പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; കേസില്‍ നാലുപേര്‍ അറസ്റ്റില്‍

കടയ്ക്കലിൽ മുത്തശ്ശിയോടൊപ്പം താമസിച്ചുവന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. തുടയന്നൂര്‍ പോതിയാരുവിള സജീര്‍ മന്‍സിലില്‍ സുധീര്‍ (39), പോതിയാരുവിള വിഷ്ണുഭവനില്‍ മോഹനന്‍ (59), ചിതറ കുളത്തറ ഫൈസല്‍ഖാന്‍ മന്‍സിലില്‍ ബഷീര്‍ (52), ചിതറ കിഴക്കുംഭാഗം ചരുവിള പുത്തന്‍വീട്ടില്‍ മുഹമ്മദ് നിയാസ് (25) എന്നിവരാണ് പൊലീസ് പിടിയിലായത്. കടയ്ക്കല്‍ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ കുട്ടി പീഡനത്തിനിരയായതായി പൊലീസ് പറഞ്ഞു. പ്രതികളായ സുധീറും മുഹമ്മദ് നിയാസും പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. സ്കൂളില്‍ നടത്തിയ കൗണ്‍സലിങ്ങിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന്, ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കടയ്ക്കല്‍ പൊലീസിനെ അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിന് ശേഷം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha