കാറിനെ മറികടക്കുന്നതിനിടയില്‍ ബസ്സിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

കാറിനെ മറികടക്കുന്നതിനിടയില്‍ ബൈക്ക് യാത്രികന്‍ ബസ്സിനടിയില്‍പ്പെട്ട് മരിച്ചു. കൊട്ടാരക്കര ഓടനാവട്ടം ഗ്രേസ് വില്ലയില്‍ അജു തങ്കച്ചന്‍ (45) ആണ് മരിച്ചത്. സ്കൂട്ടറില്‍ ചവറ ഭാഗത്തേക്കുപോയ കാര്‍ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചവറ റോഡില്‍ വേങ്ങ പൊട്ടക്കണ്ണന്‍മുക്കിന് സമീപത്തെ വളവില്‍ വെച്ചായിരുന്നു അപകടം. കൊല്ലത്തിനുപോയ വേണാട് ബസിന് അടിയിലേക്ക് വീണ ആളുടെ തലയിലൂടെ വാഹനം കയറിയിറങ്ങി തല്‍ക്ഷണം മരണപ്പെടുകയായിരുന്നു.
കാര്‍ തട്ടി ബസിനടിയിലേക്കു വീണതാണോ ബസ് കണ്ട് ബ്രേക്കിട്ടപ്പോള്‍ തെന്നി അടിയിലേക്കു വീണതാണോ എന്ന് വ്യക്തമായിട്ടില്ല. നിരന്തരം അപകടം നടക്കുന്ന വളവില്‍ കിഫ്ബി ജോലിയില്‍ വീതി വര്‍ദ്ധിപ്പിച്ചുവെങ്കിലും അത് ഉപയോഗപ്രദമാക്കാതെ വിട്ടുപോയ നിലയിലാണ്.
https://www.facebook.com/Malayalivartha