ഹോളി ആഘോഷം കഴിഞ്ഞ് സുഹൃത്തിനോടൊപ്പം മടങ്ങവേയുണ്ടായ കാറപകടത്തില്‍ തെലുങ്ക് നടി ഗായത്രിയ്ക്ക് ദാരുണാന്ത്യം

തെലുങ്ക് നടി ഗായത്രി (ഡോളി ഡിക്രൂസ്-26) അന്തരിച്ചു. ഹൈദരാബാദിലെ ഗച്ചിബൗളിയിലുണ്ടായ കാറപകടത്തിലായിരുന്നു മരണം. ഹോളി ആഘോഷത്തിന് ശേഷം സുഹൃത്തുമൊത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
കാറിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണം. സംഭവസ്ഥലത്ത് വച്ചുതന്നെ ഗായത്രി മരിച്ചു. സുഹൃത്ത് റാത്തോഡിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിച്ചുവെങ്കിലും ജീവന്‍ രക്ഷപ്പെടുത്താനായില്ല.
കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞു കയറിയത് കാല്‍ നടക്കാരിയായ സ്ത്രീയുടെ ദേഹത്തേക്കാണ്. 38 കാരിയായ സ്ത്രീയും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു.
"
https://www.facebook.com/Malayalivartha