കേരളത്തിലേക്ക് കഞ്ചാവ് കടത്ത് നടത്തുന്ന ഒഡീഷ സ്വദേശി അറസ്റ്റില്‍

കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലേക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്ന ഒഡീഷ സ്വദേശി അറസ്റ്റില്‍. ഒഡീഷ റായ്ക്കാട് ജില്ലയിലെ പത്മപൂരില്‍ താമസിക്കുന്ന ഈശ്വര്‍ മാജിയെയാണ് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഒഡീഷയില്‍ നിന്നും സാഹസികമായി പിടികൂടിയത്.
രണ്ടാഴ്ച മുമ്ബ് അങ്കമാലി, നോര്‍ത്ത് പറവൂര്‍ എന്നിവടങ്ങളില്‍ നിന്ന് പതിനാല് കിലോ കഞ്ചാവും ഒന്നരകിലോ ഹാഷിഷ് ഓയിലും പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാല് പേര്‍ അറസ്റ്റിലാകുകയും ചെയ്തു. ഇവര്‍ക്ക് ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തിയത് ഈശ്വര്‍ മാജിയാണ്. കേരളത്തില്‍ നിന്നുള്ള കഞ്ചാവ് കടത്ത് സംഘം വാഹനങ്ങളിലെത്തിയാണ് ഇയാളില്‍ നിന്നും കഞ്ചാവ് വാങ്ങുന്നത്. ഈശ്വര്‍ മാജി താമസിക്കുന്നയിടം മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളില്‍പെട്ടതാണ്.
കേസില്‍ മുന്‍പ് അറസ്റ്റിലായ പ്രതികളുടെ പക്കല്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ താമസിക്കുന്ന സ്ഥലം മനസ്സിലാക്കി പ്രാദേശിക പോലീസിന്റെ സഹായത്തോടെ രാത്രിയിലാണ് ഇയാളെ പിടികൂടിയത്. വടക്കേക്കര സബ്ബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ ദേവ്, എസ്.സി.പി.ഒ സലിന്‍ കുമാര്‍, സി.പി.ഒ മാരായ രാജേഷ്, പ്രസാദ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha