ദിലീപിനെ കുടുക്കാൻ മൂന്ന് ചോദ്യങ്ങൾ; ഉത്തരം പിഴച്ചാൽ കാവ്യ ഉൾപ്പടെ അഴിക്കുള്ളിൽ! 'ഇക്ക'യെ കയ്യോടെ പോക്കും; വരും മണിക്കൂറുകൾ അതി നിർണ്ണായകം

കേരളത്തെ ഒന്നടകം പിടിച്ചു കുലുക്കിയ സംഭവമാണ് യുവനടിയെ പൾസർ സുനിയും കൂട്ടരും ചേർന്ന് കാറിൽ തള്ളിക്കൊണ്ട് പോയി ദൃശ്യങ്ങൾ പകർത്തിയത്.സംഭവത്തിന് പിന്നിൽ മലയാളി കളുടെ പ്രിയ നടൻ ദിലീപ് ആണെന്ന് ആരോപണവും വാർത്തയും വന്നപ്പോൾ ജനങ്ങൾ ഞെട്ടി.നടന്റെ അറസ്റ്റും മറ്റുമായി പല നാടകീയ രംഗങ്ങൾക്കും കേരളം സാക്ഷ്യം വഹിച്ചു.എന്നാൽ ഈ കേസ് ഒരു കരയ്‌ക്കെത്തിച്ച് തലയൂരാൻ ദിലീപ് പാടുപെടുന്നതിനിടയ്ക്കാൻ കൂനിന്മേൽ കുരു പോലെ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ കടന്നുവരവ്.ഇതോടെ വീണ്ടും ദിലീപ് പ്രതിസന്ധിയിലായി. ഇപ്പോളിതാ ഏറ്റവും ഒടുവിലായി വീണ്ടും ചോദ്യം ചെയ്യലിന് വിധേയനാകുകയാണ് ദിലീപ്.
പ്രത്യേക അന്വേഷണസംഘമാണ് നടനെ ചോദ്യംചെയ്യുന്നത്. വിയ്യൂർ ജയിലിൽ കഴിയുന്ന പൾസർ സുനിയെ ചോദ്യംചെയ്തശേഷം ദിലീപിനെ ചോദ്യംചെയ്യാനാണ് നീക്കം.സംവിധായകൻ പി. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപ് കണ്ടു, ഒരു വി.ഐ.പി വഴി ദിലീപിന് ദൃശ്യങ്ങൾ ലഭിച്ചു, ദിലീപിന്റെ വീട്ടിൽ വച്ച് സഹോദരൻ സുനിയെ പരിചയപ്പെടുത്തി എന്നിങ്ങനെ മൂന്ന് ഗുരുതര ആരോപണങ്ങളാണ് നടനെതിരെ ഉയർന്നിട്ടുള്ളത്. ഉന്നതന്റെ പങ്ക് എന്ന് പറയുമ്പോഴും അത് ആരാണ് എന്നതില്‍ ഇതുവരെ വ്യക്തമായിട്ടില്ല. ഈ വിഐപിയാണ് വീഡിയോ അവിടെ എത്തിച്ചതെന്നും അത് അവര്‍ കണ്ടുവെന്നതുമാണ് മൊഴി. അന്വേഷണത്തിന്റെ ഭാഗമായി ചില ശബ്ദരേഖകളും ഫോട്ടോകളും പൊലീസ് കാണിച്ചു.
ഇതില്‍ ഒരു ഫോട്ടോ കണ്ടപ്പോള്‍ അദ്ദേഹമായിരിക്കാമെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. നാല് വര്‍ഷം മുമ്പ് നടന്ന സംഭവമാണ്. ഒരിക്കല്‍ മാത്രമാണ് ഈ വിഐപിയെ കണ്ടിട്ടുള്ളത്. അദ്ദേഹം അടുത്ത് ഇരുന്നിട്ടുള്ളതുകൊണ്ട് തന്നെ കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് സംവിധായകൻ വ്യക്തമാക്കിയിട്ടുള്ളത്. ദിലീപിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് ഈ വിഐപി. കാവ്യ മാധവന്‍ അദ്ദേഹത്തെ 'ഇക്ക' എന്നാണ് വിളിച്ചത്. അദ്ദേഹം വന്നിരുന്നിരുന്നപ്പോള്‍ എല്ലാവരും നല്ല പരിചയം ഉള്ളതായി തന്നെയാണ് തോന്നിയത്. അദ്ദേഹത്തിന്റെ പേര് പ്രതിപാദിക്കുന്ന ഒരു ശബ്ദരേഖയുണ്ടെന്നും അത് പരിശോധിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറികാര്‍ഡ് ദിലീപിന് കൈമാറിയതില്‍ ഒരു ഉന്നതന് പങ്കുണ്ടെന്നായിരുന്നു ബാലചന്ദ്ര കുമാര്‍ നേരത്തെ നടത്തിയ വെളിപ്പെടുത്തല്‍.
ഈ മാസം 20ന് മുമ്പ് വെളിപ്പെടുത്തലിൽ തുടരന്വേഷണം നടത്താൻ വിചാരണക്കോടതി നിർദ്ദേശമുണ്ട്. ഇതിനകം ദിലീപിനെ ചോദ്യം ചെയ്ത് റിപ്പോർട്ട് കോടതിക്ക് കൈമാറും. വിചാരണ നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ ഹർജി 20നാണ് വീണ്ടും പരിഗണിക്കുന്നത്.കേസിലെ ഒന്നാം പ്രതി പൾസർ സുനി നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന്റെ കൈവശമുണ്ടെന്നതടക്കം ഗൗരവമേറിയ വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാർ നടത്തിയത്. ദിലീപും പൾസർ സുനിയുമായി അടുത്ത ബന്ധമുണ്ടെന്നും ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും പറഞ്ഞിരുന്നു. ദിലീപിന്റെ സഹോദരനേയും സഹോദരി ഭർത്താവിനേയും കൂടി സംശയത്തിൽ നിർത്തുന്നതാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ.
ഈ സാഹചര്യത്തിൽ അവരേയും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. രഹസ്യ കേന്ദ്രത്തിൽ ഇവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് ആലോചന. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെയാണ് ദിലീപ് ഈ ഘട്ടത്തിൽ ഗൂഢാലോചന കാണുന്നത്. ബാലചന്ദ്രകുമാറിന് പിന്നിൽ ബൈജു പൗലോസാണെന്ന് ദിലീപ് ആരോപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കരുതലോടെ മാത്രമേ അന്വേഷണ സംഘം നീങ്ങാൻ ഇടയുള്ളൂ. ഹൈക്കോടതിയിലെ പ്രോസിക്യൂഷൻ ഹർജിയിൽ ഇന്ന് കോടതി നിലപാട് പറയും. ഇതും പരിശോധിച്ചാകും അന്വേഷണ സംഘം തീരുമാനങ്ങളിലേക്ക് കടക്കൂ.കേസിന്റെ വിചാരണഘട്ടം പൂർത്തിയാക്കാനിരിക്കെയാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ,ആക്രമിക്കപ്പെട്ട നടിയും മുഖ്യമന്ത്രിക്ക് കത്തു നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha