മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരികയിലേക്ക്; മടക്കയാത്ര മുപ്പതിന്, ചെലവ് സര്‍കാര്‍ വഹിക്കും

ചികിത്സയ്ക്കുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്. ജനുവരി 15-നാണ് മുഖ്യമന്ത്രി അമേരികയിലേക്ക് പോകുന്നത്. ഇതിന്റെ എല്ലാ ചെലവുകളും സംസ്ഥാന സര്‍കാര്‍ വഹിക്കുമെന്ന് വ്യക്തമാക്കി ചീഫ് സെക്രെടറി ഉത്തരവിറക്കി.
നേരത്തെ അമേരികയില്‍ ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി, തുടര്‍പരിശോധനകള്‍ക്കായാണ് വീണ്ടും പോകുന്നത്. ഭാര്യ കമല, പേഴ്സനല്‍ അസിസ്റ്റന്റ് സുനീഷ് എന്നിവര്‍ അദ്ദേഹത്തിനൊപ്പമുണ്ടാകും. ജനുവരി 30-ന് നാട്ടില്‍ തിരിച്ചെത്തും.
മിനിസോടയിലെ മായോ ക്ലിനികിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. നേരത്തെ തന്നെ അദ്ദേഹം തുടര്‍പരിശോധനകള്‍ക്കായി അമേരികയിലേക്ക് പോകാനിരുന്നതായിരുന്നു. എന്നാല്‍ കോവിഡ് വ്യാപനവും മറ്റും കണക്കിലെടുത്ത് യാത്ര മാറ്റിവയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha