ശശി തരൂര്‍ സി പി എം വേദിയിലെത്തുമോ? താന്‍ പ്രസംഗിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കുറിച്ചല്ലെന്നും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ചാണെന്നും തരൂരിന്റെ വിശദീകരണം, ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ സി പി എം യോഗത്തില്‍ പങ്കെടുക്കാന്‍ തനിക്ക് ഹൈക്കമാന്റിന്റെ അനുമതി ആവശ്യമില്ലെന്നാണ് തരൂരിന്റെ നിലപാട്

ശശി തരൂര്‍ സി പി എം വേദിയിലെത്തുമോ? എത്തുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. പക്ഷേ കെ വി തോമസ് പങ്കെടുക്കില്ല. കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലല്ല എഴുത്തുകാരനും പ്രഭാഷകനും എന്ന നിലയിലാണ് തന്നെ സി പി എം ക്ഷണിച്ചതെന്നാണ് ശശി തരൂര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയിരിക്കുന്ന വിശദീകരണം.
താന്‍ പ്രസംഗിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കുറിച്ചല്ലെന്നും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ചാണെന്നും തരൂര്‍ വിശദീകരിക്കുന്നു. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ സി പി എം യോഗത്തില്‍ പങ്കെടുക്കാന്‍ തനിക്ക് ഹൈക്കമാന്റിന്റെ അനുമതി ആവശ്യമില്ലെന്നാണ് തരൂരിന്റെ നിലപാട്.
എന്നാല്‍ ഹൈക്കമാന്റിനെ ധിക്കരിച്ച് സി പി എം സമ്മേളനത്തില്‍ തരൂര്‍ പങ്കെടുത്താലുണ്ടാകുന്ന നാണക്കേട് കരുതി തരൂരിനെ സ്‌നേഹരൂപേണ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളും അണിയറയില്‍ സജീവമാണ്.
ശശി തരൂരിന്റെ തീരുമാനത്തിന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനാണ് ആദ്യത്തെ പൂട്ടിട്ടത്. കോണ്‍ഗ്രസ് നേതാക്കള്‍ സി പി എം വേദിയില്‍ എത്തരുതെന്ന പരസ്യ നിലപാടാണ് സുധാകരന്‍ ആദ്യം സ്വീകരിച്ചത്. ഇത് തരൂരിനെ ചൊടിപ്പിച്ചു.
ജി-23 യോഗത്തില്‍ പങ്കെടുക്കത്തതോടെ ഹൈക്കമാന്റിലുള്ള ഊഷ്മള ബന്ധം തരൂരിന് കൈവിട്ടു. ഇതോടെയാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള സെമിനാറില്‍ പങ്കെടുക്കാനുള്ള ശശി തരൂരിന്റെ തീരുമാനം പൊളിഞ്ഞത്.
സില്‍വര്‍ലൈനിനെതിരെ ശക്തമായ പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നതിനിടയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരും സിപിഎം സമ്മേളനത്തില്‍ പങ്കെടുക്കരുതെന്നാണ് സുധാകരന്റെ നിലപാട്. സമരവും സന്ധിയും വേണ്ടെന്ന സുധാകരന്റെ നിലപാടിനെതിരെ താന്‍ ദല്‍ഹിയില്‍ നിന്നും അനുമതി വാങ്ങും എന്നായിരുന്നു ശശി തരൂരിന്റെ മറുപടി.
ഹൈക്കമാന്റ് തന്നെ ശശി തരൂരിനോട് കെപിസിസി തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കോണ്‍ഗ്രസ് ദേശീയാധ്യക്ഷ സോണിയാ ഗാന്ധി തന്നെയാണ് ശശി തരൂരിനെ ഈ തീരുമാനം അറിയിച്ചത്. കെപിസിസിയെ വെല്ലുവിളിക്കരുതെന്ന് ശശി തരൂരിന് സോണിയ താക്കീത് നല്‍കിയതായും അറിയുന്നു. ജി-23 നേതാക്കള്‍ ഈയിടെ ദല്‍ഹിയില്‍ ഗുലാം നബി ആസാദിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ ശശി തരൂര്‍ പങ്കെടുത്തതില്‍ സോണിയയ്ക്കും കൂട്ടര്‍ക്കും കടുത്ത അതൃപ്തിയുമുണ്ട്. ഇതും തരൂരിനെ വിലക്കാന്‍ ഒരു കാരണമാണെന്നറിയുന്നു. എന്നാല്‍ തരൂര്‍ തന്റെ തീരുമാനം സോണിയയെ അറിയിച്ചിട്ടില്ല.
സോണിയാ ഗാന്ധിക്ക് പഴയതു പോലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വേണ്ടത്ര സ്വാധീനമില്ല. തന്റെ സ്വാധീന കുറവ് സോണിയക്ക് നന്നായറിയാം. തരൂര്‍ സാധാരണ ആരു പറഞ്ഞാലും കേള്‍ക്കുന്ന ഒരാളല്ല. സ്വന്തം തീരുമാനങ്ങളുടെയും ബോധ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് അദ്ദേഹം പ്രവര്‍ത്തിക്കാറുള്ളത്. ഇക്കാര്യം സോണിയാ ഗാന്ധിക്കും നന്നായറിയാം.
ശശി തരൂരിന്റെ ലിബറലിസത്തിനേറ്റ ആഘാതമെന്നാണ് പലരും ഇതിനെ വിലയിരുത്തുന്നത്. കോണ്‍ഗ്രസില്‍ നില്‍ക്കുമ്പോള്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തുക, കോണ്‍ഗ്രസ് സില്‍വര്‍ലൈനെതിരെ നിലപാടെടുക്കുമ്പോള്‍ അതിന് അനുകൂലമായി നിലപാട് എടുക്കുക എന്നിങ്ങനെ ശശി തരൂരിന്റെ ലിബറല്‍ നീക്കങ്ങള്‍ ഇതിന് മുന്‍പും ഏറെ വിവാദം ഉയര്‍ത്തിയിരുന്നു. നേതൃത്വത്ത വെല്ലുവിളിക്കുന്നത് തരൂരിന്റെ ഹോബിയാണ്.
ശശി തരൂര്‍ അടുത്ത ലോകസഭാ തെരഞ്ഞടുപ്പില്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരിക്കുമെന്ന കാര്യത്തില്‍ തരൂരിന് പോലും ഉറപ്പില്ല. ബി ജെ പിയുമായി അടുത്ത ബന്ധമാണ് അദ്ദേഹം പുലര്‍ത്തുന്നത്. ഭാര്യയുടെ മരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പിടിമുറുക്കിയതോടെയാണ് അദ്ദേഹം ബി ജെ പി യെ പാട്ടിലാക്കാന്‍ ശ്രമിച്ചത്. അതിന്റെ പ്രയോജനം തരൂരിന് ലഭിക്കുകയും ചെയ്തു.
താന്‍ കോണ്‍ഗ്രസിലെത്തുന്നതിന് മുമ്പ് തന്നെ എഴുത്തുകാരനായിരുന്നു എന്ന നിലപാടില്‍ തന്നെയാണ് തരൂര്‍ ഉള്ളത്.
"
https://www.facebook.com/Malayalivartha