ദിലീപിനെതിരെ കുരുക്ക് മുറുകുന്നു, ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കാന്‍ കോടതി അനുമതി, മജിസ്‌ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തുക അടുത്തദിവസം

പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ കുരുക്ക് മുറുകുന്നു. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കാന്‍ എറണാകുളം സി.ജെ.എം. കോടതി അനുമതി നല്‍കി. ബാലചന്ദ്രകുമാറിന്റെ നിര്‍ണായക വെളിപ്പെടുത്തലുകളാണ് കേസില്‍ വഴിത്തിരിവായത്. വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണവും ആരംഭിച്ചിരുന്നു.
കോടതി അനുമതി പ്രകാരം അടുത്തദിവസം തന്നെ മജിസ്‌ട്രേറ്റ് ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തും.അക്രമ ദൃശ്യങ്ങള്‍ ദിലീപിന് വീട്ടിലെത്തിച്ച് നല്‍കിയതായും, വിഐപി അടക്കമുള്ളവര്‍ ഈ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലിരുന്ന് കണ്ടതായും ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു. ദിലീപിന്റെ ജയില്‍ വാസത്തിന് കാരണക്കാരനായ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്തുമെന്നും ദിലീപ് പറഞ്ഞതായാണ് വെളിപ്പെടുത്തല്‍.
ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായും നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദീലിപിന് ലഭിച്ചിരുന്നതായും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. 2017 ഫെബ്രുവരി 17നാണ് പ്രമുഖ നടിയെ ആക്രമിച്ചത്. കേസിൽ ദിലീപിനെതിരെ വീണ്ടും ആരോപണമുയർന്ന സാഹചര്യത്തിൽ അന്വേഷണസംഘം ചോദ്യം ചെയ്യും. അടുത്ത തിങ്കളാഴ്ച ദിലീപിനെ ചോദ്യം ചെയ്യുമെന്നാണ് സൂചന. വിയ്യൂർ ജയിലിൽ കഴിയുന്ന പൾസർ സുനിയെ ചോദ്യംചെയ്ത ശേഷമാകും ദിലീപിനെ ചോദ്യം ചെയ്യുക.
ഇനി ഈ കേസിൽ ഇനി ഓരോ ദിനവും നിർണ്ണായകമാണ്. സംവിധായകൻ പി. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ മാസം 20ന് മുമ്പ് വെളിപ്പെടുത്തലിൽ തുടരന്വേഷണം നടത്താൻ വിചാരണക്കോടതി നിർദ്ദേശമുണ്ട്. ഇതിനകം ദിലീപിനെ ചോദ്യം ചെയ്ത് റിപ്പോർട്ട് കോടതിക്ക് കൈമാറും. വിചാരണ നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ ഹർജി 20നാണ് വീണ്ടും പരിഗണിക്കുന്നത്.
https://www.facebook.com/Malayalivartha