കോഴിക്കോട് നിര്‍മ്മാണത്തിലിരുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നു... ഹൈഡ്രോളിക് ജാക്കിയുടെ തകരാറുമൂലമാണ് അപകടമുണ്ടായതെന്ന് പൊതുമരാമത്ത് വകുപ്പ്
കോഴിക്കോട് നിര്‍മ്മാണത്തിലിരുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നു... ഹൈഡ്രോളിക് ജാക്കിയുടെ തകരാറുമൂലമാണ് അപകടമുണ്ടായതെന്ന് പൊതുമരാമത്ത് വകുപ്പ്. നിര്‍മാണത്തിലിരുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നു. മലപ്പുറം കൂളിമാട് കടവിലാണ് സംഭവം. തൊഴിലാളികള്‍ക്ക് പരിക്കുകളില്ലെന്നാണ് വിവരം.
ഇന്നലെ രാത്രി പെയ്ത മഴയുടെ തുടര്‍ച്ചയാകാം പാലം തകരാന്‍ കാരണമായതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ഹൈഡ്രോളിക് ജാക്കിയുടെ തകരാറുമൂലമാണ് അപകടമുണ്ടായതെന്ന് പൊതുമരാമത്ത് വകുപ്പ് നിര്‍ദേശം നല്കി. ഒരു മാസത്തിനകം പുനര്‍നിര്‍മിക്കുമെന്നും സര്‍ക്കാര്‍ .
കോഴിക്കോട് ജില്ലയുടെ കരഭാഗത്തും ചാലിയാറില്‍ മലപ്പുറം ഭാഗത്തായും പാലത്തിന്റെ തൂണുകള്‍ക്ക് വേണ്ടിയുള്ള പൈലിങ് നടത്തി ഐലന്‍ഡും സ്ഥാപിച്ചിരുന്നു. പ്രവൃത്തി പുരോഗമിക്കവേ പുഴയിലെ ശക്തമായ ഒഴുക്കില്‍ ഐലന്‍ഡ് ഒലിച്ചുപോയതോടെ നിര്‍മാണപ്രവൃത്തി നിര്‍ത്തിവെച്ചിരുന്നു.
ഇന്ന് രാവിലെ 9 മണിയോടെയാണ് കോണ്‍ക്രീറ്റ് ബീമുകള്‍ തകര്‍ന്നുവീണത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ചാലിയാര്‍ പുഴയുടെ കുറുകെ പാലം പണി തുടരുകയാണ്.
നിര്‍മാണം പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് ബീമുകള്‍ തകര്‍ന്നുവീണത്. 2019 മാര്‍ച്ചിലായിരുന്നു കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാര്‍ പുഴയ്ക്ക് കുറുകെ പാലം പണി തുടങ്ങിയത്.
"
https://www.facebook.com/Malayalivartha