Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..


ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..


പ്രണയത്തെ പരിക്കേൽപ്പിക്കാനാകില്ല..വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വധുവിന് അപകടം..ആശുപത്രിയിലെത്തി താലികെട്ടി വരൻ..ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ..


തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല..ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു..


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..

ജനങ്ങളുടെ ആശങ്കയ്ക്കും കേരളത്തിന്റെ അഭ്യര്‍ഥനയ്ക്കും ഒരു വിലയും  കൽപ്പിക്കാതെ   ഒരു മുന്നറിയിപ്പും നല്‍കാതെ തമിഴ്‌നാട് വീണ്ടും മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് വലിയ തോതില്‍ വെള്ളം തുറന്നുവിട്ടു ... പിണറായി സ്റ്റാലിനെ വിളിക്കാത്തതെന്ത്? പ്രധാനമന്ത്രിയെ കാണാത്തതെന്ത്?

07 DECEMBER 2021 02:34 PM IST
മലയാളി വാര്‍ത്ത
മച്ചാൻമാരായ  പിണറായിയും സ്റ്റാലിനും ചേർന്ന് കേരളത്തെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിക്കുമ്പോൾ മുല്ലപ്പെരിയാർ ഇടതു സർക്കാരിൻ്റെ അസ്ഥിവാരം ഇളക്കുമെന്ന് ഉറപ്പായി.   ജനങ്ങളുടെ ആശങ്കയ്ക്കും കേരളത്തിന്റെ അഭ്യര്‍ഥനയ്ക്കും പുല്ലുവില കൽപ്പിച്ചു കൊണ്ടാണ്  ഒരു മുന്നറിയിപ്പും നല്‍കാതെ തമിഴ്‌നാട് വീണ്ടും മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് വലിയ തോതില്‍ വെള്ളം തുറന്നുവിട്ടത്. ഇതോടെ അനവധി വീടുകളില്‍ വീണ്ടും വെള്ളം കയറി. ആയിരക്കണക്കിനാളുകള്‍ ഭീതിയിലായി. സെക്കന്‍ഡില്‍ 12,654 ഘനയടി വെള്ളം (3,58,326 ലിറ്റര്‍) ആണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. സീസണില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ വെള്ളം വിടുന്നത്. ജലനിരപ്പ് 142 അടിയില്‍ നിര്‍ത്താനുള്ള തമിഴ്നാടിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമായി 27 മണിക്കൂറിനിടെ എട്ടു തവണയാണ് ഡാം തുറന്നത്.


ഞായറാഴ്ച വൈകിട്ട് നേരത്തെ തുറന്ന ഒരു ഷട്ടര്‍ കൂടാതെ എട്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി സെക്കന്‍ഡില്‍ 7800 ഘനയടി വെള്ളമൊഴുക്കി. പിന്നീട് ഒരു ഷട്ടറൊഴികെ ബാക്കിയെല്ലാം അടച്ചു. ഇന്നലെ പുലര്‍ച്ചെ നാലിന് നാല് ഷട്ടര്‍ കൂടി 30 സെ.മീറ്റര്‍ വീതമുയര്‍ത്തി. പിന്നാലെ 4.30ന് നാലെണ്ണം കൂടി ഉയര്‍ത്തി 5700 ഘനയടി വെള്ളം ഒഴുക്കിവിടാന്‍ തുടങ്ങി. രാവിലെ 8.30ന് നാല് ഷട്ടറുകള്‍ അടച്ചു. ഇതോടെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. തുടര്‍ന്ന് ഷട്ടറുകള്‍ 30 സെ.മീറ്ററില്‍ നിന്ന് 60 ആക്കി ഉയര്‍ത്തി. ഉച്ചയ്ക്ക് 1.30ന് ഇത് വീണ്ടും 30 സെ.മീറ്ററാക്കി കുറച്ചു. നാല് മണിക്ക് വീണ്ടും ജലനിരപ്പ് ഉയര്‍ന്നതോടെ ഈ ഷട്ടറുകളെല്ലാം വീണ്ടും ഉയര്‍ത്തി 60 സെ.മീറ്ററാക്കി. 

 



രാത്രി ഏഴിന് നാല് ഷട്ടറുകള്‍ കൂടി തുറന്നു, 7.45ന് ഒമ്പത് ഷട്ടറുകളുടേയും ഉയരം 60 സെ.മീറ്ററാക്കി, 8.15ന് 90 മീറ്ററായും 8.30യോടെ 1.2 മീറ്റര്‍ വീതമാക്കിയും ഉയര്‍ത്തി. രാത്രി ഒന്‍പതു മണിയോടെ വീടുകളില്‍ വലിയ തോതില്‍ വെള്ളം കയറി. ജനങ്ങള്‍ പരിഭ്രാന്തരായി വീടു വിട്ട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി ഡാം തുറക്കരുതെന്ന് കാട്ടി മുഖ്യമന്ത്രി തമിഴ്‌നാടിന് കത്തയച്ചിരുന്നു. ഇതിന് പുല്ലുവില നല്‍കിയാണ് തമിഴനാട് സര്‍ക്കാര്‍ ഇന്നു രാത്രിയിലും ഡാം തുറന്നത്. 

മുഖ്യമന്ത്രിയുടെ കത്തിന് ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്നു തന്നെയാണ് കേരളം കരുതുന്നത്. കത്തയക്കുന്നതിന് പകരം മുഖ്യമന്ത്രിക്ക് സ്റ്റാലിനുമായി സംസാരിക്കായിരുന്നു.എന്നാൽ അദ്ദേഹം അതിന് തയ്യാറല്ല.ഇതിൽ ഒത്തുകളിയുണ്ടെന്നാണ് ആരോപണം. എൻ കെ പ്രേമചന്ദ്രൻെറയും മറ്റുംആരോപണങ്ങൾ നീങ്ങുന്നത് ഇതേ ദിശയിലേക്കാണ്.

 

 


 ഇടതുപക്ഷത്തിൻ്റെ സഖ്യകക്ഷിയാണ്  കേന്ദ്രത്തിൽ ഡിഎംകെ. അത്തരത്തിലും ഒരു ഇടപെടൽ പിണറായിക്ക് നടത്താമായിരുന്നു. എന്നാൽ ഇതിനും അദ്ദേഹം തയ്യാറാവുന്നില്ല.  മുഖ്യമന്ത്രിയുടെ കത്ത് തമിഴ്നാട് അവഗണിക്കുമെന്ന് ആരും കരുതുന്നില്ല. പിണറായിയെ ആദരവോടെ കാണുന്ന നേതാവാണ് എം.കെ.സ്റ്റാലിൻ .അപ്പോൾ പിന്നെ നിഷേധാത്മക നിലപാടിന് പിന്നിൽ എന്താണെന്ന സംശയത്തിലാണ് കേരളം.   പ്രധാനമന്ത്രിയെ വിഷയത്തിൽ ഇടപെടുത്താൻ കേരളം ഇതുവരെ ശ്രമിച്ചിട്ടില്ല.മുഖ്യമന്ത്രിക്ക് നിഷ്പ്രയാസം കഴിയുന്ന കാരമാണിത്. ചുരുക്കത്തിൽ എല്ലാവരും ചേർന്ന് കേരളത്തിലെ ഒരു വലിയ വിഭാഗം ജനങ്ങളെ മണ്ടൻമാരാക്കുന്നു എന്ന് പറയുന്നതാണ് ശരി. "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി, ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി  (2 hours ago)

വൈക്കം സത്യാഗ്രഹം സമാപിച്ചതിന്റെ നൂറാം വാര്‍ഷികാഘോഷം കെപിസിസിയുടെ നേതൃത്വത്തില്‍ നവംബര്‍ 23ന് വൈക്കത്ത്  (2 hours ago)

തിരുവനന്തപുരം കോര്‍‍പ്പറേഷന്‍‍ പരിധിയിലുള്ള കെ.എസ്.ഇ.ബി. ഓഫീസുകള്‍‍‍‍‍ക്ക് അവധി  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിൽ  (4 hours ago)

ശത്രുക്കളുടെ അടിവേര് പിഴുതെറിയാൻ മിടുക്കൻ;  (4 hours ago)

ജനം ഇളകി, വൈഷ്ണയെ തൊട്ട മേയറിന്റെ കിളിപാറിച്ച് CPM  (5 hours ago)

പദ്മകുമാറിനെ ആദരിച്ച് ഗോവിന്ദന്‍... ഏറ്റവും നന്നായ് സ്വര്‍ണം കട്ടതിനുള്ള അവാര്‍ഡ് കൊടുത്തു ! ആ ചിത്രം എടുത്തിട്ട് ട്രോള്‍  (5 hours ago)

ഷാജി കൈലാസിൻ്റെ വരവ് ഫുൾ പായ്ക്കപ്പ്  (5 hours ago)

പിണറായിയിലേക്ക് വിരല്‍ചൂണ്ടി പദ്മകുമാര്‍ ? ദൈവതുല്യനെ ഹൈക്കോടി തൂക്കും ! സുരേ 'ഇ'ന്ദ്രനും സൂര്യനും വാവിട്ട് നിലവിളി  (5 hours ago)

ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്ന് വീണു  (5 hours ago)

ISRAEL IDF ഹമാസിന്റെ കൂറ്റൻ തുരങ്കം  (6 hours ago)

Hospital-wedding- ആശുപത്രി വിവാഹവേദിയായി  (6 hours ago)

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നത്; ദേശീയതലത്തിൽ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് മന്ത്രി വി. ശിവൻകുട്ടി  (7 hours ago)

നിപ അതിജീവിതയായ 42 വയസുകാരി ഡിസ്ചാര്‍ജ് ആയി; മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (7 hours ago)

വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല;  (8 hours ago)

Malayali Vartha Recommends