മുഖ്യൻ വീണ്ടും അമേരിക്കയിലേക്ക്..!! ഈ മാസം 15ന് പറക്കും, ചികിത്സയ്ക്കും യാത്രയ്ക്കുമുള്ള പണം സർക്കാർ ഖജനാവിൽ നിന്ന്, മുഖ്യമന്ത്രിയുടെ അഭാവത്തില്‍ പകരം ചുമതല ആര്‍ക്ക്? മന്ത്രിസഭയിലെ തലമുതിര്‍ന്ന നേതാക്കൾ തമ്മിൽ തമ്മിലടി?

മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നു. ഈ മാസം 15 മുതല്‍ 29 വരെ അമേരിക്കയിലെ റോംചെസ്റ്ററിലെ മയോ ക്ലിനിക്കില്‍ ആണ് പിണറായി ചികില്‍സ തേടുന്നത്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമല, പേഴ്‌സണല്‍ അസിസ്റ്റന്റ് വി എം.സുനീഷ് എന്നിവരും അദ്ദേഹത്തെ അനുഗമിക്കും.
ചികിത്സയും യാത്രയും ആയി ബന്ധപ്പെട്ട എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കും. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ചീഫ് സെക്രട്ടറി ഡോ. വി പി ജോയിയാണ് ഉത്തരവ് പുറത്തിറക്കിയത്.യാത്രക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്ക് വേണ്ടി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും ധനകാര്യ മന്ത്രാലയത്തിനും ഉത്തരവിന്റെ പകര്‍പ്പ് ചീഫ് സെക്രട്ടറി അയച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ അഭാവത്തില്‍ പകരം ഓഫീസ് ചുമതല ആര്‍ക്കു നല്‍കും എന്ന കാര്യത്തില്‍ വ്യക്തതയില്ല. സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, എം വി ഗോവിന്ദന്‍ തുടങ്ങിയവരാണ് മന്ത്രിസഭയിലെ മുതിര്‍ന്നവര്‍. ഇവര്‍ക്ക് ചുമതല നല്‍കാന്‍ തീരുമാനം ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
നേരത്തെ ഒരാഴ്‌ച്ച മുമ്പ് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ മുഖ്യമന്ത്രി ചികിത്സയിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറെ നാളായി സ്ഥിരം ചികിത്സ തേടുന്നത് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ്.
എല്ലാ വര്‍ഷവും ചികിത്സയുടെ ഭാഗമായുള്ള പതിവ് പരിശോധനകള്‍ക്ക് മുഖ്യമന്ത്രി ചെന്നൈയില്‍ എത്താറുണ്ട്. അത്തരത്തിലെ പരിശോധനകള്‍ക്ക് വേണ്ടിയാണ് അദ്ദേഹം ചെന്നൈയില്‍ പോയിരുന്നത്. അവിടെ നിന്നുള്ള തുടര്‍ നിര്‍ദ്ദേശപ്രകാരമാമണ് വീണ്ടും അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സക്ക് പോകുന്നത് എന്നാണ് അറിയുന്നത്.
https://www.facebook.com/Malayalivartha