സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ കാറ്റിനും മഴക്കും സാധ്യത; കേരളത്തെ ഇടക്കിടെ ബാധിക്കുന്ന അതിതീവ്ര ന്യൂനമര്‍ദ്ദങ്ങളുടെ കാരണം പരിശോധിച്ച് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം

തിങ്കളാഴ്ച വരെയും കേരളത്തില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂന മര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും ഇടി മിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അടുത്ത 6 മണിക്കൂറില്‍ ന്യനമര്‍ദ്ദം എത്തിച്ചേരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍്റെ കണ്ടത്തല്‍. തുടര്‍ന്ന് തീവ്ര ന്യൂനമര്‍ദ്ദം വടക്ക് - കിഴക്ക് ദിശയില്‍ ഒഡിഷ തീരത്ത് കൂടി സഞ്ചരിച്ചു ഇന്ന് അര്‍ദ്ധരാത്രിയോടെ പശ്ചിമ ബംഗാള്‍ തീരത്തെത്തുകയും വീണ്ടും ശക്തി കുറഞ്ഞു ശക്തിയേറിയ ന്യൂനമര്‍ദ്ദമാകാനാണ് സാധ്യത.
ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്തെ ഇടക്കിടെ ബാധിക്കുന്ന ഇത്തരം അതി തീവ്ര ന്യൂനമര്‍ദ്ദങ്ങളുടെ കാരണം കാലാവസ്ഥ നീരീക്ഷണ കേന്ദ്രം പരിശോധിച്ച് വരികയാണ്.
https://www.facebook.com/Malayalivartha