ദിലീപിന്റെ ഫോണിൽ നിന്നും സുപ്രധാനമായ പല വിവരങ്ങളും സായ് ശങ്കർ ഡിലീറ്റ് ചെയ്തു! 2022 ജനുവരി 29 മുതല്‍ 31 വരെയുള്ള തീയതികളില്‍ കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ താമസിച്ച ശേഷം ചെയ്തത്... ദിലീപിന്റെ വാട്സ് ആപിലേക്ക് കോടതി രേഖകൾ വന്നു... വധഗൂഢാലോചന കേസിൽ ദിലീപിനെ കുരുക്കി സ്വകാര്യ സൈബർ വിദഗ്ദൻ സായ് ശങ്കറിന്റെ മൊഴി പുറത്ത്

കഴിഞ്ഞ ദിവസമായിരുന്നു ദിലീപിന്റെ മൊബൈല്‍ ഫോണിലെ തെളിവുകള്‍ നശിപ്പിച്ച സംഭവത്തില്‍ സായ് ശങ്കറിന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. എന്നാലിപ്പോഴിതാ സംഭവത്തിൽ നിർണായക വിവരങ്ങളാണ് പുറത്ത് വരുന്നത്. വധഗൂഢാലോചന കേസിൽ ദിലീപിനെ കുരുക്കി സ്വകാര്യ സൈബർ വിദഗ്ദൻ സായ് ശങ്കറിന്റെ മൊഴി പുറത്ത് വരുകയാണ്. പ്രതി ദിലീപിന്റെ ഫോണില്‍ നിന്നും കോടതി രേഖകൾ നശിപ്പിച്ചതായി സായ് ശങ്കർ സമ്മതിച്ചു. ദിലീപിന്റെ ഫോണിൽ നിന്നും സുപ്രധാനമായ പല വിവരങ്ങളും സായ് ശങ്കർ ഡിലീറ്റ് ചെയ്തുവെന്ന് നേരത്തേ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്തൊക്കെ വിവരങ്ങളാണ് നശിപ്പിച്ചതെന്ന് കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. അതിനിടയിലാണ് ഇപ്പോൾ സായ് ശങ്കറിന്റെ കുറ്റസമ്മതം. 2022 ജനുവരി 29 മുതല്‍ 31 വരെയുള്ള തീയതികളില്‍ കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ താമസിച്ചാണ് സായ് ശങ്കര്‍ തെളിവുകള്‍ നശിപ്പിച്ചതെന്നായിരുന്നു നേരത്തേ അന്വേഷണ സംഘം കണ്ടെത്തിയത്.
ഹയാത്തിലെ വൈഫൈ ഉപയോഗിച്ചാണ് ഇയാൾ വിവരങ്ങൾ ഡിലീറ്റ് ചെയ്തതെന്നായിരുന്നു അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ. മാത്രമല്ല മുംബൈയിൽ ഫോറൻസിക് ലാബിലേക്ക് വിവരങ്ങൾ നശിപ്പിക്കുന്നതിനായി അയച്ച നാല് ഫോണുകൾ തിരികെ എത്തിച്ച ശേഷവും ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ സായ് ശങ്കറിന് നൽകിയതായി കണ്ടെത്തിയിരുന്നു. തെളിവുകൾ പൂർണമായി നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. തുടർന്നും വിവരങ്ങൾ കൊച്ചിയില്‍ വച്ച് സായ് ശങ്കര്‍ നശിപ്പിച്ചെന്നും പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം കൂടുതൽ അന്വേഷണത്തിലാണ് നശിപ്പിച്ച വിവരങ്ങളിൽ കോടതി രേഖകളും ഉണ്ടെന്ന് സായ് ശങ്കർ പോലീസിനോട് സമ്മതിച്ചതെന്ന് റിപ്പോർട്ടർ ചാനൽ റിപ്പോർട്ടിൽ പറയുന്നു. വാട്സ് ആപ് വഴിയാണ് രേഖകൾ ദിലീപിന്റെ ഫോണിൽ എത്തിയത്. അതേസമയം ആരാണ് കോടതി രേഖകള്‍ ദിലീപിന് കൈമാറിയതെന്ന് സായ് ശങ്കര്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും വാർത്തയിൽ പറയുന്നു. കോടതിയോ ജഡ്ജിയോ ആകുമോ വിവരങ്ങൾ ദിലീപിന് എത്തിച്ചതെന്നുള്ള ചോദ്യത്തിന് സ്വാഭാവികം എന്ന മറുപടിയാണത്രേ സായ് നൽകിയത്.
അതേസമയം കുറ്റസമ്മതത്തോടെ ഡിലീറ്റ് ചെയ്ത കോടതി രേഖകൾ കണ്ടെത്താനുള്ള ശ്രമങ്ങളും പോലീസ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി സായ് ശങ്കറിന്റെ ലാപ്ടോപ്പും പോലീസ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. അതിനിടെ സായ് ശങ്കറിന്റെ ക്രിമിനൽ സ്വഭാവം വ്യക്തമാക്കുന്ന പുതിയ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് സായ് ശങ്കർ ഒരാളെ വീഡിയോ കോൾ വഴി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ലൈസൻസ് ഇല്ലാത്ത തോക്ക് ഉപയോഗിച്ചാണ് ഇയാളുടെ ഭീഷണി. ഇതോടെ സായിയ്ക്കെതിരായ അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഇയാൾക്കെതിരെ തെളിവുകൾ കണ്ടെത്താൻ സാധിച്ചാൽ വധഗൂഢാലോചന കേസിൽ സായിയെ പ്രതിയാക്കിയേക്കുമെന്നാണ് സൂചന. അതിനിടെ ദിലീപിന്റെ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്ത വിവരങ്ങൾ കണ്ടെടുക്കാനുള്ള നീക്കങ്ങളും അന്വേഷണ സംഘം ശക്തമാക്കിയിട്ടുണ്ട്. വിവരങ്ങൾ തിരിച്ചെടുക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളുടെ സഹായം തേടിയേക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha