എല്ലാ രാഷ്ട്രീയ പാർട്ടികളും കണക്കാ..!!!, രാജ്യം തന്നെ വിടാനാണ് ആഗ്രഹം, സിപിഎമ്മിൽ നിന്ന് പ്രതീക്ഷിക്കുന്നത് കിട്ടുന്നില്ലെന്ന നിരാശ മാത്രമേയുള്ളൂ, അവർ നിശബ്ദത പാലിക്കുകയാണ്, മുഖ്യമന്ത്രിയുടെ മുന്നിൽ യാചിച്ച് നിക്കാനൊന്നും ഞാനില്ല, എന്റെ മുന്നിലൂടെ അദ്ദേഹം പോയപ്പോൾ ഒന്ന് നോക്കിയത് പോലുമില്ല, ഇടതുപക്ഷത്തിനെതിരെ ഒളിയമ്പുമായി ബിന്ദു അമ്മിണി

തനിക്കെതിരെയുള്ള തുടരെ തുടരെ നടക്കുന്ന ആക്രമണങ്ങളിൽ സിപിഎമ്മിനെതിരെ പരോക്ഷ വിമർശനവുമായി ആക്റ്റിവിസ്റ്റ് ബിന്ദു അമ്മിണി.ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബിന്ദു അമ്മിണി ഇത്തരത്തിലൊരു വിമർശനം ഉന്നയിച്ചിരിക്കുന്നത്.
സിപിഎം അടക്കമുള്ള പ്രബല ഇടതുരാഷ്ട്രീയ പാർട്ടികളിൽ നിന്നും പിന്തുണ ലഭിക്കാത്തതിൽ നിരാശയുണ്ടോ? എന്ന ചോദ്യത്തിന് അവർ നിശബ്ദത പാലിക്കുകയാണ്.
എനിക്ക് അങ്ങനെ നിരാശയൊന്നും ഇല്ല. പ്രത്യേകിച്ച് സിപിഎമ്മിനെ പറയാനൊന്നുമില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും കണക്കാണ്. സിപിഎമ്മിന്റെ ഭാഗത്തു നിന്നും കുറച്ചൂടെ നമ്മൾ പ്രതീക്ഷിക്കും. പ്രതീക്ഷിക്കുന്നത് കിട്ടുന്നില്ലെന്ന നിരാശ മാത്രമേയുള്ളൂ. സിപിഎം പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല, ചെയ്യുന്ന ആരെങ്കിലും ഉണ്ടോയെന്ന് ചോദിച്ചാൽ അതുമില്ലെന്നാണ് ബിന്ദു അമ്മിണി പറഞ്ഞത്.
സുപ്രീംകോടതി ഉത്തരവ് ഉണ്ടായിട്ടും എനിക്കുള്ള സംരക്ഷണം എവിടെ എന്നേ ചോദിക്കാനുള്ളൂ. രണ്ട് പേർക്ക് സുരക്ഷ ഒരുക്കണമെന്നു പറഞ്ഞിട്ട് ഒരാൾക്ക് സംരക്ഷണം കൊടുക്കുന്നു. എന്നാൽ എനിക്ക് നൽകുന്നില്ല. അത് എന്റെ ദളിത് സ്വത്വംകൊണ്ടാണെന്നാണ് ഞാൻ മനസിലാക്കുന്നത്. ഇവിടെ മെച്ചപ്പെട്ട സൗകര്യങ്ങൾ ഇല്ലാത്തവര്‍ ആക്രമിക്കപ്പെടാം എന്ന സന്ദേശമാണ് നൽകുന്നത്. ഇന്നലത്തെ സംഭവം നടക്കുന്നതിനു തൊട്ടു മുമ്പ് ഞാൻ പോലീസിനെ വിളിച്ചിട്ടുണ്ട്.
ഇത്തരത്തിൽ ആക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് അവരെ അറിയിച്ചിരുന്നു. ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് തോന്നിയതുകൊണ്ടാണ് അറിയിച്ചത്. എന്നിട്ടു പോലും പോലീസ് വേണ്ട സംരക്ഷണം തരുന്നില്ലെന്നാണ് ബിന്ദു അമ്മിണി ആരോപിക്കുന്നത്.
ആക്രമണങ്ങൾ തുടരുമ്പോൾ മുഖ്യമന്ത്രിയെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നോ? അദ്ദേഹത്തിന്റെ നിലപാട് എന്താണെമ്മുള്ള ചോദ്യത്തിനുള്ള മറുപടി
ഇതിനു മുമ്പ് മറ്റൊരാളുടെ ആവശ്യത്തിനായി ഞാൻ മുഖ്യമന്ത്രിയെ കാണാൻ പോയിരുന്നു. ഒന്നര മണിക്കൂറോളം അദ്ദേഹത്തെ കാണാൻ കാത്തിരുന്നു.
എനിക്ക് അദ്ദേഹത്തെ കാണാനുള്ള അനുമതി കിട്ടിയില്ല. എന്റെ മുന്നിലൂടെ അദ്ദേഹം നടന്നു പോകുമ്പോൾ ഒന്നു നോക്കുക പോലും ചെയ്തിട്ടില്ല. അതുകൊണ്ട് മുഖ്യമന്ത്രിയുടെ മുന്നിൽ പോയി ദയയ്ക്കു വേണ്ടി യാചിച്ച് നിക്കാനൊന്നും ഞാൻ തയ്യാറല്ല.ഞാൻ രാജ്യം വിടാനാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയ അഭയത്തിനായി ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു.
അതേസമയം, സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല സന്നിധാനത്ത് പ്രവേശിച്ച ബിന്ദു അമ്മിണി വിശ്വാസിയല്ലെന്നും ആക്ടിവിസ്റ്റാണെന്നും കേരള ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ബിന്ദു അമ്മിണിയ്ക്കെതിരെ മുളകുസ്പ്രേ പ്രയോഗം നടത്തിയ കേസിലായിരുന്നു ഹൈക്കോടതി ഇത്തരത്തിൽ പരാമര്‍ശം നടത്തിയത്. ആക്ടിവിസ്റ്റുകളായ സ്ത്രീകള്‍ ശബരമലയിൽ കയറുന്നതിനെ കേരള സര്‍ക്കാര്‍ പിന്തുണച്ചതായും കോടതി വ്യക്തമാക്കിയിരുന്നു.
ശബരിമല യുവതീപ്രവേശന വിധിയുടെ സമയത്തെ സാഹചര്യം ഏറെ പ്രക്ഷുബ്ധമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു ഭാഗത്ത് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരും മറുവശത്ത് കേരള സര്‍ക്കാരുമാണ് ഉണ്ടായിരുന്നത്. ആക്ടിവിസ്റ്റായ സ്ത്രീകള്‍ ശബരിമലയിൽ പ്രവേശിക്കുന്നത് തടയാൻ ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോള്‍ കേരള സര്‍ക്കാര്‍ ഇതിനെ പിന്തുണയ്ക്കുകയാണ് ഉണ്ടായതെന്നും കോടതി വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha