നിങ്ങൾ രാവിലെ അടുക്കളയിൽ കറി ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്;അപ്പോൾ കറിയിൽ ഇടാൻ കറിവേപ്പില വേണം;മുറ്റത്തെ കറിവേപ്പില പറിക്കാൻ ഇറങ്ങി കറിവേപ്പില നിങ്ങൾ പറിക്കുന്നു;പെട്ടന്നാണ് അവർ ചാടി വീഴുന്നത്;കറിവേപ്പില നടാൻ നിങ്ങൾക്കെന്താ അവകാശം? അത് പറിക്കാൻ നിങ്ങൾക്കെന്ത് അവകാശം?എന്നും ചോദിച്ചു ചാടി വീണ അവർ,കറിവേപ്പില നട്ട നിങ്ങൾക്കെതിരെ നിയമ ലംഘനത്തിന് 4.2 കോടിയുടെ കേസും കൊടുക്കുന്നു;കഥയല്ല ഇതേ പോലെ നടന്നിട്ടുണ്ട്

ആക്ടിവിസ്റ്റ് സാമൂഹികപ്രവർത്തകയുമായ ശ്രീലക്ഷ്മി അറക്കൽ ഫേസ്ബുക്കിൽ കൂടി പലരുടെയും കുറിപ്പുകൾ പങ്കുവയ്ക്കാറുണ്ട്. ഇത്തവണ ജയിംസ് ജിജോയ് കൊരട്ടി എന്ന് പറഞ്ഞ വ്യക്തി എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ശ്രീലക്ഷ്മി അറക്കൽ പങ്കുവെച്ചിരിക്കുകയാണ്. ആ കുറിപ്പിൽ പറഞ്ഞിരിക്കുന്ന പ്രശസ്ത കാര്യങ്ങൾ ഇതൊക്കെയാണ്.
ആ കുറുപ്പിനെ പൂർണ്ണരൂപം ഇങ്ങനെ; നിങ്ങൾ രാവിലെ അടുക്കളയിൽ കറി ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. അപ്പോൾ കറിയിൽ ഇടാൻ കറിവേപ്പില വേണം . മുറ്റത്തെ കറിവേപ്പില പറിക്കാൻ ഇറങ്ങി കറിവേപ്പില നിങ്ങൾ പറിക്കുന്നു . പെട്ടന്നാണ് അവർ ചാടി വീഴുന്നത്. കറിവേപ്പില നടാൻ നിങ്ങൾക്കെന്താ അവകാശം ?
അത് പറിക്കാൻ നിങ്ങൾക്കെന്ത് അവകാശം ?? എന്നും ചോദിച്ചു ചാടി വീണ അവർ , കറിവേപ്പില നട്ട നിങ്ങൾക്കെതിരെ നിയമ ലംഘനത്തിന് 4.2 കോടിയുടെ കേസും കൊടുക്കുന്നു.എങ്ങനെ ഉണ്ട് ? കഥയാണോ . ഇങ്ങനെ ഒക്കെ നാട്ടിൽ നടക്കുവോ.
ഇതേ പോലെ നടന്നിട്ടുണ്ട്. 23°13′N 72°41′E കോർടിനെയ്റ്റ് ഉള്ള സ്ഥലമാണ്.പേര് ഗുജറാത്ത്. ഇന്നലെ ആണ് , പെപ്സി യുടെ പേറ്റന്റ് റദ്ധാക്കിയത്. ഏത് പേറ്റന്റ്. ഒരു പ്രത്യേക തരം ഉരുളക്കിഴങ്ങ് ഉണ്ടാക്കാൻ ഉള്ള പേറ്റന്റ് പെപ്സി കമ്പനി എടുത്തിട്ടുണ്ടായിട്ടുന്നു . FL 2027 എന്ന വിത്ത് ന്റെ അവകാശം പെപ്സി നേടിയെടുത്തു.
ആ വിത്തിൽ നിന്നു മുളയ്ക്കുന്ന ഉരുളക്കിഴങ്ങു മുറിച്ചു പൊരിച്ചു ബാക്കി കാറ്റും നിറച്ചു ആണ് ലയ്‌സ് ഉണ്ടാക്കുന്നത്. കച്ചവടം മനസ്സിലായോ. വിത്തു, കർഷകർക്ക് പെപ്സി കൊടുക്കും. ഉരുളക്കിഴങ്ങ് പെപ്സി ക്ക് അവർ പറയുന്ന വിലക്ക് കൊടുക്കണം.കോണ്ട്രാക്റ്റ് ആണ്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് ? കർഷകർക്ക് സ്വന്തം കൃഷി ചെയ്താൽ പോരെ.
അവിടെയാണ് കളി. ഈ പരിപാടി വരുന്നതിനു മുമ്പ് ഉള്ള സമയങ്ങളിൽ , എങ്ങനെയോ എന്തു കൊണ്ടോ ഉരുളകിഴങ്ങിന് വില ഇല്ല. കർഷകന് വില കിട്ടുന്നില്ല. അപ്പോ ഇതല്ലേ നല്ലത് .. അത് എങ്ങനെ വന്നു എന്ന് ആലോചിച്ചാൽ മതി.അങ്ങനെ കർഷകർ പെപ്സി ക്ക് വേണ്ടി ഉരുളക്കിഴങ്ങ് ഉണ്ടാക്കുന്നു.വിൽക്കുന്നു.
അപ്പോഴാണ് കൊണ്ട്രാക്ടിൽ ഇല്ലാത്ത നാലു കർഷകർ ഇത് പോലത്തെ ഉരുളക്കിഴങ്ങ് അവരുടെ സ്ഥലത്തു ഉണ്ടാക്കുന്നത്. കമ്പനി വിടുമോ.ചാടി വീണു .പാവപ്പെട്ട നാലു കർഷകരുടെ പേരിൽ നിയമ ലംഘനത്തിന് കേസ് ഇട്ടു. ഈ ഇരുളകിഴങ്ങു അവരുടേതാണ് പോലും!!! നഷ്ടപരിഹാരത്തിന് വക്കീൽ വന്നു. 4.2 കോടി ഈ പാവപ്പെട്ട നാലു കർഷകർ കമ്പനിക്ക് കൊടുക്കണം പോലും.
കേസ് ആയി. അടിയായി അലമ്പായി. പ്രതിഷേധിച്ച കര്ഷകർക്കെതിരെ മുഴുവൻ കേസ് ആയി. കവിത കുറുകന്തി എന്ന പരിസ്ഥിതി ആക്ടിവിസ്റ്റ് മുന്നിൽ നിന്നും പട നയിച്ചു. ഇലക്ഷൻ വന്നപ്പോൾ , സർക്കാർ പേടിച്ചു. കേസ് ഒക്കെ പെപ്സി യെ കൊണ്ടു പിൻവലിച്ചു. കർഷകർ വിട്ടില്ല. കച്ചവടം ചെയ്യാൻ വന്നു നാട് പിടിച്ച വാസ്കോ ഡാ ഗാമ യെ കുറിച്ചു അവർക്ക് അറിയുമോ എന്നു അറിയില്ല.
നാട്ടിൽ ഉണ്ടായ ഉപ്പു കുറുക്കാൻ പാടില്ല എന്ന് വിധിച്ച ബ്രിട്ടീഷ് കർക്കെതിരെ ഉപ്പു കുറുക്കിയ ഗാന്ധിജി യെ അവർ ഓർത്തോ എന്നും അറിയില്ല. എന്തായാലും അവർ ശക്തമായി പ്രതിഷേധിച്ചു. പോരാട്ടം ആരംഭിച്ചു. ഇന്നലെ ,അവരുടെ പ്രതിഷേധാഗ്നിയിൽ ആ പേറ്റന്റ് വെന്ത് വെണ്ണീറായി.പേറ്റന്റ് റദ്ധാക്കി. കർഷകരുടെ അവകാശങ്ങൾക്ക് മുകളിൽ കയറി താണ്ഡവം നടത്താൻ ആരെയും , ഒരു കച്ചവടക്കാരനെയും അവർക്ക് ചൂട്ടു പിടിക്കുന്ന കള്ള രാഷ്ട്രീയക്കാരെയും അനുവദിക്കില്ല എന്നു അടിവര ഇടുന്ന വിധി വന്നു.
ദിവസങ്ങളോളം മഞ്ഞും വെയിലും മഴയും കാറ്റും കൊണ്ടു, നാട്ടിലെ നമ്മുടെ കർഷകർ , തലസ്ഥാനത്തു നടത്തുന്ന സമരങ്ങളുമായി കൂട്ടി വായിക്കേണ്ടതാണ്. പണം വാരി അറിഞ്ഞിട്ടും , ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും കൂട്ടു പിടിച്ചിട്ടു നടത്തുന്ന കയ്യേറ്റങ്ങൾക്കെതിരെ , മണ്ണിനെ വിൽക്കുന്നവർക്കെതിരെ , മണ്ണ് മാതാവാണ് എന്നു പറഞ്ഞിട്ട് , ആ മാതാവിനെ വ്യഭിചരിക്കാൻ ഇട്ടു കൊടുക്കുന്നവർക്കെതിരെ , വിജയം വരെ ഉള്ള പോരാട്ടം.
ചോര നീരാക്കി ഉള്ള ചരിത്ര സമരം. അവരുടെ കൂടെ, കർഷകരുടെ കൂടെ നിൽക്കേണ്ടതാണ്. ചേർന്നു നിൽക്കേണ്ടതാണ് . ഇല്ലെങ്കിൽ , നമ്മളെ , നമ്മളറിയാതെ വിറ്റു പോകുമ്പോ, ബെട്ടി ഇട്ട ബായതണ്ട് പോലെ കിടക്കണ കണ്ടിലെ എളാപ്പ എന്നു പറഞ്ഞു പൊട്ടി കരയാൻ പോലും ചെലപ്പോ പറ്റൂല.
ബായതണ്ടിന്റെ പേറ്റന്റ് ഓരു കൊണ്ടോയിട്ടുണ്ടാവും. സമ്മതിക്കരുത് .
ജെയിംസ് ജിജോയ് കൊരട്ടി
https://www.facebook.com/Malayalivartha