ആ സീന്‍...അത് തീയേറ്ററില്‍ ഉണ്ടാക്കിയ ചിരി... ഒരു ഒന്നൊന്നര സീന്‍ തന്നെ ആയിരുന്നു ഇത്....മുകേഷിന് മാത്രമേ, ഉടായിപ്പ് കാണിക്കാനും സ്‌കൂട്ടാവാനും കഴിയൂ;കുറിപ്പ് വൈറൽ

മുകേഷിന്റെ ഗോഡ്ഫാദറിലെ ഒരു സീനിനെ കുറിച്ച് സംവിധായകൻ സിദ്ദിഖ് ചില കാര്യങ്ങൾ പറഞ്ഞിരുന്നു. അതുമായി ബന്ധപ്പെട്ട് ഒരു ആരാധകന്‍ ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പ് വൈറലാകുന്നു. ഗോഡ്ഫാദറിന്റെ 25ആം വാര്‍ഷികത്തോട് അനുബന്ധിച്ച് ഒരു അഭിമുഖത്തില്‍ സംവിധായകന്‍ സിദ്ധിഖ് പറഞ്ഞത് ഇങ്ങനെ;
മുകേഷും കനകയും കണ്ടുമുട്ടി കെട്ടിപ്പിടിക്കുമ്പോള്‍ ആനപ്പാറ അച്ചാമ്മ അവരെ കാണുന്ന ഒരു സീനുണ്ട് ഗോഡ്ഫാദറില്‍..ആ സീന്‍ ആനപ്പാറ അച്ചാമ്മയുടെ ക്ലോസ് ഷോട്ടിലാണ് അന്ന് അവസാനിക്കുന്നത്,പിന്നെ അതിന്റെ റിയാക്ഷന്‍ അവരുടെ വീട്ടിലാണ് നടക്കുന്നത്..പക്ഷേ അന്ന് അത് എടുത്തോണ്ടിരിക്കുമ്പോ എനിക്ക് മനസ്സിലായി ഇതല്ല ഇതിന്റെ എന്‍ഡെന്ന്..
ഒരു രസം വേണം ഈ എന്‍ഡിന് എന്ന് വിചാരിച്ച് അന്ന് ഞാന്‍ ഷൂട്ട് ബ്രേക്ക് ചെയ്തു..ബ്രേക്ക് ചെയ്തപ്പോ ഞാന്‍ ഭയങ്കര ആയി..ഇത് പോലൊരു ഹെവി സീനില്‍ ഒരു തമാശ കൊണ്ട് വന്ന് അവസാനിപ്പിച്ചാല്‍ വളരെ നന്നായിരിക്കുമെന്ന് മുകേഷും എന്നോട് പറഞ്ഞു. ക്യാമറാമാന്‍ വേണുവും ലാലും ഇത് തന്നെ എന്നോട് പറഞ്ഞു.
അങ്ങനെ ഞങ്ങള്‍ ഇരുന്ന് ആലോചിച്ചു പെട്ടെന്ന് ഞാന്‍ പറഞ്ഞു ‘ഒരു കാര്യം ചെയ്യ് മുകേഷേ,,ആനപ്പാറ അച്ചാമ്മയെ കണ്ട് കഴിഞ്ഞ് ഒന്ന് പേടിച്ചിട്ട് അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിട്ട് ആരോ വിളിച്ചത് പോലെ ‘ഹലോ എപ്പോ വന്നൂ’ ന്നും പറഞ്ഞ് മെല്ലെ നടന്ന് പോവാന്‍ ഞാന്‍ മുകേഷിനോട് പറഞ്ഞു’
ആ സീന്‍.. അത് തീയേറ്ററില്‍ ഉണ്ടാക്കിയ ചിരി...
ആരാധകന്റെ വാക്കുകൾ ഇങ്ങനെ; ഒരു ഒന്നൊന്നര സീന്‍ തന്നെ ആയിരുന്നു ഇത് അച്ചാമ്മയെ കണ്ട പാടേ മാലുവിന്റെ പിറകിലേക്കുള്ള രാമഭദ്രന്റെ ആ ഒളിക്കലും പിന്നെ സ്‌കൂട്ട് ആയ ശേഷം വേച്ചു വേച്ചുള്ള ആ ടിപ്പിക്കല്‍ നടപ്പും ‘പേടിക്കാനൊന്നുമില്ല..
ധൈര്യായിട്ട് ഇരുന്നോ..ഹലോ..കുറേ നാളായല്ലോ കണ്ടിട്ട്..എവിടാര്‍ന്നു’..ഈ പോസ്റ്റിന് താഴെ വന്നിരിക്കുന്നത് മുകേഷിന് മാത്രം ചെയ്യാന്‍ കഴിയുന്ന കഥാപാത്രങ്ങളാണിതെല്ലാമെന്നും, ഉടായിപ്പ്, സ്‌കൂട്ടാവല്‍…മുകേഷിനെ കഴിഞ്ഞേയുള്ളു മറ്റാരുമെന്നും, ടിപ്പിക്കല്‍ മുകേഷ് ഐറ്റമെന്നുമൊക്കെയുള്ള കമന്റുകളാണ് .
https://www.facebook.com/Malayalivartha