പുതിയ പദവി ശിവശങ്കർ പൊളിയാക്കും, സസ്‌പെന്‍ഷനില്‍ നിന്നും തിരിച്ചെത്തിയ ശിവശങ്കറിന് സ്‌പോര്‍ട്‌സ്, യുവജന ക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി, ഒന്നര വര്‍ഷത്തോളമായി സസ്‌പെന്‍ഷനിലായിരുന്ന ശിവശങ്കര്‍ സെക്രട്ടേറിയറ്റിലെത്തിയത് ഇന്ന്

സസ്‌പെന്‍ഷനില്‍ നിന്നും തിരിച്ചെത്തിയ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് സ്‌പോര്‍ട്‌സ്, യുവജന ക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി. സ്വര്‍ണക്കടത്ത് ആരോപത്തെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി സസ്‌പെന്‍ഷനിലായിരുന്ന ശിവശങ്കര്‍ ഐ എ എസ് സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് സെക്രട്ടേറിയറ്റിലെത്തിയത്. സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
സസ്പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കൈപ്പറ്റാനാണ് ശിവശങ്കര്‍ എത്തിയത്.ചൊവ്വാഴ്ച്ചയാണ് ശിവശങ്കറിന്റെ സസ്പെൻഷൻ പിൻവലിച്ചത്. സസ്പെൻഷൻ കാലാവധി തീർന്നതിനാൽ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ അംഗീകരിച്ച് മുഖ്യമന്ത്രിയാണ് ഉത്തരവിട്ടത്.
ഒന്നാം പിണറായി വിജയൻ സർക്കാരിനെ പ്രതിസന്ധിയിലാക്കിയ സ്വർണക്കടത്ത് കേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് സസ്പെൻഷനിലായ ശിവശങ്കർ ഒരു വർഷത്തിനും അഞ്ച് മാസത്തിനും ശേഷമാണ് സർവീസിലേക്ക് തിരികെ എത്തുന്നത്. സസ്പെൻഷൻ കാലാവധി അവസാനിക്കാനിരിക്കെയാണ് സർക്കാർ നടപടി. നയതന്ത്രചാനൽ വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ വർഷം ജൂലൈ 16 നായിരുന്നു ശിവശങ്കറിനെ സസ്പെന്‍റ് ചെയ്തത്.
https://www.facebook.com/Malayalivartha