വഴി തർക്കത്തിന്റെ പേരിൽ അയൽവാസിയെ മർദിച്ചു; സമൻസ് അയച്ചിട്ടും കോടതിയിൽ ഹാജരായില്ല: വ്ലോഗറെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത് പൊലീസ്

വഴി തർക്കവുമായി ബന്ധപ്പെട്ട് വ്ലോഗറും ജീവകാരുണ്യ പ്രവർത്തകനുമായ സുശാന്ത് (36) നിലമ്പൂരിനെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടൂർ സുശാന്തിനെ അറസ്റ്റ് ചെയ്തത്. വഴിത്തർക്കവുമായി ബന്ധപ്പെട്ട് മർദിച്ചെന്ന അയൽവാസിയുടെ പരാതിയെത്തുടർന്നാണ് അറസ്റ്റ്. അയൽവാസിയായ സുഭാഷാണ് പരാതി നൽകിയത്. സമൻസ് അയച്ചിട്ടും സ്റ്റേഷനിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് നടപടി.
തെക്കുംപാടത്തെ സുശാന്തിന്റെ വീട്ടിലെത്തി ഇന്ന് രാവിലെ ആറരയോടെയാണ് വണ്ടൂർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2018 ഫെബ്രുവരി 18 നായിരുന്നു കേസിന് ആസ്പദമായ സംഭവം. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽ വിട്ടു. ഇതേ കേസിൽ സുഭാഷിനെതിരെ സുശാന്തും പരാതി നൽകിയിരുന്നു. സുഭാഷിനെ അറസ്റ്റ് ചെയ്ത് വിട്ടയക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha