കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് നവജാതശിശുവിനെ ജീവനക്കാരിയുടെ വേഷം ധരിച്ചെത്തി തട്ടിക്കൊണ്ടുപോയി

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് നവജാതശിശുവിനെ ജീവനക്കാരിയുടെ വേഷം ധരിച്ചെത്തി തട്ടിക്കൊണ്ടുപോയി. ഇടുക്കി മുണ്ടക്കയം സ്വദേശിനിയുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ജീവനക്കാരിയുടെ വേഷം ധരിച്ചെത്തിയ സ്ത്രീ തട്ടിക്കൊണ്ടുപോയത്. ഒരു മണിക്കൂറത്തെ തിരച്ചിലിനു ശേഷം ആശുപത്രിക്ക് സമീപത്തു നിന്ന് കുഞ്ഞിനെ കണ്ടെത്തി.
ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. നഴ്‌സിന്റെ വേഷത്തിലെത്തിയ സ്ത്രീ ചികിത്സയ്ക്ക് എന്ന പേരില്‍ കുഞ്ഞിനെ അമ്മയുടെ കയ്യില്‍ നിന്ന് വാങ്ങികൊണ്ടുപോവുകയായിരുന്നു എന്നാണ് വിവരം. ഏറെനേരം കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ ലഭിക്കാതെ വന്നതോടെ മാതാപിതാക്കള്‍ കുട്ടിയെ അന്വേഷിച്ചു നഴ്‌സിങ് സ്‌റ്റേഷനില്‍ എത്തുകയായിരുന്നു.
എന്നാല്‍ കുഞ്ഞിനെ തങ്ങള്‍ വാങ്ങിയിട്ടില്ലെന്ന് ആശുപത്രി അവര്‍ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചു. ഇതോടെ പരിഭ്രാന്തരായ കുഞ്ഞിന്റെ അമ്മയും ബന്ധുക്കളും ബഹളമുണ്ടാക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
മാതാപിതാക്കള്‍ നല്‍കിയ അടയാളങ്ങളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് സ്ത്രീയെയും കുഞ്ഞിനേയും ആശുപത്രിക്ക് സമീപത്തുള്ള ഹോട്ടലിനടുത്ത് കണ്ടെത്തിയത്. കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി. കസ്റ്റഡിയിലുള്ള സ്ത്രീയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
https://www.facebook.com/Malayalivartha