ഭർത്താവിന്റെ പണം മുഴുവൻ നൽകിയത് കാമുകന്... നീതു കാമുകനു നൽകിയത് ലക്ഷങ്ങൾ... ശേഷം മകനേയും തന്നെയും മർദ്ദിച്ചു! ഇബ്രാഹിം ബാദുഷ അറസ്റ്റിൽ...

നീതു കാമുകനു സമ്മാനമായി നൽകിയത് 150 പവൻ. പിറന്നാൾ സമ്മാനമായി ബാദുഷായ്ക്കു നീതു വാങ്ങി നൽകിയത് ലക്ഷങ്ങൾ വില വരുന്ന പൾസർ ബൈക്ക്. ഈ സമ്മാനങ്ങളെല്ലാം നൽകിയിട്ടും ബാദുഷാ തന്നെ ഉപേക്ഷിച്ചു പോകുമെന്ന ഭയന്നാണ് നീതു ഗർഭിണിയാണെന്ന കഥയുണ്ടാക്കിയതും, കുട്ടിയെ തട്ടിക്കൊണ്ടു പോയതുമെന്നാണ് പൊലീസ് നൽകുന്ന വിവരം. ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് നീതു സത്യം തുറന്നു പറഞ്ഞത്.
നീതുവിന്റെ ഭർത്താവ് തുർക്കിയിലെ എണ്ണക്കമ്പനിയിൽ ജോലി ചെയ്യുകയാണ്. രണ്ടു മാസം കൂടുമ്പോൾ ഇദ്ദേഹം നാട്ടിലെത്തിയിരുന്നു. എന്നാൽ, ഇദ്ദേഹം നാട്ടിലില്ലാത്ത സമയത്ത് ആർഭാട ജീവിതമാണ് നീതു നയിച്ചിരുന്നത്. ഇബ്രാഹിം ബാദുഷായോടൊപ്പം അടിച്ചുപൊളിച്ചു ജീവിക്കുന്നതിനായാണ് നീതു പണം കണ്ടെത്തിയതെല്ലാം. ടിക്ക് ടോക്കിലൂം സോഷ്യൽ മീഡിയയിലും നീതു സജീവമായിരുന്നു താനും. ഈ ബന്ധങ്ങളെല്ലാം ഉപയോഗിച്ചാണ് നീതു ഇബ്രാഹിം ബാദുഷായെ കണ്ടെത്തിയതും.
പല തവണയായി നീതു ഇബ്രാഹിം ബാദുഷയുമായി അടുപ്പമുണ്ടാക്കുകയായിരുന്നു. ഇതിനിടെ ബാദുഷ നീതുവിൽ നിന്നും ലക്ഷങ്ങളാണ് തട്ടിയെടുത്തത്. 30 ലക്ഷം രൂപയും 150 പവനും ബാദുഷ നീതുവിൽ നിന്ന് തട്ടിയെടുക്കുകയും, നീതുവിനെയും കുട്ടിയെയും ഒപ്പം താമസിപ്പിക്കുകയും ചെയ്തു. ഇതിനു ശേഷവും നീതുവിനെ ഉപേക്ഷിക്കാനാണ് ഇയാൾ ശ്രമം നടത്തിയത്.
പണവും, സ്വർണവും തട്ടിയെടുക്കുകയും ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്ത ശേഷം നീതുവിനെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിക്കാനായിരുന്നു ബാദുഷായുടെ ശ്രമം. ഇതെല്ലാം തിരിച്ചറിഞ്ഞാണ് നീതു താൻ ഗർഭിണിയാണെന്നു കഥ മെനഞ്ഞത്. എന്നാൽ, നീതുവിന്റെ ഈ കഥകളെല്ലാം മെഡിക്കൽ കോളേജ് ആശുപത്രിയുടെ വരാന്തയിൽ പൊളിഞ്ഞ് വീണതോടെ നീതുവും ബാദുഷായും ജയിലിലുമായി.
നീതുവിന്റെ കാമുകൻ ഇബ്രാഹിം ബാദുഷ അറസ്റ്റിൽ. നീതുവിനെയും കുട്ടിയെ മർദ്ദിച്ചതിനും പണം തട്ടിയതിനുമാണ് പൊലീസ് കേസെടുത്തത്. വഞ്ചനാ കുറ്റവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തത്. പണം നൽകാതായതോടെ നീതുവിനെയും നീതുവിന്റെ പ്രായപൂർത്തിയാകാത്ത മകനെയും ഇയാൾ മർദ്ദിച്ചിരുന്നതായി വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്. ഇബ്രാഹിം ബാദുഷയെ നാളെ കോടതിയിൽ ഹാജരാക്കും.
നീതുവിനെതിരെ തട്ടിക്കൊണ്ടു പോകൽ അടക്കമുള്ള ഗുരുതര വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. തെളിവെടുപ്പ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം നീതുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റുമാനൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഈ മാസം 21 വരെയാണ് റിമാൻഡ് കാലാവധി. നീതുവിനെ കോട്ടയത്തെ വനിതാ ജയിലിലേക്ക് മാറ്റും. ആശുപത്രിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.
https://www.facebook.com/Malayalivartha