ദുബൈയിൽ ജോലി ചെയ്യുന്നതിനിടയിൽ വിവാഹമോചിതയായ യുവതി യുവാവുമായി പ്രണയത്തിലായി; നാട്ടിൽ വന്ന യുവാവ് മറ്റൊരു യുവതിയെ വിവാഹം കഴിച്ചതോടെ, സംഭവം പ്രശ്നമായി; കാമുകനെ അപ്പാർട്ട്മെന്റിലേക്ക് വിളിച്ചുവരുത്തി, കണ്ണില്‍ ആസിഡ് ഒഴിച്ചതിന് ശേഷം യുവതി ആത്മഹത്യക്ക് ശ്രമിച്ചു

മുന്‍കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷം യുവതി വിഷം കഴിച്ച് ആത്മഹത്യ ശ്രമം നടത്തി. കോയമ്പത്തൂർ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന സൂചന. വെള്ളിയാഴ്ച കോയമ്ബത്തൂരിലെ അപ്പാര്‍ട്ട്‌മെന്റ് മുറിയില്‍ വച്ചാണ് സംഭവം നടന്നത്.
തിരുവനന്തപുരം സ്വദേശിയായ മുന്‍കാമുകന്‍ മറ്റൊരു വിവാഹം കഴിച്ചത് അറിഞ്ഞതാണ് യുവതിയെ പ്രകോപിക്കുന്നതിനിടയാക്കിയത്. തര്‍ക്കത്തിനിടെ, യുവാവ് തന്നെ ചതിച്ചു എന്ന് ആരോപിച്ച ഇരുപത്തിയേഴുകാരി കയ്യില്‍ കരുതിയിരുന്ന ആസിഡ് മുപ്പത്കാരന്റെ മുഖത്തേയ്ക്ക് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് കത്തി എടുത്ത് യുവാവിനെ കുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
ഇരുവരും തമ്മിൽ പരിചയത്തിലാകുന്നത് ദുബൈയിൽ മസ്സാജ് സെന്ററിൽ ഒരുമിച്ച് ജോലിചെയ്യുമ്പോഴായിരുന്നു. കാഞ്ചിപുരം സ്വദേശിനിയായ യുവതി വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മയുമാണ്.
ദുബൈയില്‍ ഇരുവരും ഒരുമിച്ചാണ് കഴിഞ്ഞിരുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നുണ്ട്. യുവതി ജൂലൈയില്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. യുവാവ് ഒക്ടോബറിലാണ് നാട്ടില്‍ തിരിച്ചെത്തിയത്. അടുത്തിടെ യുവാവ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം യുവതിയോട് പറഞ്ഞിരുന്നില്ലെന്ന് പോലീസ് പറയുന്നു.
യുവതി ക്ഷണിച്ചത് അനുസരിച്ചാണ് യുവാവ് കോയമ്പത്തൂരിൽ എത്തിയത്. അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് യുവതി തന്നെ കല്യാണം കഴിക്കണമെന്ന് യുവാവിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ താന്‍ വിവാഹിതനായ വിവരം വെളിപ്പെടുത്തി. ഇതില്‍ പ്രകോപിതയായ യുവതി യുവാവിനെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
യുവാവിന്റെ കണ്ണിനാണ് പൊള്ളലേറ്റത്. തുടര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി അതിന് ശേഷം വിഷം കഴിക്കുകയായിരുന്നു. അപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. കല്യാണം കഴിക്കാം എന്ന് പറഞ്ഞ് തന്റെ 18ലക്ഷം രൂപ യുവാവ് തട്ടിയെടുത്തതായി യുവതി ആരോപിച്ചു. ഇരുവരുടെയും പരാതിയില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha