെയ്തിരുന്നു . അതുവരെ ഇവർ ഒരിടത്തും നിരീക്ഷണത്തിലായിരുന്നില്ല. തിങ്കളാഴ്ച്ച ഇവരെ പരിശോധിക്കുവാൻ ഒരുങ്ങുകയാണ് .
നിലവിൽ ചികിത്സയിൽ കഴിയുന്ന ആളുടെ സാംപിൾ ഇന്നലെ വൈകിട്ടോടെ ജനിതക ശ്രേണീകരണത്തിനായി അയച്ചിരുന്നു. ഇയാളുടെ സമ്പർക്ക പട്ടിക കണ്ടെത്താൻ ശ്രമം തുടരുന്നുണ്ട് . എന്നാൽ തിരുവനന്തപുരത്ത് ഇറങ്ങിയവരെ മുഴുവൻ നിരീക്ഷണത്തിലാക്കിയെന്നാണ് തിരുവനന്തപുരം ജില്ലാ ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
ചുരുക്കത്തിൽ 29ന് വിമാനമിറങ്ങി റിസ്ക് രാജ്യത്ത് നിന്നെത്തിയ ഒരാൾ കോവിഡ് ബാധിതനായിട്ടും 5 ദിവസം ഉണ്ടായത് വലിയ അനാസ്ഥയെന്നതാണ് അക്ഷരാർത്ഥത്തിൽ നടുക്കുന്ന വിവരം .ആരോഗ്യവകുപ്പ് അനൗദ്യോഗികമായി വിശദീകരിക്കുന്നത് റഷ്യ ഒമിക്രോൺ റിസ്ക് രാജ്യമാണോയെന്നതിൽ വിമാനത്താവളത്തിൽ ഉണ്ടായ ആശയക്കുഴപ്പമാണ് വീഴ്ചയ്ക്ക് ഇടയാക്കിയതെന്നാണ് .
പക്ഷേ സർക്കാർ നിർദേശം പിന്നീട് വന്നിട്ടും ഗൗരവമുള്ള ഇടപെടലുണ്ടായില്ല എന്നതും വളരെ ഗൗരവകരമായ കാര്യമാണ് . മാർഗനിർദേശം നടപ്പാവുന്നതിനും 10 ദിവസം മുൻപ് നവംബർ 20ന് സാംപിളെടുത്തവരിലാണ് രാജ്യത്ത് ആദ്യമായി ഒമിക്രോൺ സ്ഥീരീകരിച്ചത് .പക്ഷേ ഈ വീഴ്ച്ച എത്രത്തോളം ഗൗരവമുള്ളതാണെന്ന് ഈ സംഭവങ്ങളിൽ നിന്നും വ്യക്തമാകുന്നു.
https://www.facebook.com/Malayalivartha