കോഴിക്കോട് ബീച്ചില്‍ വെച്ച് ബിന്ദു അമ്മിണിയെ ആക്രമിച്ച സംഭവം; കേസില്‍ അറസ്റ്റിലായ പ്രതിക്ക് ജാമ്യം

കോഴിക്കോട് ബീച്ചില്‍ വെച്ച് ബിന്ദു അമ്മിണിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതിക്ക് ജാമ്യം. വെള്ളയില്‍ സ്വദേശി മോഹന്‍ദാസിന് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയെ പൊലീസ് എതിര്‍ത്തെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
മോഹന്‍ദാസ് വൈകുന്നേരം ജയിലില്‍നിന്നും പുറത്തിറങ്ങി. കേസില്‍ അന്വേഷണം തുടരുകയാണെന്ന് വെള്ളയില്‍ പൊലീസ് അറിയിച്ചു. ബിന്ദു അമ്മിണി തന്നെയാണ് ആദ്യം ആക്രമിച്ചതെന്നുകാട്ടി മോഹന്‍ദാസ് നല്‍കിയ പരാതിയും പൊലീസിന്‍റെ പരിഗണനയിലാണ്. കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍ വച്ച് കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ബിന്ദു അമ്മിണിയെ മോഹന്‍ദാസ് ആക്രമിച്ചത്. മൊബൈല്‍ ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ സ്ത്രീത്വത്തിനെ അപമാനിച്ചതിനും കയ്യേറ്റം ചെയ്തതിനും കേസെടുത്തു.
https://www.facebook.com/Malayalivartha