വ്ലോഗര്‍ റിഫ മെഹ്നുവിന്റെ മരണം...കേസില്‍ പ്രധാന ദൃക്സാക്ഷിയായ റൂം ഷെയര്‍ ചെയ്തിരുന്ന സുഹൃത്തിനെ കാണാനില്ല; അയാള്‍ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്യുന്നില്ലെന്നും അഭിഭാഷകന്‍... മരണത്തില്‍ ദുരൂഹത കൂടുന്നു

വ്ലോഗര്‍ റിഫ മെഹ്നുവിന്റെ മരണം...കേസില്‍ പ്രധാന ദൃക്സാക്ഷിയായ റൂം ഷെയര്‍ ചെയ്തിരുന്ന സുഹൃത്തിനെ കാണാനില്ല; അയാള്‍ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്യുന്നില്ലെന്നും അഭിഭാഷകന്‍... മരണത്തില്‍ ദുരൂഹത കൂടുന്നു.
വ്ലോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവിനെതിരെ വെളിപ്പെടുത്തലുമായി അഭിഭാഷകന്‍ രംഗത്തെത്തി. വിവാഹത്തിന് മുമ്പും റിഫയെ മെഹ്നാസ് ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് അഭിഭാഷകന്‍ പി റഫ്താസ് പറയുന്നു. ദുബായില്‍ നിന്ന് കിട്ടിയ സര്‍ക്കാര്‍ രേഖകളില്‍ റിഫയുടെ മൃതദേഹത്തില്‍ കഴുത്തിന്റെ ഭാഗത്ത് പാടുകള്‍ കാണപ്പെടുന്നുവെന്ന് രേഖപ്പെടുത്തിയിരുന്നതായി അഭിഭാഷകന്‍ വെളിപ്പെടുത്തി.
കേസില്‍ പ്രധാന ദൃക്സാക്ഷിയായ റൂം ഷെയര്‍ ചെയ്തിരുന്ന സുഹൃത്ത് ഇപ്പോള്‍ മിസ്സിങ്ങാണ്. അയാള്‍ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്യുന്നില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. ഇയാളെ ചുറ്റിപ്പറ്റി ദുരൂഹതയുണ്ടെന്നാണ് ആരോപണങ്ങള്‍
.
റിഫയുടെ മരണത്തില്‍ ദുരൂഹതയുണ്ട് എന്നാണ് ആരോപണം. റിഫ മരിച്ച ഉടന്‍ തന്നെ കരഞ്ഞു കൊണ്ട് ഭര്‍ത്താവ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തത് ഗൂഢാലോചനയാണെന്നും പറയുന്നു. റിഫയുടെ സഹോദരനും ബന്ധുക്കളും ദുബായിലുണ്ട്. റിഫ ഒരു പൊട്ടത്തരം ചെയ്തു, അവള്‍ ആശുപത്രിയിലാണ് എന്നാണ് മരണത്തിന് പിന്നാലെ മെഹ്നാസ് സഹോദരനോട് പറഞ്ഞത്.
എന്നാല്‍ സഹോദരന്‍ എത്തിയപ്പോള്‍ കാണുന്നത് എല്ലാം കഴിഞ്ഞ് ആംബുലന്‍സില്‍ കയറ്റുന്നതാണ്. പറയുന്ന കാരണങ്ങളൊന്നും വിശ്വസനീയമല്ലെന്നും അഭിഭാഷകന്‍ പറയുന്നു
മാത്രവുമല്ല സമയത്തിലും വ്യത്യാസമുണ്ട്. മരിച്ച മൂന്ന് കഴിഞ്ഞ് പോയ ആള്‍ പിന്നെ ഒരു സംസാരമോ ബന്ധുക്കളുമായി നടത്തിയിട്ടില്ല. സ്വന്തം കുട്ടിയെ പോലും കാണാന്‍ ശ്രമിച്ചിട്ടില്ല. റിഫയുടെ ഫോണ്‍ ഇപ്പോഴും കാണാനില്ല. അത് മെഹ്നാസിന്റെ കൈയിലാണെന്ന് അഭിഭാഷകന്‍ പറഞ്ഞു. കല്യാണത്തിന് മുമ്പ് തന്നെ റിഫയെ മെഹ്നാസ് ഉപദ്രവിച്ചിരുന്നു. സുഹൃത്തുമായി സംസാരിച്ചു എന്ന് പറഞ്ഞ് മാളില്‍ വെച്ച് റിഫയുടെ മുഖത്തടിച്ചിട്ടുണ്ട്. ഇരുമ്പ് വടികൊണ്ട് കാലിന് പൊട്ടലുണ്ടാക്കിയിട്ടുണ്ടെന്ന് റിഫയുടെ പിതാവ് പറഞ്ഞിട്ടുണ്ടെന്നും അഭിഭാഷകന്‍ വെളിപ്പെടുത്തുന്നു.
റിഫ മെഹ്നുവിന്റെ മൃതദേഹം പാവണ്ടൂര്‍ ജുമാ മസ്ജിദിലെ ഖബര്‍സ്ഥാനില്‍ നിന്ന് പുറത്തെടുത്ത് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയത്. കഴുത്തില്‍ ആഴത്തിലുള്ള അടയാളം കണ്ടെത്തി. ഈ അടയാളം മുറിവാണോയെന്ന് വ്യക്തമല്ല. കൊലപാതകത്തിന്റെ സൂചനയുണ്ടെങ്കില്‍ അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിച്ചേക്കും
" f
https://www.facebook.com/Malayalivartha