ജാമ്യവ്യവസ്ഥ ലംഘിച്ച സ്ഥിരം കുറ്റവാളിയുടെ ജാമ്യം കോടതി റദ്ദാക്കി... പ്രതിയെ റിമാന്റ് ചെയ്ത കോടതി പ്രതിയെ കസ്റ്റോറ്റോഡിയല്‍ വിചാരണ ചെയ്യാനും ഉത്തരവിട്ടു

23 വയസ്സിനിടയില്‍ മയക്കുമരുന്ന് കേസ്സടക്കം 14 ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കി. പുതുക്കുറുച്ചി മുണ്ടന്‍ചിറ മണക്കാട്ടില്‍ പുത്തന്‍വീട്ടില്‍ വിഷ്ണു എന്ന തംബുരുവിന്റെ ജാമ്യമാണ് തിരുവനന്തപുരം ആറാം അഡീഷണല്‍ ജഡ്ജ് കെ.എന്‍.അജിത്കുമാര്‍ റദ്ദാക്കിയത്. പ്രതിയെ റിമാന്റ് ചെയ്ത കോടതി പ്രതിയെ കസ്റ്റോറ്റോഡിയല്‍ വിചാരണ ചെയ്യാനും ഉത്തരവിട്ടു.
കഠിനംകുളം സ്വദേശി ബാബുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് കഠിനംകുളം പോലീസ് വിഷ്ണുവിനെതിരെ കേസ് എടുത്തിരുന്നു.
ജാമ്യത്തിലിറങ്ങിയ പ്രതി അതേ കേസിലെ സാക്ഷി ബൈജുവിന്റെ സഹോദരി മോളിയുടെ വീട് അടിച്ച് തകര്‍ത്ത ശേഷം ബൈജുവിന്റെ കുടുംബാംഗങ്ങളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് കഠിനംകുളം പോലീസ് വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് വീടുകയറി ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് പ്രതിയുടെ ജാമ്യം റദ്ദാക്കി ജയിലിലടക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്.
പ്രതി ജാമ്യത്തില്‍ തുടര്‍ന്നാല്‍ പൊതു സമൂഹത്തിന്റെ സമാധാന അന്തരീക്ഷം തകരുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രതിയെ തിരുവനന്തപുരം ജില്ലാ ജയിലിലേക്ക് റിമാന്റ് ചെയ്തു. ഏപ്രില്‍ 30 മുതല്‍ പ്രതിയെ കസ്റ്റഡിയില്‍ വിചാരണ ചെയ്യാന്‍ കോടതി ഉത്തരവിട്ടു.
"
https://www.facebook.com/Malayalivartha