ഒമ്പത് വയസുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു; കേസില്‍ മധ്യവയസ്ക്കൻ അറസ്റ്റിൽ

ഒമ്പത് വയസുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്ക്കനെ അറസ്റ്റ് ചെയ്തു. ബ്ലാങ്ങാട് ഇരട്ടപ്പുഴ അറക്കല്‍ വീട്ടില്‍ അബ്ബാസിനെയാണ് (56) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.അശ്ലീല വീഡിയോ കാണിച്ച് പല തവണ കുട്ടിയെ നിര്‍ബന്ധിച്ചാണ് പീഡിപ്പിച്ചത്. ഈ രീതിയില്‍ പല കുട്ടികളോടായി മോശമായി പെരുമാറുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയുന്നയാളാണ് പ്രതിയെന്ന് അന്വേഷണത്തില്‍ അറിഞ്ഞതായി പൊലീസ് വ്യക്തമാക്കി.
ചാവക്കാട് എസ്.എച്ച്.ഒ കെ.എസ്. സെല്‍വരാജിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ എസ്. സിനോജ്, കെ. സുനു, വനിത പൊലീസ് ഓഫീസര്‍ സൗദാമിനി, സി.പി.ഒ. മുനീര്‍, ജയകൃഷ്ണന്‍, പ്രദീപ്, റെജില്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha