സുരേഷ് ഗോപിയുടെ സഹോദരനെന്ന് പരിചയപ്പെടുത്തി ഇടപാടിനെത്തി, കോടതി വില്‍പന അസാധുവാക്കിയ ഭൂമിയാണെന്ന വിവരം മറച്ചുവച്ച് വില്‍ക്കാന്‍ ശ്രമം, അഡ്വാന്‍സ് തുക തിരിച്ച് നല്‍കിയില്ല, സുനില്‍ ഗോപി പ്രതിയായ വഞ്ചനാ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പരാതിക്കാര്‍

നടനും എംപി.യുമായ സുരേഷ് ഗോപിയുടെ സഹോദരന്‍ സുനില്‍ ഗോപിക്കിരായ വഞ്ചനാ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തൽ.കോടതി വില്‍പന അസാധുവാക്കിയ ഭൂമിയാണെന്ന വിവരം മറച്ചുവച്ച് ഭൂമി വില്‍ക്കാന്‍ ശ്രമിക്കുകയും നല്‍കിയ അഡ്വാന്‍സ് തുക തിരിച്ച് നല്‍കാതിരിക്കുകയും ചെയ്തുവെന്ന ഗിരിധരന്‍ എന്നയാളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
സുരേഷ് ഗോപിയുടെ സഹോദരനെന്ന് പരിചയപ്പെടുത്തിയാണ് സുനില്‍ ഗോപി ഇടപാടിനെത്തിയത്.കഴിഞ്ഞ കൊല്ലം നവംബറിലാണ് ഇടപാട് നടന്നത്.കോയമ്പത്തൂര്‍ നവക്കര മാവുത്തംപതി വില്ലേജിലെ മയില്‍ സ്വാമിയുടെ 4.52 ഏക്കര്‍ ഭൂമി സുനില്‍ ഗോപി വാങ്ങിയിരുന്നു. ഇതിനിടെ ഈ സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ട് സിവില്‍ കേസ് കോടതിയില്‍ എത്തിയതോടെ കോടതി വില്‍പ്പന അസാധുവാക്കി.
ഇക്കാര്യം മറച്ചുവെച്ച് കോയമ്പത്തൂരിലെ ഗ്രീന്‍സ് പ്രോപ്പര്‍ട്ടി ഡവലപ്പേഴ്‌സ് വ്യവസായിയായ ഗിരിധറിന് സ്ഥലം കൈമാറാനായി 97 ലക്ഷം രൂപ മുന്‍കൂര്‍ പണം കൈപ്പറ്റി.72 ലക്ഷം രൂപയാണ് സുനില്‍ ഗോപിയുടെ അക്കൗണ്ടിലേക്ക് കൈമാറിയത്. സുനിൽ ഗോപി ഉൾപ്പെടെയുള്ള മൂന്ന് പേരുടെ അക്കൗണ്ടിലേക്കാണ് അഡ്വാൻസ് തുക നിക്ഷേപിച്ചത്.
ഇയാളുടെ സുഹൃത്തുക്കളായ റീന, ശിവദാസ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് 25 ലക്ഷം രൂപയും അയച്ചുഈ ഭൂമി മറ്റൊരാളുടെ പേരിലാണെന്ന വിവരം മറച്ചു വച്ചാണ് നിന്ന് 97 ലക്ഷം രൂപ കൈപ്പറ്റിയത്.ഈ തുകയ്ക്ക് പുറമെ കൂടുതല്‍ തുക ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് ബോധ്യപ്പെടാന്‍ തുടങ്ങിയത്. അധികമായി ആവശ്യപ്പെട്ട ഒരു കോടി കൊടുക്കാന്‍ വിസ്സമിതിച്ചപ്പോള്‍ ഭീഷണിയും മുഴക്കി.
ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട വഞ്ചനാകേസില്‍ കഴിഞ്ഞദിവസമാണ് സുനില്‍ ഗോപിയെ കോയമ്പത്തൂര്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഗിരിധരന്റെ അന്വേഷണത്തിലാണ് സ്ഥലത്തിന്റെ പേരില്‍ സിവില്‍ കേസ് നിലനില്‍ക്കുന്നതായും സ്ഥലം മറ്റൊരാളുടെ പേരിലാണെന്ന കാര്യവും കണ്ടെത്തിയത്. തുടര്‍ന്ന് സുനില്‍ ഗോപിയോട് പണം തിരിച്ചു ചോദിക്കുകയും വഞ്ചിച്ച കാര്യം അന്വേഷിക്കുകയും ചെയ്‌തെങ്കിലും മറുപടി ലഭിക്കാതായതോടെ പരാതി നല്‍കി.
ഇതിനിടെ സുനില്‍ ഗോപി ലഭിച്ച പണം മറ്റ് രണ്ട് പ്രതികളുടെ അക്കൗണ്ടുകളിലും നിക്ഷേപിച്ച് കബളിപ്പിക്കാന്‍ ശ്രമിച്ചതോടെ പൊലീസ് കോഴിക്കോട് നിന്ന് ഇയാളെ ശനിയാഴ്ച കസ്റ്റഡിയിലെടുക്കുകയും ഞായറാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തി ജയിലിലടച്ചു.
അതേസമയം സുനില്‍ അറസ്റ്റിലായതിന് പിന്നാലെ 25 ലക്ഷം കൈപ്പറ്റിയ റീനയും ഭര്‍ത്താവ് ശിവദാസും പണം മടക്കി നല്‍കാന്‍ സന്നദ്ധത അറിയിച്ചതായി റിയല്‍ എസ്റ്റേറ്റ് കമ്പനി അറിയിച്ചു.പൊലീസ് മധ്യസ്ഥതയില്‍ കോയമ്പത്തൂരില്‍ ചര്‍ച്ച നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha