കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും കുഞ്ഞിനെ തട്ടിയെടുത്തത് കാമുകനെ നഷ്ടമാകാതിരിക്കാനെന്ന് യുവതി; കാമുകന്‍ മറ്റൊരു വിവാഹത്തിന് തയ്യാറായതാണ് യുവതിയെ ഈ കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്

കോട്ടയം മെഡിക്കല്‍ കോളജിലെ പ്രസവ വാര്‍ഡില്‍നിന്നാണ് നവജാത ശിശുവിനെ നീതു രാജ് തട്ടിയെടുത്തത്. കാമുകന്‍ പിരിയാതിരിക്കാനാണ് യുവതി ഈ കൃത്യത്തിന് മുതിര്‍ന്നതെന്ന് പൊലീസ്. കാമുകന്‍ ഇബ്രാഹിം ബാദുഷയുടെ കുഞ്ഞിനെ പ്രസവിച്ചെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു ലക്ഷ്യം. കൃത്യത്തിന് നീതുവിന് മറ്റാരുടേയും സഹായം ലഭിച്ചിട്ടില്ലെന്നും ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ വ്യക്തമാക്കി.
ഒന്നര വര്‍ഷം മുമ്ബ് ടിക്ടോക് വഴിയാണ് നീതുരാജ് കളമശ്ശേരി സ്വദേശിയായ ഇബ്രാഹിം ബാദുഷയെ പരിചയപ്പെടുന്നത്. ഒരു വര്‍ഷമായി ഇവര്‍ ഒരുമിച്ചായിരുന്നു താമസം. ഇതിനിടെ നീതു ഗര്‍ഭിണിയായി. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്ബ് ഗര്‍ഭം അലസി. ഈ വിവരം ഇബ്രാഹിമില്‍ നിന്ന് നീതു മറച്ചുവെച്ചു.
കുഞ്ഞെവിടെയെന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നതോടെയായിരുന്നു മോഷ്ടിക്കാനുള്ള തീരുമാനം.
ഇബ്രാഹിം മറ്റൊരു വിവാഹത്തിന് തയ്യാറായതും കൃത്യത്തിന് പ്രേരിപ്പിച്ചു. മെഡിക്കല്‍ കോളേജിന് സമീപത്തെ കടയില്‍ നിന്നാണ് നഴ്‌സിന്റെ കോട്ട് വാങ്ങിയത്. രണ്ട് ദിവസം പ്രസവ വാര്‍ഡിലും നീതു ഈ വേഷം ധരിച്ചെത്തി.
കുട്ടിയെ തട്ടിയെടുത്ത കേസില്‍ ഇബ്രാഹിം പ്രതിയാകില്ല. തന്റെ പണവും സ്വര്‍ണവും ഇബ്രാഹിം കവര്‍ന്നതായും നീതു പൊലീസിന് മൊഴി നല്‍കി. നീതുവിന്റെ മകനെയും ഇയാള്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. ഈ കേസില്‍ ഇബ്രാഹിം പ്രതിയാകും.
https://www.facebook.com/Malayalivartha