ജനവിരുദ്ധതയുടെ കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ മോദി സര്‍ക്കാരിന് പഠിക്കുകയാണ്; കൊല്ലുന്നവനെ സംരക്ഷിക്കാനാണ് പിണറായി സര്‍ക്കാര്‍ കോടികള്‍ ചിലവഴിക്കുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍

ആദിവാസികളെയും പാവപ്പെട്ടവരെയും സംരക്ഷിക്കാനല്ല കൊല്ലുന്നവനെ സംരക്ഷിക്കാനാണ് പിണറായി സര്‍ക്കാര്‍ കോടികള്‍ ചിലവഴിക്കുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. വിലക്കയറ്റത്തിനും പണപെരുപ്പത്തിനുമെതിരെ കോണ്‍ഗ്രസ് ദേശവ്യാപകമായി സംഘടിപ്പിക്കുന്ന ജന ജാഗ്രത ക്യാമ്ബയിന്റെ രണ്ടാം ദിവസം നടന്ന ആദിവാസി ദളിത് സംഗമത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
' 20000 ആദിവാസികള്‍ക്കു വീടുവച്ചു നല്‍കാന്‍ കഴിയാത്ത സര്‍ക്കാരാണ് ഒരു ലക്ഷം കോടിയുടെ സില്‍വര്‍ ലൈനുമായി ഇറങ്ങിയിരിക്കുന്നത് . ജനവിരുദ്ധതയുടെ കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ മോദി സര്‍ക്കാരിന് പഠിക്കുകയാണ്. ആദിവാസികളെ ചൂഷണം ചെയ്യുന്ന പാര്‍ട്ടി യായി സി പി എം മാറിയിരിക്കുകയാണ്. പോളിറ്റ് ബ്യൂറോയില്‍ ഒരു ദളിതനെ ഉള്‍പ്പെടുത്താന്‍ സിപിഎം ഇതുവരെ തയാറായിട്ടില്ല. ആദിവാസി,ദലിത് പട്ടിക വിഭാഗങ്ങളെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതില്‍ കേരളത്തിലെ കോണ്‍ഗ്രസീനും വീഴ്ച്ച ഉണ്ടായിട്ടുണ്ട് . അതേ സമയം ദേശീയ തലത്തിലും മറ്റു സംസ്ഥാനങ്ങളിലും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഏറെ മുന്നിലാണ്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ കാര്‍ഗെ അടക്കമുള്ള നേതാക്കള്‍ ഇതിന്റെ തെളിവാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha