കോട്ടയം മെഡിക്കൽ കോളെജിൽ നിന്ന് കടത്തി കൊണ്ടുപോയ പെൺകുഞ്ഞിനെ കണ്ടെത്തി: മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ കിട്ടിയത് ആശുപത്രിക്ക് പുറത്തുള്ള ഹോട്ടലിന് അടുത്ത് നിന്ന് കോട്ടയം മെഡിക്കൽ കോളെജിൽ നിന്ന് കടത്തി കൊണ്ടുപോയ പെൺകുഞ്ഞിനെ കണ്ടെത്തി

മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ കിട്ടിയത് ആശുപത്രിക്ക് പുറത്തുള്ള ഹോട്ടലിന് അടുത്ത് നിന്ന് കോട്ടയം മെഡിക്കൽ കോളെജിൽ നിന്ന് കടത്തി കൊണ്ടുപോയ പെൺകുഞ്ഞിനെ കണ്ടെത്തി.
കുഞ്ഞിനെ പൊലീസ് അമ്മയ്ക്ക് കൈമാറി. ആശുപത്രിക്ക് പുറത്തുള്ള ഹോട്ടലിന് അടുത്ത് നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. നഴ്സിന്റെ വേഷത്തിലെത്തിയാണ് അമ്മയുടെ പക്കൽ നിന്നു കുഞ്ഞിനെ തട്ടിയെടുത്തത്.
വണ്ടിപ്പെരിയാർ സ്വദേശിനി അശ്വതിയുടെ മകളെയാണ് ആശുപത്രിയിൽ നിന്ന് കടത്തിയത്. ഇന്നലെയാണ് അശ്വതി പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനെ പരിശോധിക്കാനെന്ന് പറഞ്ഞാണ് വാങ്ങിയത്.
https://www.facebook.com/Malayalivartha