മൊഴികളില്‍ പൊരുത്തക്കേടുകള്‍...കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യാന്‍ ആലോചന?

കൊച്ചിയില്‍ നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. വീണ്ടും ചോദ്യം ചെയ്യുമോയെന്നത് സംബന്ധിച്ചു അന്വേഷണം സംഘം ഇന്ന് തീരുമാനം എടുത്തേക്കും. ഇന്നോ നാളെയോ രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ നടത്താനാണ് ആലോചന. തിങ്കളാഴ്ച നാലര മണിക്കൂര്‍ ആയിരുന്നു അന്വേഷണസംഘം കാവ്യയെ ചോദ്യം ചെയ്തത്. ലഭിച്ച മൊഴികളില്‍ പൊരുത്തക്കേടുകള്‍ കണ്ടതിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള നടപടിക്ക് ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
പല ചോദ്യങ്ങള്‍ക്കും കാവ്യയ്ക്ക് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കിയിരിക്കുന്നത്. ഇന്നലെ കാവ്യനല്‍കിയ മൊഴി വിശദമായി പരിശോധിച്ച ശേഷമായിരിക്കും വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനം എടുക്കുക.
ആലുവയിലെ ദിലീപിന്റെ വീട്ടിലായിരുന്നു കാവ്യയെ തിങ്കളാഴ്ച ചോദ്യം ചെയ്തത്. ദിലീപിന്റെ ആലുവയിലെ 'പത്മസരോവരം' വീട്ടില്‍ ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച ചോദ്യംചെയ്യല്‍ നാലര മണിക്കൂറോളം നീണ്ടുനിന്നു. വൈകിട്ട് 4.40ഓടെയാണ് ക്രൈംബ്രാഞ്ച് സംഘം വീട്ടില്‍നിന്ന് മടങ്ങിയത്. ചോദ്യാവലിയുമായാണ് എസ്പി മോഹന ചന്ദ്രന്‍ , ഡി.വൈ.എസ്പി. ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. നേരത്തെ കാവ്യയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും അന്വേഷണ സംഘം വീട്ടിലെത്തിയാല്‍ ചോദ്യം ചെയ്യലുമായി സഹകരിക്കാം എന്ന നിലപാടില്‍ കാവ്യ ഉറച്ച് നിന്നതോടെ അത് മുടങ്ങിയിരുന്നു.
നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയില്‍ ദിലീപിനൊപ്പം കാവ്യയ്ക്കും പങ്കുണ്ടോയെന്നാണ് തുടരന്വേഷണത്തില്‍ പരിശോധിക്കുന്നത്. ഇതില്‍ വ്യക്തത വരുത്തുന്നതിനാണ് കാവ്യയെ ചോദ്യം ചെയ്തത്. കാവ്യ മാധവനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഏറെ അനിശ്ചിതത്വം നിലനിന്നിരുന്നു.
വീടൊഴികെ സ്വതന്ത്രമായി ചോദ്യം ചെയ്യാന്‍ കഴിയുന്ന മറ്റൊരിടം പരിഗണിക്കാമെന്നായിരുന്നു ക്രൈംബ്രാഞ്ച് നേരത്തെ നിലപാട് സ്വീകരിച്ചത്. വീടൊഴികെയുള്ള മറ്റിടങ്ങളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്നും സാക്ഷിയെന്ന പരിഗണന നല്‍കണമെന്നുമായിരുന്നു കാവ്യയുടെ ആവശ്യം.
നിലപാടില്‍ മാറ്റമില്ലാതെ നടി ഇത്തരമൊരു ആവശ്യത്തിന് നിയമപരമായ സാധുതയുള്ളതിനാല്‍ ക്രൈംബ്രാഞ്ചിന് തുടര്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ കഴിഞ്ഞിരുന്നില്ല. നടി മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ അന്വേഷണ സംഘം ആലുവയിലെ വീട്ടിലെത്തി ചോദ്യം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റയും സഹോദരീ ഭര്‍ത്താവ് സൂരജിന്റെയും ഫോണുകളില്‍ നിന്ന് പിടിച്ചെടുത്ത ശബ്ദ രേഖകളിലാണ് നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്റെ പങ്ക് സംബന്ധിച്ച് സംശയമുയര്‍ന്നത്. ഇതേ തുടര്‍ന്നാണ് കാവ്യയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
https://www.facebook.com/Malayalivartha