സംസ്ഥാനത്ത് സ്കൂളുകൾ പ്രവര്‍ത്തിക്കുന്നത് മാനദണ്ഡങ്ങള്‍ പാലിച്ച്!! നിലവിൽ അടക്കേണ്ട സാഹചര്യമൊന്നുമില്ല, കുട്ടികളുടെ ആരോഗ്യത്തെ ഓര്‍ത്ത് മാതാപിതാക്കള്‍ ആശങ്കപ്പെടേണ്ടന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി

നിലവിൽ സംസ്ഥാനത്ത് സ്കൂളുകൾ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒമിക്രോണ്‍ വ്യാപനം വിലയിരുത്തി വിദഗ്ധസമിതി എന്തെങ്കിലും പുതിയ ശുപാര്‍ശ നല്‍കിയാല്‍ അത് പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചിരിക്കുകയാണ്. കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇപ്പോള്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഭയപ്പെടേണ്ടെന്നും മന്ത്രി കൂട്ടിച്ചേർക്കുകയും ചെയ്തു.
രാജ്യത്തെ നാല് സംസ്ഥാനങ്ങളില്‍ 200ന് മുകളിലാണ് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം. അതില്‍ തന്നെ നാലാം സ്ഥാനത്താണ് കേരളം. ഈ സാഹചര്യത്തില്‍ കുട്ടികളുടെ ആരോഗ്യത്തെ കുറിച്ച് മാതാപിതാക്കള്‍ ആശങ്ക അറിയിച്ചതിനെ തുടര്‍ന്നാണ് മന്ത്രി പ്രതികരിക്കുകയായിരുന്നു. സ്‌കൂള്‍ തുറന്ന് അന്ന് മുതല്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് സ്‌കൂളുകളുടെ പ്രവര്‍ത്തനം. കുട്ടികളുടെ ആരോഗ്യത്തെ കുറിച്ച് ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ഇന്ന് 50 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 280 ആയി ഉയര്‍ന്നു. രാജ്യം മൂന്നാം തരംഗത്തെ അഭിമുഖീകരിക്കാന്‍ തുടങ്ങി എന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha