ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിളളയ്ക്ക് വീണ്ടും കുരുക്ക് മുറുകുന്നു.. അതിജീവിത പുതിയ പരാതി നല്‍കുകയാണെങ്കില്‍ അത് പരിശോധിക്കുമെന്നും ഇതിനെ ഗൗരവത്തോടെയാണ് കാണുന്നത് എന്നും അഡ്വക്കേറ്റ് അനില്‍കുമാര്‍

ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിളളയ്ക്ക് വീണ്ടും കുരുക്ക് മുറുകുകയാണ്. അതിജീവിത രാമന്പിള്ളയ്ക്കെതിരെ നൽകിയത് ചട്ടപ്രകാരമുളള പരാതി അല്ലെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വക്കേറ്റ് കെഎന്‍ അനില്‍കുമാര്‍. അതിജീവിത പുതിയ പരാതി നല്‍കുകയാണെങ്കില്‍ അത് പരിശോധിക്കുമെന്നും ഇതിനെ ഗൗരവത്തോടെയാണ് കാണുന്നത് എന്നും അഡ്വക്കേറ്റ് അനില്‍കുമാര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ദിലീപിന്റെ അഭിഭാഷകരായ ബി രാമന്‍പിളള, ഫിലിപ്പ് ടി വര്‍ഗീസ് അടക്കമുളളവര്‍ക്കെതിരെ അതിജീവിത ഇ മെയില്‍ വഴി ബാര്‍ കൗണ്‍സിലിന് പരാതി നല്‍കിയത്. പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് നടിയെ ആക്രമിച്ച കേസിലെ ഇരുപതോളം സാക്ഷികളെ മൊഴിമാറ്റിയെന്നതടക്കമുളള ആരോപണങ്ങളാണ് അഭിഭാഷകര്‍ക്ക് എതിരെയുളള പരാതിയില്‍ അതിജീവിത ഉന്നയിച്ചിരിക്കുന്നത്. ഇ മെയില്‍ വഴിയുളള പരാതി ചട്ടപ്രകാരമുളളതല്ലെന്നും ചട്ടപ്രകാരം പരാതി നല്‍കുകയും അതില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്താല്‍ എതിര്‍ കക്ഷികളില്‍ നിന്ന് മറുപടി തേടുമെന്നും ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ വ്യക്തമാക്കി.
രാമൻ പിള്ള സാക്ഷികളെ നേരിട്ട് വിളിച്ച് സ്വാധീനിച്ചെന്നും തെളിവ് നശിപ്പിക്കാൻ നേതൃത്വം നൽകിയെന്നുമായിരുന്നു പരാതിയിൽ പറഞ്ഞത്. ഓഫീസിൽവച്ച് ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ചെന്നും ഇരുപത് സാക്ഷികൾ കൂറ് മാറിയതിന് പിന്നിൽ അഭിഭാഷക സംഘമാണെന്നും അഭിഭാഷകർക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടു. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് ബി രാമൻ പിള്ള. കക്ഷിയുമായി നേരിട്ട് ബന്ധപ്പെടാൻ മുതിർന്ന അഭിഭാഷകർക്ക് അനുവാദം ഇല്ലെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
ദിലീപിന്റെ ഫോൺ രേഖകൾ മായ്ച്ചത് അഭിഭാഷകന്റെ ഓഫീസിൽ വച്ചാണെന്ന് ഫോറൻസിക് പരിശോധയിൽ സ്ഥിരീകരിച്ചു. സ്വകാര്യ ഫോറൻസിക് വിദഗ്ദൻ സായിശങ്കർ ദിലീപിന്റെ ഫോൺ രേഖകൾ കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസിലെ വൈ ഫൈ ഉപയോഗിച്ചാണ് മായ്ച്ചത്. ഇക്കാര്യം സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയ കേസിൽ വ്യാജ തെളിവുകൾ നൽകാൻ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് സായിശങ്കർ നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിനും അഭിഭാഷകനുമെതിരെ മൊഴി നൽകാൻ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്നും ഇയാൾ ആരോപിച്ചിരുന്നു. വളരെ രൂക്ഷമായ വിമർശനങ്ങൾ ആയിരുന്നു അത്. കേസിൽ സൈബർ തെളിവുകൾ നശിപ്പിച്ചതിൽ ദിലീപിന്റെ അഭിഭാഷകനായ അഡ്വ.ബി.രാമൻപിളളയുടെ പേര് പറയണമെന്നാണ് ക്രൈംബ്രാഞ്ച് നിർബന്ധിക്കുന്നതെന്നാണ് സൈബർ വിദഗ്ദ്ധനായ കോഴിക്കോട് സ്വദേശി സായ് ശങ്കർ പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സായ് ശങ്കറിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് വിളിപ്പിച്ചപ്പോഴാണ് ദിലീപിന്റെ അഭിഭാഷകന്റെ പേര് പറയാൻ നിർബന്ധിച്ചത് എന്നാണ് സായിയുടെ പരാതി.
തെളിവ് നശിപ്പിക്കുന്നതിന് സായ് ശങ്കറിന്റെ സഹായം കേസിലെ പ്രതികൾക്ക് ലഭിച്ചതായി വിവരത്തെ തുടർന്നാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ദിലീപിനും അഭിഭാഷകനും എന്തെല്ലാം സഹായം ചെയ്‌തുകൊടുത്തു എന്നും അറിയാനായിരുന്നു ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതും പിന്നാലെ മുങ്ങിയതും. ഹൈക്കോടതിയുടെ സംരക്ഷണം വേണമെന്നാണ് സായ് ശങ്കർ ആവശ്യപ്പെട്ടിരുന്നത്.
https://www.facebook.com/Malayalivartha