ഭര്‍ത്താവുമൊത്ത് വിദേശത്ത് താമസം, കടമുറി വാടകയ്‌ക്ക് നല്‍കിയ പ്രശ്‌നപരിഹരത്തിന് വനിത ഡോക്‌ടർ സ്‌റ്റേഷനിലെത്തിയപ്പോൾ എസ്.ഐ.യെ പരിചയപ്പെട്ടു, ഇതിനിടയിൽ യുവതിയില്‍ നിന്നും ഫോൺ നമ്പര്‍ കൈക്കലാക്കി, പ്രശ്നം പരിഹരിച്ചതോടെ ട്രീറ്റ് ആവശ്യപ്പെട്ട് ഭര്‍ത്താവ് വിദേശത്തുപോയ സമയത്ത് വീട്ടിലെത്തി, ആ സമയത്ത് ബലപ്രയോഗത്തിലൂടെ ആ സമയത്ത് ആദ്യ പീഡനം,സൈജുവുമായുളള ബന്ധം അറിഞ്ഞതോടെ വിവാഹബന്ധം പിരിഞ്ഞു, ഭാര്യയുമായി ബന്ധം ഉപേക്ഷിച്ചെന്ന് കാട്ടി ബന്ധം തുടരാൻ ശ്രമിച്ചു, എസ്‌എച്ച്‌ഒ എ.വി സൈജുവിനെതിരെ കേസ്.

വിവാഹവാഗ്‌ദാനം നല്‍കി വനിതാ ഡോക്‌ടറെ പീഡിപ്പിച്ച സംഭവത്തില്‍ മലയിന്‍കീഴ് സ്‌റ്റേഷന്‍ എസ്‌എച്ച്‌ഒ എ.വി സൈജുവിനെതിരെ കേസെടുത്തു. മുന്‍പ് ഭര്‍ത്താവുമൊത്ത് വിദേശത്തായിരുന്ന യുവതിയായ വനിതാ ഡോക്‌ടര്‍ ഇവരുടെ പേരിലെ കടമുറി വാടകയ്‌ക്ക് നല്‍കിയ പ്രശ്‌നം പരിഹരിക്കാന്‍ മലയിന്‍കീഴ് സ്‌റ്റേഷനിലെത്തി.അന്ന് എസ്‌ഐയായ സൈജുവിനെ പരിചയപ്പെട്ടു. ഈ പ്രശ്നത്തിനിടെയാണ് യുവതിയില്‍ നിന്നും സിഐ മൊബൈല്‍ നമ്പര്‍ വാങ്ങിയതെന്നാണ് പരാതിയില്‍ പറയുന്നത്.
പ്രശ്നം പരിഹരിച്ച ശേഷം ട്രീറ്റ് വേണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം ചികില്‍സയുമായി ബന്ധപ്പെട്ട സര്‍ജറിക്ക് ശേഷം യുവതിയെ വീട്ടിലാക്കി ഭര്‍ത്താവ് വിദേശത്തേക്ക് മടങ്ങിയിരുന്നു. ഈ സമയത്താണ് സിഐ വീട്ടിലെത്തിയത്.2019 ഒക്ടോബറിലായിരുന്നു ആദ്യ പീഡനം. ട്രീറ്റിന് എന്നു പറഞ്ഞു വന്ന ശേഷം വൈകാരിക സംഭാഷണത്തിലൂടെ യുവതിയെ കീഴ്പ്പെടുത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
സര്‍ജറി കഴിഞ്ഞുള്ള ശാരീരിക പ്രശ്നങ്ങള്‍ പറഞ്ഞിട്ടും കേട്ടില്ല. ബലപ്രയോഗത്തിലൂടെയായിരുന്നു ആദ്യ പീഡനം. പിന്നീട് പലവട്ടം അത് തുടര്‍ന്നു. ഭാര്യയുമായി പിണക്കത്തിലാണെന്നും ഭാര്യയുമായി വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം വിവാഹം കഴിക്കാമെന്നും വാഗ്ദാനം ചെയ്തു പീഡനം തുടര്‍ന്നു.സിഐയുടെ ഇടപെടല്‍ കാരണം കുടുംബ ബന്ധം തകര്‍ന്നു.
ഭര്‍ത്താവ് ഉപേക്ഷിച്ചെന്നും പരാതിയില്‍ പറയുന്നു. പിന്നീട് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായും പണം കടംവാങ്ങിയതായും പരാതിയിലുണ്ട്. രണ്ടരലക്ഷം രൂപ തന്റെ പക്കല്‍ നിന്ന് വാങ്ങിയിട്ടുണ്ട്. എല്‍എല്‍.ബിക്ക് പഠിക്കുന്ന സിഐ ഫീസടയ്ക്കാന്‍ അരലക്ഷവും ഭാര്യയുടെ പിതാവില്‍ നിന്ന് വാങ്ങിയ കടം തിരികെ നല്‍കാനും പണം വാങ്ങിയിട്ടുണ്ടെന്ന് പരാതിക്കാരി പറഞ്ഞു.
തനിക്ക് ജീവന് ഭീഷണിയുള്ളതായും സിഐക്ക് ക്രിമിനലുകളുമായി ബന്ധമുണ്ടെന്നും പരാതിക്കാരി പറഞ്ഞു. സര്‍ക്കാരിലും പാര്‍ട്ടിയിലും പിടിപാടുള്ളതിനാല്‍ ഏറിയാല്‍ രണ്ടുമാസത്തെ സസ്പെന്‍ഷനുശേഷം തിരിച്ചെത്തുമെന്ന് സിഐ തന്റെ ബന്ധുക്കളോട് ഭീഷണിപ്പെടുത്തി. ഇയാള്‍ക്കെതിരെ റൂറല്‍ എസ്‌പിയ്‌ക്ക് പരാതിനല്‍കാന്‍ ശ്രമിച്ചെങ്കിലും സ്വീകരിച്ചില്ല. വിവരം പുറത്തറിഞ്ഞതോടെ കേസന്വേഷണം നെടുമങ്ങാട് ഡിവൈഎസ്‌പിക്ക് കൈമാറി. കേസ് ഉടനെ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും.
https://www.facebook.com/Malayalivartha