'ഇസ്ലാം മതത്തില്‍ സ്ത്രീ വെറും ഉപകരണം മാത്രം, മതപഠനം അവസാനിപ്പിക്കണം, മതസ്ഥാപനത്തിലെ കൊടുംക്രൂരതകള്‍ പൊതുസമൂഹം അറിയണം'; മതസ്ഥാപനത്തില്‍ നടക്കുന്നത് ഇതാണ്.. പൊട്ടിത്തെറിച്ച് അസ്‌കര്‍ അലി!

ഇസ്ലാംമതം ഉപേക്ഷിച്ച് മതസ്ഥാപനങ്ങളില്‍ നടക്കുന്ന അനീതിക്കെതിരെ തുറന്നു സംസാരിച്ചതിനാണ് അസ്‌കര്‍ അലി എന്ന ചെറുപ്പാകരനെതിരെ ചിലര്‍ കൊലവെറി നടത്തിയത്. എന്നാല്‍ എന്തൊക്കെ നടന്നാലും തനിക്ക് പറയാനുള്ളത് സമൂഹത്തിന് മുന്നില്‍ തുറന്നുപറയും എന്ന് തന്നെയാണ് യുവാവ് മലയാളിവാര്‍ത്തയോട് പ്രതികരിച്ചത്.
മത വിദ്യാഭ്യാസം ഒരു കുഞ്ഞിന് ഏല്‍പ്പിക്കുന്നത് ഗുരുതര പരിക്കുകളാണെന്നും കുട്ടികളോട് അവര്‍ ചെയ്യുന്ന ക്രൂരത സമൂഹം ചര്‍ച്ച ചെയ്യേണ്ട സമയം അതിക്രമിച്ചു എന്നും അസ്‌കര്‍ അലി കൂട്ടിച്ചേര്‍ത്തു. നിരവധി കുട്ടികളാണ് അധ്യാപകരുടെ ചൂഷണത്തിന് ഇരകളാകുന്നത് എന്നാല്‍ അത് തുറന്നുപറയാന്‍ അവര്‍തയ്യാറാകുന്നില്ല. വീട്ടുകാരും അതെല്ലാം മൂടിവെക്കാനാണ് ശ്രമിക്കുന്നത്.
പക്ഷേ ഇത് താന്‍ പഠിച്ച മതസ്ഥാപനത്തിലെ മാത്രം കാര്യമല്ല എന്നും പൊതുകാണുന്ന കാഴ്ചയാണെന്നും അസ്‌കര്‍ അലി മലയാളി വാര്‍ത്തയോട് പറഞ്ഞു.
ചെറിയപെണ്‍കുട്ടിയെ വയസ്സന്മാര്‍ക്ക് വിവാഹം കഴിപ്പിച്ചുകൊടുക്കുന്ന ഒരു രീതി കേരളത്തിലുണ്ട്. പുരേഗമനം ഏറെ വന്നെങ്കിലും ഇപ്പോഴും അതില്‍ മാറ്റമൊന്നുമില്ല. എന്നാല്‍ ഒരു പെണ്‍കുട്ടിയെ കാണുമ്പോള്‍ വികാരമിളകിന്നത് അവരില്‍ മതം കുത്തിവെച്ചിരിക്കുന്ന ചില ഡാറ്റയുടെ അടിസ്ഥാനത്തിലാണെന്നാണ് അസ്‌കര്‍ അല് മലയാളി വാര്‍ത്തയോട്് പ്രതികരിച്ചത്.
അതേസമയം ഇസ്ലാം മതത്തില്‍ സ്ത്രീ എന്നുപറയുന്നത് പെറുമൊരു വസ്തു മാത്രമാണ്. അതില്‍ കൂടുതല്‍ ഒരു സ്ത്രീയെ വ്യക്തമാക്കാന്‍ കഴിയുന്ന മറ്റൊരു വാക്കുമില്ല എന്നാണ് അസ്‌കര്‍ അലി പറയുന്നത്. സ്ത്രീകള്‍ മുന്നിലേക്ക് വരാന്‍ ഇക്കൂട്ടര്‍ ആഗ്രഹിക്കുന്നില്ല, അല്ലെങ്കില്‍ അതിന് തടയിടുകയാണ് ചെയ്യുന്നത്. പത്താം ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ സ്റ്റേജില്‍ നിന്ന് ഇറക്കിവിട്ട സംഭവം അതിന് ഉദാപരണമാണെന്നും യുവാവ് പറഞ്ഞു.
ഇസ്ലാം മതത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്ന ആയത്തുകള്‍ ഇപ്പോഴും ഖുറാനിലുണ്ട്. അതിലൊന്നും ഒരു മാറ്റവും വന്നിട്ടില്ല. അത് മാറ്റത്തിടത്തോളം കാലം ഖുറാന്‍ പഠനം അപകടമാണെന്നും അസ്‌കര്‍ അലി മലയാളിവാര്‍ത്തയോട് പറഞ്ഞു.
https://www.facebook.com/Malayalivartha