അസാനി ചുഴലിക്കാറ്റ് രൂപപ്പെടുന്നു..... കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത...ചുഴലിക്കാറ്റായി മാറാനും സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു. തിങ്കളാഴ്ചയോടെ, ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, ശക്തമായ മഴ ലഭിക്കുമെങ്കിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
വടക്ക് ദിശയില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ന്യൂനമര്‍ദ്ദം, ഞായറാഴ്ച രാവിലെയോടെ ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍ക്കു സമീപം വെച്ച് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറും. തുടര്‍ന്ന്, തിങ്കളാഴ്ച അസാനി ചുഴലിക്കാറ്റായി രൂപപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ചുഴലിക്കാറ്റ് രൂപപ്പെടുന്ന സാഹചര്യത്തില്‍ കാറ്റിന്റെ പ്രഭാവം അനുഭവപ്പെടാന്‍ സാദ്ധ്യതയുള്ള മേഖലകളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങളുണ്ട്.
അതേസമയം, അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റ് മാർച്ച് 22ന് രാവിലെയോടെ ബംഗ്ലാദേശ്-വടക്ക് മ്യാൻമർ തീരത്ത് എത്താൻ സാദ്ധ്യത കൂടുതലാണ്. നിലവിൽ കടൽ പ്രക്ഷുബ്ദമായിരിക്കുന്ന അവസ്ഥയാണ്. എന്നാൽ നാളെയോടെ കൂടുതൽ പ്രക്ഷുബ്ധമാകാൻ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ച മുതൽ കടലിൽ പോകുന്നത് നിയന്ത്രിക്കാൻ നിർദ്ദേശമുണ്ട്. ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ കടലിൽ പോകുന്നത് നിർത്തിവയ്‌ക്കാനും ഐഎംഡി നിർദ്ദേശം നൽകി.
കഴിഞ്ഞ ദിവസം പെയ്ത വേനൽ മഴയിൽ കനത്ത നാശം. താലൂക്കിന്റെ വിവിധയിടങ്ങളിൽ വീടുകൾക്കും മറ്റു കെട്ടിടങ്ങൾക്കും നാശം നേരിട്ടു. മാങ്കോട് തേവലക്കരയിൽ വീടും സമീപത്തെ അങ്കണവാടിയും തകർന്നു. വൈകിട്ട് നാലിന് പെയ്തു തുടങ്ങിയ മഴ രാത്രി ഏഴു വരെ നീണ്ടു നിന്നു.തേവലക്കര പടിഞ്ഞാറ്റേതിൽ നജീബിന്റെ മക്കൾസ്കൂളിൽ നിന്ന് എത്തി ആഹാരം കഴിച്ചു കൊണ്ടിരിക്കെയാണ് വീടിനു മുകളിലേക്ക് പ്ലാവ് പിഴുതു വീണത്. നജീബിന്റെ ഭാര്യ റസിയ കുട്ടികളെയും എടുത്ത് പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.
സമീപത്തെ നഴ്സറിയുടെ മേൽക്കൂര പൂർണമായും ഇളകി തൊട്ടടുത്തെ പുരയിടത്തിൽ പതിച്ചു. പിറവന്തൂർ കടയ്ക്കാമൺ കോളനിയിൽ കൃഷ്ണ വിലാസത്തിൽ മനോജിന്റെ വീടിനു മുകളിലും അങ്കണവാടിയുടെ മുകളിലും മരം വീണു. വൈദ്യുത തൂണുകൾ പിഴുതു വീണും മരം ഒടിഞ്ഞും ഒട്ടേറെ നഷ്ടമുണ്ടായി.പുന്നല, കറവൂർ, ചെമ്പനരുവി, പട്ടാഴി, തലവൂർ എന്നിവിടങ്ങളിലും കനത്ത മഴ പെയ്തു. മരങ്ങൾ പിഴുതു വീണു ഗതാഗത തടസ്സം നേരിട്ടു.
https://www.facebook.com/Malayalivartha