കോഴിക്കോട് കല്ലായിയില്‍ വന്‍ സംഘര്‍ഷം.... സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ കോഴിക്കോട് കല്ലായില്‍ നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു.....സ്ഥലത്ത് വന്‍ പോലീസ് സന്നാഹം, മുദ്രാവാക്യങ്ങളുമായി നാട്ടുകാരുടെ പ്രതിഷേധം...

സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ കോഴിക്കോട് കല്ലായിയില്‍ നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു. വന്‍ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്. മുദ്രാവാക്യവിളികളുമായി നാട്ടുകാര്‍ വഴിതടഞ്ഞ് പ്രതിഷേധിക്കുകയാണ്. സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ ഇന്നും വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍. ഇന്നലെ പൊലീസ് നടപടിയുണ്ടായ ചങ്ങനാശേരി മാടപ്പള്ളിയില്‍ ഹര്‍ത്താലിന്റെ ഭാഗമായി വന്‍ പ്രതിഷേധ മാര്‍ച്ച് നടന്നു.
മാര്‍ച്ച് തടയാന്‍ പൊലീസ് ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിന് കാരണമായി. തിരുവാങ്കുളം മാമലയില്‍ ജനകീയ പ്രതിഷേധം കണക്കിലെടുക്കാതെ പോലീസ് സംരക്ഷണയില്‍ സില്‍വര്‍ ലൈന്‍ സര്‍വേ പുരോഗമിക്കുന്നത്.
പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥര്‍ ആറ് കല്ലുകള്‍ സ്ഥാപിച്ചു. മുന്‍കൂട്ടി അറിയിച്ചില്ലെന്ന് ആരോപിച്ചാണ് പ്രദേശവാസികള്‍ ഉദ്യോഗസ്ഥരെ തടഞ്ഞത്. കല്ലിടാന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
"
https://www.facebook.com/Malayalivartha