കൊച്ചിയില്‍ വീണ്ടും ടാറ്റു പീഡനം...! ഡീപ് ഇങ്ക്' സ്ഥാപന ഉടമ സഹപ്രവര്‍ത്തകയായ യുവതിയെ ടാറ്റു പഠിപ്പിക്കാമെന്ന് പറഞ്ഞ് പീഡിപ്പിച്ച് സ്വകാര്യ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി, സഹകരിച്ചില്ലെങ്കില്‍ സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് വര്‍ഷമായി പീഡിപ്പിച്ചു, കാസര്‍കോട് സ്വദേശിയായ കുല്‍ദീപ് കൃഷ്ണ ഒളിവില്‍, തെരച്ചില്‍ ആരംഭിച്ച് പോലീസ്, പീഡന വീരന്മാര്‍ കാരണം ടാറ്റൂ സ്ഥാപനങ്ങള്‍ക്ക് പൂട്ട് വീഴുമോ?

ടാറ്റൂ സ്ഥാപനത്തില്‍ പെണ്‍ വാണിഭം നടത്തുന്നു എന്ന് പച്ചക്ക് പറഞ്ഞാലും തെറ്റില്ല. കാരണം കൊച്ചി നഗരത്തില്‍ നിന്ന് വീണ്ടും ഒരു ടാറ്റു പീഡനം കൂടി തലപ്പൊക്കിയിരിക്കുകയാണ്. പാലാരിവട്ടത്തെ 'ഡീപ് ഇങ്ക്' എന്ന സ്ഥാപനത്തിലെ ഉടമയായ കുല്‍ദീപ് കൃഷ്ണയ്‌ക്കെതിരെയാണ് സഹപ്രവര്‍ത്തകയായ യുവതി പരാതി നല്‍കിയിരിക്കുന്നത്.
തന്നെ ടാറ്റു പഠിപ്പിക്കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചെന്നാണ് മലപ്പുറം സ്വദേശിനി പരാതിയില്‍ പറഞ്ഞിരിക്കുന്നത്. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിട്ടുണ്ടെന്നും സഹകരിച്ചില്ലെങ്കില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് രണ്ട് വര്‍ഷമായി പീഡനം നടത്തിയിരുന്നതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്.
അതേസമയം കാസര്‍കോട് സ്വദേശിയായ കുല്‍ദീപ് ഒളിവില്‍ പോയെന്നും ഇയാള്‍ക്കുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നുമാണ് പോലീസ് നല്‍കുന്ന വിവരം.കൊച്ചിയിലെ രണ്ടാമത്തെ ടാറ്റൂ സ്ഥാപനത്തിനെതിരെയാണ് പീഡന പരാതി ഉയര്‍ന്നിരിക്കുന്നത്. നേരത്തെ ടാറ്റൂ ആര്‍ട്ടിസ്റ്റായ സുജേഷിനെതിരെയും പരാതി ഉയര്‍ന്നിരുന്നു. നിലവില്‍ ഏഴ് പേരാണ് സുജേഷിനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.
കൊച്ചിയിലെ കോളേജില്‍ വിദ്യാര്‍ത്ഥിനിയായിരിക്കേ 2019 ല്‍ ഇടപ്പള്ളിയിലെ ഇന്‍ക്‌ഫെക്ടഡ് സ്റ്റുഡിയോയില്‍ വെച്ച് സുജേഷ് തന്നോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് ആദ്യ പരാതിക്കാരി പോലീസിന് നല്‍കിയിരിക്കുന്ന വിവരം. യുവതിയുടെ വാക്കുകള്‍ ഇങ്ങനെയാണ്..
ടാറ്റു ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഒരു ആണ്‍ സുഹൃത്താണ് സുജേഷിന്റെ സ്റ്റുഡിയോയില്‍ എന്നെ കൊണ്ടു പോയത്. ടാറ്റു വര തുടങ്ങി അല്‍പ്പം കഴിഞ്ഞപ്പോള്‍ സുജേഷ് പുരുഷ സുഹൃത്തിനോട് മുറിയില്‍ സ്ഥല സൗകര്യം കുറവാണെന്ന് പറഞ്ഞ് മുറിക്ക് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടു.
പിന്നീട് ലൈംഗീക ചുവയോടെ സംസാരിച്ച് പീഡിപ്പിക്കാന്‍ ശ്രമം നടത്തി. ശല്യം വര്‍ധിച്ചതോടെ സുഹൃത്തിന് മൊബൈല്‍ ഫോണില്‍ സന്ദേശം അയച്ചു. ഇത് കണ്ടതോടെ സുജേഷ് ദേഷ്യപ്പെട്ട് ഉപദ്രവിക്കാന്‍ ശ്രമിച്ചു.സുജേഷിനെതിരെ ഏറ്റവും ഒടുവില്‍ പരാതിനല്‍കിയത് ഒരു വിദേശ വനിതയാണ്.
നിരവധി യുവതികള്‍ ഇയാള്‍ക്കെതിരെ മീടു പോസ്റ്റിട്ട കാര്യം സുഹൃത്തില്‍നിന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് പരാതി നല്‍കാന്‍ വിദേശ വനിതയും തീരുമാനിച്ചത്. തുടര്‍ന്ന് ഇമെയില്‍ വഴി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗീകാതിക്രമങ്ങള്‍ക്ക് പുറമെ മയക്കുമരുന്നിന്റേയും ലഹരി വസ്തുക്കളുടേയും വിപണന കേന്ദ്രമായും ഇത്തരം ടാറ്റൂ സ്ഥാപനങ്ങള്‍ ഇതിനകം മാറിക്കഴിഞ്ഞു. സൂചിമുന കൊണ്ട് ത്വക്കിലേക്ക് മഷി ഇന്‍ജക്ട് ചെയ്യുമ്പോള്‍ മരവിപ്പും വേദനയും അനുഭവപ്പെടുമെന്ന് സുജേഷിനെതിരെ പരാതി നല്‍കിയ യുവതി പോലീസിനോട് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ചില ചോദ്യങ്ങളിലേക്ക് അന്വേഷണ സംഘം എത്തിച്ചേര്‍ന്നത്. അതായത് എല്ലാവരും ഇത്തരത്തില്‍ വേദന സഹിച്ചാണോ ടാറ്റൂ അടിക്കുന്നത് അതോ വേദന ഇല്ലാതിരിക്കാന്‍ എന്തെങ്കിലും ചെയ്യുമോ.. ഈ ചോദ്യങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഇവരെ എത്തിച്ചത് ലഹരി വസ്തുക്കളുടെ ഉപയോഗം ഉണ്ടായേക്കാം എന്നുള്ള ആശയത്തിലേക്കാണ്.
എന്തായാലും അന്വേഷണ സംഘത്തിന്റെ സംശയങ്ങള്‍ വെറുതെയായില്ല. മലപ്പുറം തിരൂരിലെ ടാറ്റൂ സ്ഥാപനത്തില്‍ നിന്നും 20ഗ്രാം കഞ്ചാവാണ് എക്‌സൈസ് സംഘം കഴിഞ്ഞ ദിവസം കണ്ടെടുത്തത്. ഇതിന് പിന്നാലെ കേരളത്തിലെ പല ജില്ലകളും കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
വലിയ മയക്കുമരുന്ന് സംഘങ്ങളുമായി ടാറ്റൂ മേഖലയിലെ പ്രമുഖര്‍ക്ക് ബന്ധമുണ്ടെന്ന തരത്തില്‍ നേരത്തെയും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ടാറ്റൂ സ്റ്റുഡിയോകള്‍ മയക്കുമരുന്നുകളുടെ വില്‍പ്പന കേന്ദ്രങ്ങളായി മാറുന്നുണ്ടോ ഉണ്ടെങ്കില്‍ എവിടെ നിന്നാണ് അവര്‍ക്കിത് ലഭിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ കാര്യക്ഷമമായി തന്നെ അന്വേഷിക്കേണ്ടതുണ്ട്.
വാര്‍ത്ത കാണാം..
https://www.facebook.com/Malayalivartha