ദിവസങ്ങളായി പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്‍ദത്തില്‍; ആലുവയില്‍ മുങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ഥിനി ലൈംഗിക പീഡനത്തിരയായി: അടുപ്പം പുലര്‍ത്തിയിരുന്നവര്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി

കഴിഞ്ഞ ദിവസം പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ആലുവ യുസി കോളെജിനടുത്ത് പെരിയാറ്റില്‍ മുങ്ങി മരിച്ച പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തി.
ഇതോടെ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പൊലീസ് പോക്‌സോ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ഡിസംബര്‍ 23 നാണ് വിദ്യാര്‍ഥിനിയെ കാണാതായത്. തുടര്‍ന്നു നടത്തിയ പരിശോധനകള്‍ക്ക് ശേഷം തടിക്കക്കടവു പാലത്തിനടിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. സ്‌കൂളില്‍ പോയ പെണ്‍കുട്ടിയെ വൈകിയും കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പെണ്‍കുട്ടിയെ തടിക്കക്കടവ് പാലത്തിനടുത്തു കണ്ടതായി പ്രദേശവാസികള്‍ അറിയിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളിലും വിദ്യാര്‍ഥിനി ഈ പ്രദേശത്തുകൂടി കടന്നുപോയത് കണ്ടെത്തി. വൈകിട്ടു കുളിക്കാനെത്തിയ കുട്ടികള്‍ പാലത്തിനടുത്തു വിദ്യാര്‍ഥിനിയുടെ ബാഗും ചെരുപ്പും മറ്റും കണ്ടു.
തുടര്‍ന്ന് അഗ്‌നിശമന സേനയും പൊലീസും ചേര്‍ന്നു തിരച്ചില്‍ നടത്തിയെങ്കിലും വിവരം ലഭിച്ചില്ല. അടുത്ത ദിവസം നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണത്തിനു പിന്നില്‍ പ്രണയ നൈരാശ്യമാണെന്ന സംശയം പൊലീസിനുണ്ടായിരുന്നു. മൃതദേഹത്തിലെ ചില പാടുകളില്‍ നിന്ന് പെണ്‍കുട്ടി ശാരീരികമായി ദുരുപയോഗം ചെയ്യപ്പെട്ടതിന്റെ സൂചന പൊലീസിനു ലഭിച്ചിട്ടുണ്ട്.
തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ലൈംഗിക പീഡനം സ്ഥിരീകരിച്ചത്. അതേസമയം പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന വ്യക്തിയുടെ വിവരങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. വൈകാതെ ഇയാളെ കണ്ടെത്തുമെന്നു പൊലീസ് പറഞ്ഞു.
ഇതിനു പുറമേ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും അടുപ്പം പുലര്‍ത്തിയിരുന്നവരുടെയും വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങളായി പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു എന്നു സ്‌കൂള്‍ അധികൃതര്‍ മൊഴി നല്‍കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha