ശ്രേയാംസിനെ കാനത്തിനെതിരെ സി.പി.എം രംഗത്തിറക്കിയതിന് പിന്നിൽ ഗൂഢതന്ത്രം, ഘടകകക്ഷികളെയും കാനത്തിനെതിരെ രംഗത്തിറക്കുക ലക്ഷ്യം, രാജ്യസഭാ സീറ്റ് സിപിഐ വിലപേശി വാങ്ങിയതെന്ന് ശ്രേയാംസിന്റെ ആക്ഷേപം, യഥാർത്ഥത്തിൽ പാർട്ടിയെ വിരട്ടി കാനം സീറ്റ് നേടിയതോ?

കാനത്തെയും ശ്രേയാംസ് കുമാറിനെയും തമ്മിലടിപ്പിക്കാൻ സി.പി.എം ഒരുങ്ങുന്നു. ഇടതു മുന്നണിയിലെ ഘടകകക്ഷികൾ തമ്മിൽ നിലനിൽക്കുന്ന സൗഹൃദം ഇല്ലാതാക്കാനുള്ള ഗൂഢതന്ത്രത്തിൻ്റെ ഭാഗമായിട്ടാണ് ശ്രേയാംസിനെ കാനത്തിനെതിരെ സി.പി.എം രംഗത്തിറക്കിയത്.ശ്രേയാംസിന് കാനം മറുപടി നൽകാത്തത് സി പി എമ്മിൻ്റെ തന്ത്രം മനസിലാക്കിയത് കൊണ്ടാണ്. ശ്രേയാംസിനെ പിണക്കാൻ കാനം തയ്യാറല്ല.
കാരണം ശ്രേയാംസ് ജനതാദൾ നേതാവ് മാത്രമല്ല. മാതൃഭൂമിയുടെ ഉടമ കൂടിയാണ്. കേരള കോൺഗ്രസും കാനവും തമ്മിൽ കെ.എം മാണി ജീവിച്ചിരിക്കുന്ന കാലത്തേ നല്ല ബന്ധമല്ല. എല്ലാ ഘടകകക്ഷികളെയും കാനത്തിനെതിരെ രംഗത്തിറക്കുകയാണ് സി പി എമ്മിൻ്റെ ലക്ഷ്യം. കാനം തങ്ങൾക്ക് എന്നും ഒരു ഉപദ്രവകാരിയാണെന്ന് സി.പി.എം കരുതുന്നു.
രാജ്യസഭാ സീറ്റിനെ ചൊല്ലി എൽഡിഎഫിലുള്ള അതൃപ്തിയാണ് ശ്രേയാംസിലൂടെ പുറത്തുവന്നത്. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് സിപിഐക്കെതിരെ എൽജെഡി സംസ്ഥാന അധ്യക്ഷൻ എംവി ശ്രേയാംസ് കുമാർ രംഗത്ത് വന്നു. രാജ്യസഭാ സീറ്റ് സിപിഐ വിലപേശി വാങ്ങിയതാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം.
വിലപേശി വാങ്ങിയതു എന്ന് അദ്ദേഹം പറഞ്ഞതിന് ഒരു പാട് അർത്ഥ തലങ്ങളുണ്ട്. യഥാർത്ഥത്തിൽ സി പി എമ്മിനെ വിരട്ടിയാണ് കാനം സീറ്റ് നേടിയെടുത്തത്.കെ റയിൽ, ഭൂപരിഷ്ക്കരണം തുടങ്ങിയ വിഷയങ്ങൾ സജീവമായതുകൊണ്ടാണ് കാനത്തെ പി ണക്കാതിരിക്കാൻ പിണറായി ശ്രദ്ധിച്ചത്. കാനത്തിന് സീറ്റ് നൽകാതിരുന്നാൽ അദ്ദേഹം എന്നന്നേയ്ക്കുമായി ഒരു ശല്യമായി തീരുമെന്ന് സി പി എം കരുതി.
കോഴിക്കോട് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ശ്രേയാംസ്. മന്ത്രി സ്ഥാനവും രാജ്യസഭ സീറ്റും കിട്ടാത്തതിൽ അതാത് സമയത്ത് മുന്നണിയിൽ അതൃപ്തി അറിയിച്ചിട്ടുണ്ടെന്ന് ശ്രേയാംസ്കുമാർ പറഞ്ഞു. വിലപേശലിന്‍റെ ഭാഗമായാണ് സിപിഐക്ക് രാജ്യസഭാ സീറ്റ് കിട്ടിയത്. സിൽവർ ലൈൻ, ലോകായുക്ത, മദ്യനയം തുടങ്ങിയ വിഷയങ്ങളിൽ സിപിഐയുടെ നിലപാട് എന്തെന്ന് നിരീക്ഷിക്കും. ഇപ്പോൾ മുന്നണിയുടെ ഭാഗമാണ്. മുന്നണിയെ ശക്തിപ്പെടുത്താനും പാർട്ടിയെ ശക്തിപ്പെടുത്താനും വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിൽവർ ലൈനിലും ലോകായുക്തയിലും കാനത്തിൻ്റെ നിലപാട് ഭരണമുന്നണിക്ക് എതിരായിരുന്നു.രാജ്യസഭയിലേക്ക് സിപിഐ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനുള്ള തീരുമാനം എൽഡിഎഫിന്റേതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തിരിച്ചടിച്ചു. എംവി ശ്രേയാംസ് കുമാറിന് മറുപടി നൽകാനില്ലെന്ന് പറഞ്ഞ അദ്ദേഹം രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട വിഷയങ്ങൾ അടഞ്ഞ അധ്യായമാണെന്നും പറഞ്ഞു.
ഇനി ഇക്കാര്യത്തിൽ പ്രതികരിക്കാനില്ല. സിൽവർ ലൈൻ നിയമത്തിന്റെ വഴിക്ക് പോകും. പ്രതിപക്ഷം ബിജെപിയുമായി അടുക്കാൻ വേണ്ടി സിൽവർ ലൈനിനെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ കോടിയേരി ശ്രേയാംസിനെ തളളി. സി പി ഐ സീറ്റ് വാങ്ങിയത് വിലപേശിയല്ലെന്നാണ് കോടിയേരി പറഞ്ഞത്. അദ്ദേഹത്തിന് അങ്ങനെ മാത്രമേ പറയാൻ കഴിയുകയുള്ളു. സി പി ഐ യെ പിണക്കുന്നതിന് പകരം രഹസ്യമായി നീക്കം നടത്തുകയാണ് പാർട്ടി. ശ്രേയാംസുമായി താൻ സംസാരിക്കുമെന്ന് കാനത്തെ കോടിയേരിയെ അറിയിച്ചു.
എന്നാൽ ശ്രേയാംസിനെ കോടിയേരി ഇതിനു വേണ്ടി വിളിക്കില്ല.സി പി ഐ യെ ഒതുക്കുക എന്ന പദ്ധതിയുടെ ഭാഗമായി ഇനിയും പാർട്ടിക്ക് പണി കിട്ടും. ബാക്കിയുള്ള ഘടകകക്ഷികളെ കൂടി സി പി എം രംഗത്തിറക്കും. അതിനുള്ള നീക്കങ്ങൾ അണിയറയിൽ സജീവമായിട്ടുണ്ട്. സി പി ഐ ഇത്തരം അപകടങ്ങളെല്ലാം മുൻകൂട്ടി കണ്ട് സി പി എമ്മിനെ പ്രതിരോധിക്കാനുള്ള നീക്കത്തിലാണ്.
https://www.facebook.com/Malayalivartha