എസ് ഐ വിളിച്ചു പറഞ്ഞു മകനെ ആശുപത്രിയിൽ അഡ്മിറ്റാക്കിയിരിക്കുകയാണ്; മകൻ വണ്ടിയിൽ നിന്നും ചാടി; പേടിക്കേണ്ട ഇരുപത്തയ്യായിരം രൂപയും കൊണ്ടുവന്നാൽ മതി; കണ്ണിന് കാഴ്ച കുറവായതിനാലും പണമില്ലാത്തതിനാലും പോയില്ല; വീട്ടിൽ മകനും ഭാര്യയും തമ്മിൽ വഴക്കുകളുണ്ട്' ആ വിഷമത്തിൽ അവൻ ചാടില്ല; അടച്ചു മൂടിയിരിക്കുന്ന പോലീസ് വാഹനത്തിൽ നിന്നും മകൻ ചാടിയെന്നത് വിശ്വസിക്കാനാകുന്നില്ല; പോലീസ് തല്ലി കൊന്നതാണെന്ന ആരോപണവുമായി പിതാവ്

ഓടിക്കൊണ്ടിരുന്ന പോലീസ് ജീപ്പിൽ നിന്നും പുറത്തേക്ക് ചാടി യുവാവിന് ദാരുണാന്ത്യം സംഭവിച്ച വിഷയത്തിൽ പോലിസിനെതിരെ ആരോപണം ശക്തമാക്കി യുവാവിന്റെ ബന്ധുക്കൾ. പിതാവിന്റെ വാക്കുകൾ ഇങ്ങനെ; വീട്ടിൽ നിന്നും പോലീസ് കൊണ്ട് പോകുന്ന സമയത്ത് സനോഫറിന് മുറിവുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. അടച്ചു മൂടിയിരിക്കുന്ന ഈ വാഹനത്തിൽ നിന്നും മകൻ ചാടി എന്ന് പറയുന്നത് വിശ്വസിക്കാനാകുന്നില്ല. അപ്പുറം ഇപ്പുറം പോലീസും മകൻ നടുക്കുമാണ് ഇരുന്നത്.
ചാടാനുള്ള യാതൊരു ചാൻസും ഇല്ലെന്നും പിതാവ് പറഞ്ഞു. അർദ്ധരാത്രിയായപ്പോൾ എസ് ഐ വിളിച്ചുപറഞ്ഞു അനന്തപുരിയിൽ മകനെ അഡ്മിറ്റ് ആക്കിയിരിക്കുകയാണ്. മകൻ വണ്ടിയിൽ നിന്നും ചാടി എന്നും പറഞ്ഞു. പേടിക്കേണ്ട ഇരുപത്തയ്യായിരം രൂപയും കൊണ്ടുവന്നാൽ മതി എന്നാണ് എസ്ഐ വിളിച്ചുപറഞ്ഞത്. അപ്പോൾ ഞാൻ എന്റെ കയ്യിൽ പൈസ ഒന്നും ഇല്ല എന്ന് പറഞ്ഞു. രാത്രി 12 മണി ആയതുകൊണ്ട് വരാൻ പറ്റില്ല കണ്ണിന് കാഴ്ച കുറവാണ് എന്നും പറഞ്ഞു.
വീട്ടിൽ മകനും ഭാര്യയും തമ്മിൽ വഴക്കുകൾ ഉണ്ടായിരുന്നു. പോലീസ് മകനെ പിടിച്ചു വീട്ടിൽ കൊണ്ടു വന്നപ്പോൾ ഞങ്ങൾ ഡിവോഴ്സ് ആകാൻ പോകുകയാണെന്ന് മരുമകൾ പറഞ്ഞു. അങ്ങനെയാണ് പോലീസ് തിരിച്ച് മകനെ കൊണ്ടുപോയത്. ആ വിഷമത്തിൽ ഒന്നുമല്ല അവൻ ചാടിയത്. അടി സഹിക്കാൻ പറ്റാതെ ചാടിയത് ആകാനാണ് സാധ്യതയെന്നാണ് പിതാവ് പറയുന്നത്.
ബന്ധുക്കളും സമാനമായ ആരോപണം തന്നെയാണ് ഉന്നയിക്കുന്നത്. പോലീസ് കൊണ്ടു പോയ സമയത്ത് അവൻ മദ്യപിച്ചിരുന്നു. ചാടേണ്ട യാതൊരു ആവശ്യവും അവന് ഇല്ല. അവൻ ചാടേണ്ട ആവശ്യം ഇല്ല. ലാത്തികൊണ്ട് അടിച്ചപ്പോൾ തലയ്ക്ക് അടി പറ്റിയത് ആകാനും സാധ്യതയുണ്ടെന്നും ബന്ധുവായ യുവാവ് പറഞ്ഞു. നെഞ്ചിന് ഭാഗത്തും തൊണ്ടയുടെ ഭാഗത്തും ഒക്കെ ഇടി കിട്ടിയിട്ടുണ്ട്. 4 ദിവസമായിട്ട് പോലീസ് പുറത്ത് കാണിച്ചിട്ടില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.
അതേസമയം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു പാപ്പനംകോട് സ്വദേശി സനോഫർ ജീപ്പിൽ നിന്നും പുറത്തേക്ക് ചാടി മരിച്ചത്. സംഭവം ഇങ്ങനെയായിരുന്നു ; വീട്ടിൽ സ്ഥിരം ശല്യക്കാരനായിരുന്നു ഇയാൾ. അതുകൊണ്ട് ബുധനാഴ്ച വീട്ടുകാർ ഇയാൾക്കെതിരെ പോലീസ് കൺട്രോൾ റൂമിൽ പരാതി നൽകി. പൂന്തുറ പോലീസ് സ്‌റ്റേഷനിലേക്ക് സനോഫറിനെയും ഭാര്യയെയും വിളിച്ചുവരുത്തി.
ഇരുവരേയും സംസാരിച്ച് പ്രശ്‌നങ്ങൾ പരിഹരിച്ച ശേഷം പറഞ്ഞയച്ചു. പക്ഷേ സനോഫർ ഭാര്യയ്‌ക്കൊപ്പം വീട്ടിലേക്ക് പോയില്ല. കുമരിച്ചന്തയിൽ റോഡിൽ പോയി കിടക്കുകയായിരുന്നു. ഇത് കണ്ട പോലീസുകാർ ഇയാളെ ഓട്ടോറിക്ഷയിൽ ഫോർട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോലീസുകാർ ഡിസ്ചാർജ് ആയ ശേഷം ഇയാളെ ജീപ്പിൽ വീട്ടിൽ എത്തിച്ചു. പക്ഷേ വീട്ടുക്കാർ ഏറ്റെടുക്കുകയോ വീട്ടിലേക്ക് പ്രവേശിക്കാനോ സമ്മതിച്ചില്ല. അതുകൊണ്ട് പോലീസുകാർ ഇയാളെ ആശുപത്രിയിലേക്ക് തിരികെ കൊണ്ടുപോയി.
ഈ യാത്രയ്ക്കിടെയായിരുന്നു ജീപ്പിൽ നിന്നും പുറത്തേക്ക് ചാടിയത്. പരിക്കേറ്റ സനോഫറിനെ പോലീസ് ആശുപത്രിയിൽ എത്തിച്ചു. പക്ഷേ ചികിത്സയിലിരിക്കേ ഇയാൾ മരിച്ചു. പോലീസ് മർദ്ദിച്ചത് കൊണ്ടാണ് സനോഫർ ജീപ്പിൽ നിന്നും ചാടിയതെന്ന് ഭാര്യയും പിതാവും ആരോപിക്കുന്നത്. സനോഫറിന്റെ മുഖത്ത് പരിക്കുണ്ടായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെടുകുണ്ടായി സനോഫർ ജീപ്പിൽ നിന്നും ചാടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷി രാഹുൽ കൊടുത്തിരിക്കുന്ന മൊഴി.
https://www.facebook.com/Malayalivartha