നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന പരാതിയില്‍ പനമ്പിള്ളി നഗറിലെ സ്വകാര്യ ബാങ്കിന്റെ ലോക്കര്‍ പരിശോധിച്ച് പോലീസ്... നടി കാവ്യ മാധവന്റെ പേരില്‍ തുറന്ന ലോക്കറാണു പരിശോധിച്ചതെന്ന് ബാങ്ക് ജീവനക്കാര്‍ സ്ഥിരീകരിച്ചു, മഞ്ജു വാരിയരുടെ മൊഴി വീണ്ടുമെടുക്കും

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന പരാതിയില്‍ പനമ്പിള്ളി നഗറിലെ സ്വകാര്യ ബാങ്കിന്റെ ലോക്കര്‍ പരിശോധിച്ച് പോലീസ്. നടിയെ പീഡിപ്പിച്ച സംഭവത്തിനു ശേഷം കേസിലെ പ്രതി നടന്‍ ദിലീപിന്റെ നിര്‍ദേശപ്രകാരം നടി കാവ്യ മാധവന്റെ പേരില്‍ തുറന്ന ലോക്കറാണു പരിശോധിച്ചതെന്നു ബാങ്ക് ജീവനക്കാരുടെ സ്ഥിരീകരണം.
ഇന്നലെ രാവിലെയും വൈകുന്നേരവുമായി രണ്ടു പൊലീസ് സംഘങ്ങളാണു ബാങ്കിലെത്തി പരിശോധന നടത്തിയത്. ലോക്കറില്‍ നിന്ന് എന്താണു ലഭിച്ചതെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തിയിട്ടില്ല.
കാവ്യ മാധവനെ ചോദ്യം ചെയ്ത ശേഷമാണ് അന്വേഷണ സംഘം ബാങ്ക് ലോക്കര്‍ പരിശോധിക്കാനെത്തിയത്.
കേസുമായി ബന്ധപ്പെട്ടു വ്യക്തമായ തെളിവുള്ള കാര്യങ്ങള്‍ പോലും നിഷേധിക്കുന്ന മൊഴികളാണു കാവ്യ നല്‍കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. കാര്യങ്ങള്‍ വ്യക്തമാക്കാനായി അന്വേഷണ സംഘം കാവ്യയെ വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാരിയരുടെ മൊഴി വീണ്ടുമെടുക്കും.
"
https://www.facebook.com/Malayalivartha