കോടതിയുടെ ചോദ്യത്തിൽ നീറി പുകഞ്ഞ് സായി ശങ്കർ...എല്ലാ തെളിവുകളും വലിച്ച് പുറത്തിട്ട് ബൈജു കൊട്ടാരക്കര

നടന്‍ ദിലീപ് അടക്കമുള്ളവര്‍ പ്രതികളായ വധ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ഈ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി. ഗോപിനാഥന്‍ ഹര്‍ജി തീര്‍പ്പാക്കിയത്.
വധ ഗൂഢാലോചന കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാനായി ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് സായ് ശങ്കര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ സായ് ശങ്കറിനെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെന്നും സാക്ഷിയായാണ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
അന്വേഷണസംഘത്തിന് മുന്നില്‍ ഏഴുദിവസത്തിന് ശേഷം ഹാജരാകാമെന്ന് സായ് ശങ്കറും കോടതിയില്‍ പറഞ്ഞു. ദിലീപിന്റെ ഫോണിലെ ചാറ്റുകള്‍ നശിപ്പിച്ചെന്ന കുറ്റമാണ് അന്വേഷണസംഘം ആരോപിക്കുന്നതെന്നും തെളിവ് നശിപ്പിച്ചെന്ന കുറ്റമാണെങ്കില്‍ അതിന് ജാമ്യം ലഭിക്കുമെന്നും സായ് ശങ്കര്‍ വാദിച്ചു.
ഇതോടെ സായ് ശങ്കറിനെതിരേ കോടതി മറുചോദ്യം ഉന്നയിച്ചു. തോക്കില്‍ കയറി വെടിവെയ്ക്കുകയാണോയെന്നും ജാമ്യം ലഭിക്കാവുന്ന കുറ്റമാണെങ്കില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി എങ്ങനെ നിലനില്‍ക്കുമെന്നും ഹൈക്കോടതി ചോദിച്ചു. തുടര്‍ന്നാണ് ഹര്‍ജി നിലനില്‍ക്കില്ലെന്ന് നിരീക്ഷിച്ച് തീര്‍പ്പാക്കിയത്.
ദിലീപിനെ സഹായിച്ച സായ് ശങ്കറിന് ലക്ഷങ്ങള്‍ കിട്ടിയെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര.സായ് വലിയ ഫ്രോഡാണ്. ദിലീപിനെതിരായ തെളിവുകളൊക്കെ ഇവന്‍ നശിപ്പിച്ചു. ഇത് ക്രൈംബ്രാഞ്ച് കണ്ടെത്തി. പോലീസ് ഇയാളോട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചോഴും ഇയാള്‍ നുണയാണ് പറഞ്ഞതാണ്.
കൊവിഡ് ലക്ഷണങ്ങളുണ്ടെന്ന് പറഞ്ഞാണ് അവധി ചോദിച്ചത്. ഈ കാലത്ത് നാല് മണിക്കൂറിനുള്ളില്‍ തന്നെ കൊവിഡ് തിരിച്ചറിയാന്‍ പറ്റും. പോലീസില്‍ നിന്ന് മുങ്ങാന്‍ സായ് ശങ്കര്‍ എടുത്ത അടവാണ് ഇതെന്നും ബൈജു കൊട്ടാരക്കര പറയുന്നു. അതേസമയം എങ്ങനെയാണ് ദിലീപിന്റെ ഫോണിലെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തതെന്നും ബൈജു കൊട്ടാരക്കര വെളിപ്പെടുത്തി.
ദിലീപിന്റെ ഫോണിലുള്ള ദൃശ്യങ്ങള്‍ ആദ്യ സായ് ശങ്കറാണ് ഡിലീറ്റ് ചെയ്തത്. എന്നാല്‍ ഇതിന് കഴിയാത്തതും ഇതിലുണ്ടായിരുന്നു. ഈ സംഭവത്തിന് ശേഷം ബോള്‍ഗാട്ടി പാലസിലെ ഹയാത്ത് റീജ്യന്‍സില്‍ ഇവര്‍ മുറിയെടുത്തു. മറ്റൊരു അവന്യൂ റീഎന്‍ഡിലുമെടുത്തു. ഇവര്‍ സിനിമയെ വെല്ലുന്ന തരത്തിലാണ് കാര്യങ്ങള്‍ നടത്തിയത്. പോലീസ് തിരഞ്ഞ് വന്നാല്‍ കുടുങ്ങാതിരിക്കാനാണ്.
രണ്ടിടത്തും ഒരേപേരിലാണ് റൂമെടുത്തത്. വിശ്രമിക്കാന്‍ മാത്രം അവന്യൂ റീഎന്‍ഡിലെ റൂം. ബാക്കിയുള്ള സമയത്തെല്ലാം ദിലീപും കൂട്ടരും രണ്ട് ഫോണിലെയും വിവരങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഹയാത്ത് റീജ്യസിയെയാണ് ഉപയോഗിച്ചത്. അതും ആ ഹോട്ടലിന്റെ വൈഫൈ ഉപയോഗിച്ചാണ് ഇതെല്ലാം ചെയ്തതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
സായ് ശങ്കര്‍ ഇവരേക്കാള്‍ വലിയ ഉഡായിപ്പായിരുന്നു. ഇയാളെ തിരഞ്ഞ് പോയപ്പോള്‍ സായ് സബ്രീന സിറില്‍ എന്ന പേരാണ് കിട്ടിയത്. ആരാണെന്ന് പക്ഷേ പോലീസിന് മനസ്സിലായില്ല. കോഴിക്കോടുള്ള സബ്രീന സിറിലിനെ നിരീക്ഷിച്ചപ്പോഴാണ് ഇവരുടെ ഭര്‍ത്താവ് സായ് എന്നാണെന്ന് മനസ്സിലായത്. കമ്പ്യൂട്ടറും, ഹാര്‍ഡ് ഡിസ്‌കും പെന്‍ ഡ്രൈവും അടക്കം പോലീസ് കൊണ്ടുപോയിട്ടുണ്ട്.
ഇയാള്‍ കൊവിഡാണെന്ന് പറഞ്ഞത് കൊണ്ട് കാര്യമില്ല. നേരത്തെ തന്നെ ഇയാളില്‍ നിന്ന് വേണ്ട സകല വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. അതിന് ശേഷം സായ് ശങ്കറിന് വല്ല ഓഫറും വന്നിട്ടുണ്ടാവും. അതാണ് ഇപ്പോള്‍ മാറ്റി പറയുന്നത്. അങ്ങനെ പോലീസ് സംശയിക്കുന്നുണ്ടെങ്കില്‍ കുറ്റം പറയാനാവില്ലെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.
സായ് ശങ്കര്‍ ഐമാക്‌സ് ഡെസ്റ്റോപ്പിലേക്കാണ് ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തിയത്. വിവരങ്ങള്‍ ചോര്‍ത്തിയത് പണം വാങ്ങിയെടുക്കാനാണ്. ദിലീപ് ഈ കേസ് ഒക്കെ കഴിഞ്ഞ് ഒന്ന് ഫ്രീയായാല്‍ ഈ വിവരങ്ങള്‍ വെച്ച് ദിലീപില്‍ നിന്ന് പണം വാങ്ങിയെടുക്കാനായിരുന്നു പ്ലാന്‍. അതാണ് ഇപ്പോള്‍ കുരുക്കായി മാറിയത്.
ഇതാണ് പോലീസ് പിടിച്ചെടുത്തത്. എല്ലാ വിവരങ്ങളും ഇപ്പോള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. ജയില്‍ ഇടിഞ്ഞാലും ദിലീപ് പുറത്തുവരില്ലെന്നാണ് പോലീസുകാര്‍ തന്നെ പറയുന്നത്. തെളിവ് നശിപ്പിക്കാന്‍ നോക്കിയതിന് രാമന്‍ പിള്ള വക്കീലും പ്രതിയായേക്കും. ദിലീപിന്റെ ജാമ്യം തന്നെ റദ്ദാക്കപ്പെടേക്കാമെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കി.
https://www.facebook.com/Malayalivartha