കോഴിക്കോട് നാല് വയസ്സുകാരി കടല തൊണ്ടയില്‍ കുടുങ്ങി മരിച്ചു

കോഴിക്കോട് ഉള്ള്യേരിയില്‍ കടലമണി തൊണ്ടയില്‍ കുടുങ്ങി നാല് വയസുകാരി മരിച്ചു. നാറാത്ത് വെസ്റ്റ് ചെറുവാട്ട് വീട്ടില്‍ പ്രവീണിന്റെ മകള്‍ തന്‍വി (4) ആണ് മരിച്ചത്.
ഞായര്‍ രാത്രിയില്‍ കടല കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി. അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ കൊയിലാണ്ടി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍കോളേജിലെത്തിച്ചെങ്കിലും മരിച്ചു. അമ്മ . ശരണ്യ. പ്രവീണ്‍ ഇന്ത്യന്‍ ആര്‍മിയിലാണ് ജോലി ചെയ്യുന്നത്.
"
https://www.facebook.com/Malayalivartha