കെ റയിൽ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ തകർക്കുന്ന പദ്ധതിയാണ്; 95000കോടി നിലവിൽ ചെലവ് വരുന്നതാണ് പദ്ധതി; മുഖ്യമന്ത്രിയുടേത് മർക്കട മുഷ്ടിയാണ്; സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നത് അംഗീകരിക്കാനാവില്ല; സ്ത്രീകൾക്കെതിരെ നടന്ന അക്രമം ലജ്ജാകരമാണ്; കേന്ദ്രം സ്ഥലം ഏറ്റെടുക്കാൻ അനുമതി കൊടുത്തിട്ടില്ല; ഇത് ചെയ്തവരാണ് ശബരിമലയിൽ സ്ത്രീ ശാക്തീകരണത്തിന് വാദിക്കുന്നത്; സിൽവർ ലൈൻ പദ്ധതിക്കെതിരെ ഇ ശ്രീധരൻ

സിൽവർ ലൈൻ പദ്ധതിക്കെതിരെ ജനരോക്ഷം ആളിക്കത്തുകയാണ്. ജനങ്ങൾ ഈ പദ്ധതിക്കെതിരെ തെരുവിലിറങ്ങുകയും അടി കൊള്ളുകയും പ്രതിഷേധം തീർക്കുകയും ചെയ്യുന്ന കാഴ്ചയാണ് കേരളം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ അതി ശക്തമായ നിലപാട് രേഖപ്പെടുത്തി ഇ ശ്രീധരൻ രംഗത്തുവന്നിരിക്കുകയാണ്. തന്ത്ര പ്രധാനമായ പല കാര്യങ്ങളും ഈ ശ്രീധരൻ ചൂണ്ടിക്കാണിക്കുന്നു.
സിൽവർ ലൈനിനായി തീർക്കുന്ന അതിരും മതിലും കേരളത്തെ പിളർക്കുമെന്ന് ഇ.ശ്രീധരൻ ചൂണ്ടിക്കാണിക്കുന്നു. മതിലുകൾ നദികളുടെ നീരൊഴുക്ക് കുറയ്ക്കും. അതിവേഗ പാതക്ക് കേരളത്തിലെ ഭൂമി ഉപയോഗ യോഗ്യമല്ലെന്നാണ് അദ്ദേഹം പറയുന്നത് . സംസ്ഥാനത്തിന് ഏറെ മോശമായ പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു. കെ റയിൽ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ തകർക്കുന്ന പദ്ധതിയാണ് . ഭൂമി ഏറ്റെടുക്കുന്നതിലും പണം ലഭിക്കുന്നതിലും വ്യക്തത വരുന്നില്ല.
പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കേണ്ട ഭൂമിയുടെ പകുതി പോലും ഇത് വരെ കണക്കാക്കിയിട്ടില്ല. കുടിയിറക്കലും പരിസ്ഥിതി നാശവും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കെ റയിൽ പദ്ധതി സാങ്കേതിക അബദ്ധങ്ങളുടെ ഘോഷയാത്രയാണ്. പദ്ധതി അനുമതി കിട്ടാൻ വേണ്ടി സർക്കാർ ചെലവ് ചുരുക്കി കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു . 95000കോടി നിലവിൽ ചെലവ് വരുന്നതാണ് പദ്ധതി .
കെ റെയിലിൽ മുഖ്യമന്ത്രിയുടേത് മർക്കട മുഷ്ടിയാണ്. ജനദ്രോഹകരമായ പദ്ധതിയിൽ നിന്ന് മുഖ്യമന്ത്രി പിന്തിരിയണം. സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നത് അംഗീകരിക്കാനാവില്ല. സ്ത്രീകൾക്കെതിരെ നടന്ന അക്രമം ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു . ഇത് ചെയ്തവരാണ് ശബരിമലയിൽ സ്ത്രീ ശാക്തീകരണത്തിന് വാദിക്കുന്നത്. മുഖ്യമന്ത്രി ഏകാധിപതിയെന്ന് വീണ്ടും തെളിയിച്ചു. മുഖ്യമന്ത്രി പറയുന്നത് ജനങ്ങളുടെ പദ്ധതിയെന്ന്.
ജനസംവാദം നടത്തിയെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നു. എന്നാൽ പണക്കാരായ ചില മാന്യൻമാരുമായാണ് ചർച്ച ചെയ്തത്. പ്രതിപക്ഷം എവിടെ ? അവർ മൗനം തുടരുകയാണെന്നും ഈ ശ്രീധരൻ പറഞ്ഞു . BJP സിൽവർ ലൈൻ പദ്ധതി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു .ബിജെപിയുടെ കെ.റയിൽ വിരുദ്ധ യാത്ര കുന്ദംകുളത്ത് ഉദ്ഘാടനം ചെയ്യുകയയിരുന്നു ഇ ശ്രീധരൻ .
DPR ഉണ്ടാക്കാൻ മാത്രമാണ്കേന്ദ്ര മന്ത്രി അനുമതി നൽകിയത്. ഇതിന്റെ പേരിൽ കല്ലിടൽ നടത്തി ജനങ്ങളെ അക്രമിക്കുന്നത് തടയണം . കേന്ദ്രം സ്ഥലം ഏറ്റെടുക്കാൻ അനുമതി കൊടുത്തിട്ടില്ല . അനുമതി DPR തയ്യാറാക്കാൻ മാത്രം. സ്ഥലം ഏറ്റെടുക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടില്ല. സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതിയില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മറ്റ് അവകാശ വാദങ്ങൾ ജനങ്ങളെ തെറ്റ്ദ്ധരിപ്പിക്കുത്. നിലവിലുള്ള പദ്ധതിക്ക് ഭാവിയിലും സാധ്യതയില്ല. തൂണുകളിൽ ഓടുന്നതും ഭൂഗർഭ പദ്ധതികൾക്കും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ കെ.റയിൽ വിരുദ്ധ യാത്ര കുന്ദംകുളത്ത് ഉദ്ഘാടനം ചെയ്യുകയയിരുന്നു ഇ ശ്രീധരൻ .
https://www.facebook.com/Malayalivartha