രക്തം മരവിച്ച രാത്രി... പിതിവ് വിനീഷ് മകള്‍ പാര്‍വതിയെയും കൂട്ടി ബന്ധുവീട്ടില്‍ പോയതാണ്; പിന്നെയാരും കണ്ടിട്ടില്ല; വിളിച്ചിട്ട് ഫോണിലും കിട്ടാനില്ല; അവസാനം ആ നടുങ്ങുന്ന വാര്‍ത്തയെത്തി; കാണാതായ അച്ഛനും മകളും അണക്കെട്ടില്‍ മരിച്ചനിലയില്‍

വല്ലാത്തൊരു ദുരന്തമാണ് കോട്ടയം പാമ്പാടിയില്‍ സംഭവിച്ചത്. കാണാതായ പിതാവിനേയും മകളേയും തിരക്കി ബന്ധുക്കളും നാട്ടുകാരും നാടാകെ അലഞ്ഞു. അവസാനം ഞെട്ടിപ്പിക്കുന്ന വാര്‍ത്തയെത്തി. കോട്ടയം പാമ്പാടിയില്‍ നിന്നു കാണാതായ പിതാവിന്റെയും മകളുടെയും മൃതദേഹങ്ങള്‍ ഇടുക്കി കല്ലാര്‍കുട്ടി അണക്കെട്ട് ജലാശയത്തില്‍ കണ്ടെത്തി.
ചെമ്പന്‍കുഴി കുരുവിക്കൂട്ടില്‍ വിനീഷ് (49), മകള്‍ പാര്‍വതി (17) എന്നിവരുടെ മൃതദേഹങ്ങളാണു അഗ്‌നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെയാണു വിനീഷ് പാര്‍വതിയെയും കൂട്ടി ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് പോയത്. ഇവര്‍ പുറപ്പെട്ടതിനു ശേഷം പല തവണ വിനീഷിന്റെ ഭാര്യ ദിവ്യ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. പാമ്പാടി പൊലീസ് സ്‌റ്റേഷനില്‍ രാത്രിയില്‍ തന്നെ വിവരം അറിയിച്ചു.
അന്വേഷണം നടത്തിയപ്പോള്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അടിമാലിയിലാണെന്നു കണ്ടെത്തി. തുടര്‍ന്ന് വെള്ളത്തൂവല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പുലര്‍ച്ചെ ബൈക്ക് കല്ലാര്‍കുടി ഡാമിനു സമീപത്ത് കണ്ടെത്തി. ഹെല്‍മറ്റും വീട്ടില്‍ നിന്നു കൊണ്ടു പോയ വസ്ത്രങ്ങളടങ്ങിയ ബാഗും കണ്ടെത്തി. കുടുംബ പ്രശ്‌നങ്ങളാണു ആത്മഹത്യയ്ക്കു കാരണമെന്നാണു പ്രാഥമിക നിഗമനം.
ഇന്നലെ രാവിലെ അടിമാലി, കോതമംഗലം എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് സംഘവും അടിമാലി, വെള്ളത്തൂവല്‍, പാമ്പാടി എന്നിവിടങ്ങളില്‍ നിന്നുള്ള പൊലീസ് സംഘവും നാട്ടുകാരും ചേര്‍ന്നാണു തിരച്ചില്‍ ആരംഭിച്ചത്.
ഇരുവരും ഡാമില്‍ ചാടി ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഞായറാഴ്ചയാണ് ബിനീഷിനെയും മകളെയും കാണാതായത്. ഇടുക്കി കമ്പംമെട്ടിലെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞാണ് ഇരുവരും ഞായറാഴ്ച രാവിലെ 11 മണിയോടെ പാമ്പാടിയില്‍നിന്നും യാത്രതിരിച്ചത്. വൈകീട്ട് ആറുമണി വരെ ബിനീഷ് മൊബൈല്‍ ഫോണില്‍ പ്രതികരിച്ചിരുന്നെങ്കിലും പിന്നീട് ഫോണ്‍ എടുത്തില്ല. രാത്രിയായിട്ടും ഇരുവരും ബന്ധുവീട്ടില്‍ എത്തിയതുമില്ല. ഇതോടെ ഭര്‍ത്താവിനെയും മകളെയും കാണാനില്ലെന്ന് ബിനീഷിന്റെ ഭാര്യ പാമ്പാടി പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പാമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ബിനീഷിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ കല്ലാര്‍കുട്ടി മേഖലയിലുണ്ടെന്ന് കണ്ടെത്തി. ഇതിനിടെ, കല്ലാര്‍കുട്ടി ഡാമിന് പരിസരത്ത് ഒരു ബൈക്ക് ഇരിക്കുന്നത് ഞായറാഴ്ച വൈകീട്ട് തന്നെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ ബൈക്കില്‍നിന്ന് മൊബൈല്‍ഫോണും പേഴ്‌സും കണ്ടെത്തി. ഇതേസമയം തന്നെ പാമ്പാടി പോലീസ് അടിമാലി പോലീസിനെ വിവരമറിയിച്ചു. കണ്ടെത്തിയ ബൈക്കും മൊബൈലും ബിനീഷിന്റേതാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്നാണ് ഇരുവരും ഡാമില്‍ ചാടിയതാകുമെന്ന നിഗമനത്തില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ തിരച്ചില്‍ ആരംഭിച്ചത്.
അടിമാലി, വെള്ളത്തൂവല്‍ പോലീസും അടിമാലി അഗ്‌നിരക്ഷാസേന യൂണിറ്റും മുവാറ്റുപുഴയില്‍നിന്നുള്ള സ്‌കൂബാ ടീമുമാണ് ഡാമില്‍ തിരച്ചില്‍ നടത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ബിനീഷിന്റെ മൃതദേഹം ചെളിയില്‍പൂണ്ട നിലയില്‍ പാലത്തിന് സമീപത്തുനിന്ന് കണ്ടെത്തി. മൂന്നുമണിയോടെ മകളുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
വിനീഷ് മീനടം ബിജെപി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയാണ്. ഭാര്യ: ദിവ്യ, മകന്‍: വിഷ്ണു.
"
https://www.facebook.com/Malayalivartha