സൈബർ വിദഗ്ദ്ധൻ സായി ശങ്കർ ക്രൈംബ്രാഞ്ചിന് മുന്നിൽ ഇന്ന് ഹാജരായില്ല... കൊവിഡ് ലക്ഷണമുളളതിനാൽ പത്തുദിവസത്തെ സാവകാശം ആവശ്യപ്പെട്ടു... അറസ്റ്റ് ചെയ്യുമെന്ന ഭയം; ജാമ്യത്തിനായി കോടതിയിലേക്ക് പോകുമെന്ന് സൂചന

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ക്രൈം ബ്രാഞ്ച് വീണ്ടും പ്രതിസന്ധിയിലേക്ക്. ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് സൈബർ വിദഗ്ദ്ധൻ സായി ശങ്കർ ക്രൈംബ്രാഞ്ചിന് മുന്നിൽ ഇന്ന് ഹാജരാകില്ല. . കൊവിഡ് ലക്ഷണമുളളതിനാൽ പത്തുദിവസത്തെ സാവകാശമാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇന്നുരാവിലെ പത്തുമണിക്ക് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സായി ശങ്കറിന് നോട്ടീസ് നൽകിയത്. ഫോണിലുണ്ടായിരുന്ന സുപ്രധാന തെളിവുകൾ കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസിൽ വച്ചും ഒരു സ്വകാര്യ ഹോട്ടലിൽ വച്ചും നശിപ്പിച്ചു എന്നാണ് ക്രൈബ്രാഞ്ച് കണ്ടെത്തിയത്.
എന്നാൽ തെളിവുകൾ നശിപ്പിച്ചിട്ടില്ലെന്നും ദിലീപിന്റെ ഫോണിലുണ്ടായിരുന്ന വ്യക്തിപരമായ ചില വിവരങ്ങൾ കോപ്പിചെയ്ത് കൊടുക്കുക മാത്രമാണ് താൻ ചെയ്തതെന്നാണ് സായി ശങ്കർ പറയുന്നത്. തന്നെ കേസിൽ പ്രതിയാക്കാൻ നീക്കം നടക്കുന്നുണ്ടെന്നും ദിലീപിന്റെ അഭിഭാഷകർക്കെതിരെ മൊഴിനൽകാൻ പൊലീസ് നിർബന്ധിക്കുന്നുവെന്നും ആരോപിച്ച് അദ്ദേഹം രംഗത്തുവരികയും ചെയ്തു.ഇന്നലെ സായി ശങ്കറിന്റെ കോഴിക്കോട്ടെ ഫ്ലാറ്റിൽ ക്രൈംബ്രാഞ്ച് ഉദ്യാഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു.കാരപ്പറമ്പിൽ ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിക്കു സമീപമുള്ള അപ്പാർട്ട്മെന്റിൽ 16ാം നിലയിലുള്ള സായി ശങ്കറിന്റെയും ഭാര്യാപിതാവിന്റെയും ഉടമസ്ഥതയിലുള്ള രണ്ട് ഫ്ലാറ്റുകളിലായിരുന്നു ആറംഗ സംഘത്തിന്റെ റെയ്ഡ്. രാവിലെ 8.15ന് ആരംഭിച്ച പരിശോധന നാലര മണിക്കൂർ നീണ്ടു. സായി ശങ്കർ വീട്ടിലുണ്ടായിരുന്നില്ല.
സായ് ശങ്കറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണും ഐപാഡും പിടിച്ചെടുത്തിട്ടുണ്ട്. രണ്ട് മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്. ഇതിലെ രേഖകള്‍ പരിശോധിക്കാനാണ് തീരുമാനം. കോള്‍ രേഖകളും പരിശോധിക്കും. അതേസമയം, കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്ന് ദിലീപിന് തിരിച്ചടിയാണുണ്ടായത്. വധ ഗൂഢാലോചന കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ അന്വേഷണം തുടരുമെന്ന് ഇതോടെ വ്യക്തമായി. ഈ ഹര്‍ജി പരിഗണിച്ച ജഡ്ജി കെ ഹരിപാല്‍ കേസില്‍ നിന്ന് പിന്‍മാറി. കേസ് അടുത്താഴ്ചത്തേക്ക് മാറ്റുകയാണ് കോടതി ചെയ്തിരിക്കുന്നത്.
അടുത്താഴ്ച മറ്റൊരു ബെഞ്ചാകും കേസ് പരിഗണിക്കുക. നടി ആക്രമിക്കപ്പെട്ട കേസിലെ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തി എന്നാണ് കേസ്. അന്വേഷണ സംഘത്തിന്റെ വാദങ്ങള്‍ തള്ളി ദിലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ മറുപടി നല്‍കിയിരുന്നു. ദിലീപിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന ദാസന്‍ എന്ന വ്യക്തിയെ നിര്‍ബന്ധിച്ച് മൊഴിയെടുപ്പിച്ചു എന്നാണ് ആക്ഷേപം. മാത്രമല്ല, മുംബൈയിലേക്ക് ഫോണുകള്‍ പരിശോധനയ്ക്ക് അയക്കാന്‍ തീരുമാനിച്ചത് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പാണ്. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പറഞ്ഞ കാര്യങ്ങളുടെ വിശദാംശങ്ങള്‍ അറിയുക എന്ന ഉദ്ദേശത്തോടെയാണിത്. കേസുമായി ബന്ധപ്പെട്ട ഒരു രേഖയും മൊബൈല്‍ ഫോണില്‍ നിന്ന് നീക്കം ചെയ്തിട്ടില്ലെന്നും ദിലീപ് ബോധിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha